ഡോഗ്ടൂത്ത് - അടച്ചു വയ്ക്കപ്പെട്ട ചില ജീവിതങ്ങളെക്കുറിച്ച്

ടോണി തോമസ്
അച്ഛന്, അമ്മ, യൌവ്വനത്തിലെയ്ക്ക് കടക്കുന്ന രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും, അടങ്ങുന്ന ഒരു കുടുംബം. ഒരു വലിയ വീടും അതിന്റെ ചുറ്റുമുള്ള പൂന്തോട്ടവുമാണ് കഥ നടക്കുന്നയിടം. പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും കൊട്ടിയടച്ച വലിയൊരു മതില്‍ക്കെട്ടിനുള്ളിലാണ് കുട്ടികളെ വളര്‍ത്തുന്നത്. ആ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് പോകുന്ന ഒരേ ഒരാള്‍ അച്ഛന് മാത്രമാണ്. അയാള്‍ ദിവസവും തന്റെ ജോലിയ്ക്കായി ഒരു കാറുമെടുത്തു പുറത്തേയ്ക്ക് പോകും. വീട്ടിലേയ്ക്കുള്ള സാധനങ്ങളുമായി വൈകിട്ട് തിരിച്ചെത്തും. പുറത്തു നിന്നും കൊണ്ടുവരുന്ന എല്ലാ സാധനങ്ങളുടെയും ലേബലുകള്‍ നീക്കം ചെയ്താണ് അകത്തേയ്ക്ക് കൊണ്ട് വരിക.

പുറത്തു നിന്നും അകത്തേയ്ക്ക് വരുന്ന മറ്റൊരാള്‍ മകന്റെ ലൈംഗികാവശ്യങ്ങള്‍ക്കായി അച്ഛന് കൊണ്ട് വരുന്ന, അയാള്‍ ജോലി ചെയ്യുന്ന ഫാക്ടറിയിലെ സെക്യുരിറ്റി ജോലിക്കാരിയായ ക്രിസ്റ്റീന മാത്രമാണ്. അവളെയാകട്ടെ കണ്ണ് കെട്ടിയാണ് കൊണ്ട് വരികയും കൊണ്ട് പോകുകയും ചെയ്യുന്നത്.
പുറത്ത് അതിഭീകരമായ ഒരു ലോകമാണെന്നും അവിടെ മനുഷ്യരെ തിന്നുന്ന വലിയ പൂച്ചകളുണ്ടെന്നും കാറില്‍ മാത്രമേ അങ്ങോട്ട് പോകാന്‍ സാധിക്കൂ എന്നും അവരെ വിശ്വസിപ്പിച്ചാണ് വളര്‍ത്തിയിരിക്കുന്നത്. അവരുടെ കോമ്പല്ലുകള്‍ ഒരിക്കല്‍ കൊഴിഞ്ഞു പോകുമെന്നും അപ്പോള്‍ മാത്രമേ അവര്‍ക്ക് അപകടം കൂടാതെ പുറത്തു കടക്കാന്‍ കഴിയൂ എന്നും കൂടി അവരെ പറഞ്ഞു പുറത്തേയ്ക്ക് പോകാനാവൂ എന്നും പറഞ്ഞു വിശ്വസിപ്പിചിരിക്കുന്നു.

സിനിമ തുടങ്ങുന്നത് ഒരു ടേപ്പ് റെക്കോര്‍ഡറിലാണ്. ചില വാക്കുകള്‍ അവരെ പഠിപ്പിക്കുകയാണ്. Sea എന്നാല്‍ കസേരയാണെന്നും Highway എന്നാല്‍ ശക്തമായ കാറ്റാണെന്നും ഒക്കെ. അതായത് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അവരെ പഠിപ്പിക്കുന്നത്. അതിലൂടെ പുറം ലോകവുമായുള്ള എല്ലാത്തരം ആശയ വിനിമയവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വീട്ടിലെ ടിവിയില്‍ അവര്‍ കാണുക അവര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത അവരുടെ തന്നെ വീഡിയോകള്‍ മാത്രമാണ്. കുട്ടികള്‍ക്ക് പുറത്തൊരു ലോകമുണ്ടെന്നും അവിടെ മനുഷ്യര്‍ ഉണ്ടെന്നും പോലും അറിയില്ല.
ആകാശത്തിലൂടെ പോകുന്ന വിമാനങ്ങള്‍ എന്തെന്ന് ചോദിക്കുമ്പോള്‍, അടുത്ത ദിവസം മുറ്റത്തു വിമാനത്തിന്റെ ചെറു മാതൃകകള്‍ കൊണ്ടിട്ടു അത് നല്ല കുട്ടികള്‍ക്ക് ആകാശത്തു നിന്നും വീണു കിട്ടുന്ന സമ്മാനമാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ഒരിക്കല്‍ രണ്ടു സിനിമകളുടെ വീഡിയോ കാസറ്റുകള്‍ ക്രിസ്റ്റീന അതിലൊരു പെണ്‍കുട്ടിയ്ക്ക് കൊടുക്കുന്നു. അവളതു രഹസ്യമായി കാണാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന് അത് കണ്ടു പിടിക്കുകയും അത് കണ്ടതിന്റെ പേരില്‍ ആ വീഡിയോ കാസറ്റ് കൊണ്ട് തന്നെ അവളെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. പിന്നീട് ക്രിസ്റ്റീനയുടെ വീട്ടിലെത്തി അവളെ വീഡിയോ പ്ലയെര്‍ കൊണ്ട് അടിച്ചു വീഴ്ത്തുന്നു. എന്നിട്ട് അവളോട് "നിന്റെ കുട്ടികള്‍ ഇത്തരം ചീത്ത കാര്യങ്ങള്‍ കണ്ടു ചീത്തയായി വളരട്ടെ എന്ന് ഞാന്‍ ശപിക്കുന്നു. എന്റെ കുട്ടികളോടു നീ ചെയ്യാന്‍ ശ്രമിച്ചതിനെ ശിക്ഷയാണിത്" എന്ന് പറഞ്ഞു പുറത്തേയ്ക്ക് പോകുന്നു.
പിന്നീട് അയാള്‍ ലൈംഗികാവശ്യങ്ങള്‍ പരസ്പരം പൂര്‍ത്തീകരിച്ചു കൊള്ളാനാണ് മക്കളെ നിര്‍ബന്ധിക്കുന്നത്. പുറം ലോകവുമായി എന്തെങ്കിലും ബന്ധമുണ്ടാകുന്നതാണ് അതിനേക്കാള്‍ അപകടം എന്നയാള്‍ കരുതുന്നു.
തന്റെ കുട്ടികളെ ലോകത്തിന്റെ തിന്മകളില് നിന്നെല്ലാം അകറ്റി സുരക്ഷിതരായി വളര്‍ത്താനാണ് അയാള്‍ ശ്രമിക്കുന്നത്. പക്ഷെ തങ്ങളുടെ വീടിനു പുറത്തു മറ്റേതോ ലോകമുണ്ടെന്ന് അതിനകം സിനിമ കാണാന്‍ ശ്രമിച്ച കുട്ടിയ്ക്ക് സംശയം തോന്നി തുടങ്ങുന്നു.

Fritzl case (https://en.wikipedia.org/wiki/Fritzl_case) കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് ഈ സിനിമ ഇറങ്ങിയത്. അതുകൊണ്ട് തന്നെ പലരും ഇതിനെ ആ ഒരു രീതിയില്‍ മാത്രം വ്യഖ്യാനിക്കുകയുണ്ടായി. 24 വര്‍ഷക്കാലം വീടിന്റെ ബേസ്മന്റില് തന്നെ തടവിലിട്ടു ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു തന്റെ അച്ഛന് എന്ന് Elisabeth Fritzl എന്ന ഓസ്ട്രിയന്‍ വനിതയുടെ പരാതിയും അതിനെ തുടര്‍ന്നുള്ള ഞെട്ടിക്കുന്ന ചില കണ്ടെത്തലുകളുമായിരുന്നു Fritzl case.
പക്ഷെ ഈ സിനിമ പലതരം വ്യഖ്യാനങ്ങള്‍ക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു. മനുഷ്യ മനസ്സുകളെ തുടര്‍ച്ചയായ നുണകളിലൂടെ തങ്ങള്‍ക്കനുസൃതമായി മാറ്റിയെടുത്ത്, മറു ചോദ്യങ്ങളോ സംശയങ്ങളോ ഇല്ലാത്ത ചില വിശ്വാസ പ്രമാണങ്ങളിലെയ്ക്ക് ഒതുക്കിയെടുക്കുന്നത് എങ്ങിനെയെന്നാണ് സിനിമ പറയുന്നത്.
ഈ സിനിമ പറയുന്ന കാര്യത്തെ നിങ്ങള്‍ക്ക് പിതൃധര്‍മ്മം, രാഷ്ട്രീയം, മതം, മീഡിയ എന്നിങ്ങനെ എന്തുമായും താരതമ്യം ചെയ്യാം. എങ്ങിനെയാണെങ്കിലും തത്ത്വചിന്താപരമായ ചില വ്യഖ്യാനങ്ങള്‍ക്ക് അത് നിര്‍ബന്ധിക്കുന്നുണ്ട്. നിങ്ങളുടെ തന്നെ വിശ്വാസപ്രമാണങ്ങളെ, അത് എന്ത് തന്നെയുമാകട്ടെ, ചോദ്യം ചെയ്യാന്‍ അത് പ്രേരിപ്പിക്കുന്നുമുണ്ട്.
Dogtooth ന്റെ കഥാ പശ്ചാത്തലത്തെ പ്ലാറ്റൊയുടെ Allegory of the Cave മായി താരതമ്യപ്പെടുത്താം. മനുഷ്യ വര്‍ഗത്തെ, ജനനം മുതല്‍ ഭൂഗര്‍ഭ അറയില്‍ അനങ്ങാനാവാത്ത വണ്ണം ചങ്ങലയ്ക്കിടപ്പെട്ട തടവുകാരായി കാണാനാണ് പ്ലാറ്റോ ആവശ്യപ്പെടുന്നത്. തങ്ങളുടെ ഭിത്തിയില്‍ വന്നു പതിക്കുന്ന അനങ്ങുന്ന നിഴലുകളെ മാത്രമാണ് അവര്‍ ആകെ കാണുന്നത്. ആ നിഴലുകളാണ് യാഥാര്ത്യമെന്നു അവര്‍ വിശ്വസിക്കുന്നു.
ഒടുവില്‍ തന്റെ ജീവിതത്തില്‍ സംശയം തോന്നി തന്റെ കോമ്പല്ലുകള്‍ ഇടിച്ചു തകര്‍ത്ത് പുറത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടികളില്‍ ഒരാളിലാണ് സിനിമ അവസാനിക്കുന്നത്. അവള് രക്ഷപ്പെടുമോ ഇല്ലയോ എന്നത് നാമറിയുന്നില്ല. പക്ഷെ അവരുടെ നുണകളില്‍ അവിശ്വാസം തോന്നിത്തുടങ്ങിയിരിക്കുന്നു. അവിടെ നിന്നും രക്ഷപ്പെടെണ്ടത് ഒരു അനിവാര്യതയാണെന്ന ബോധ്യം ഉണ്ടായിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വായിച്ചത് യൂറോപ്പിലും അമേരിക്കയിലും അവിശ്വാസികളുടെ എണ്ണത്തില്‍ വമ്പിച്ച വര്‍ധനയാണ് ഉണ്ടായിരിക്കുന്നത് എന്ന്. ലോകം മാറുകയാണ്. പഴങ്കഥകളിലും വിശ്വാസ പ്രമാണങ്ങളിലും വിശ്വാസം നശിച്ചു പോയ, ചോദ്യങ്ങള്‍ ചോദിക്കല്‍ ശീലമാക്കിയ ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട്. അവരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം നല്കാന് കാലങ്ങളായി ഉപയോഗിച്ചിരുന്ന കഥകള്‍ക്ക് ശക്തി പോരാതായിരിക്കുന്നു. അതിനാല്‍ അനുയായികള്‍ക്കും വിശ്വാസികള്‍ക്കും ബോധം ഉണ്ടാകാതെ സൂക്ഷിക്കുക എന്നതാണ് അധികാരവും മതവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

സിനിമയ്ക്കായി മുകളിലെ നാലാമത്തെ ചിത്രത്തില്‍ കാണുന്ന പോലെ ഒരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. അതിനെ താഴെക്കാണുന്ന രീതിയില്‍ വിശദീകരിക്കാം എന്ന് തോന്നുന്നു.
സിനിമയുടെ തുടക്കത്തില്‍ മുകളില്‍ കാണുന്ന 1, 2, 3 എന്ന ക്രമത്തിലാണ് ഈ ലോഗോ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നാലാമത്തേത് സിനിമയില്‍ കാണിക്കുന്നില്ല മറിച്ച് പോസ്റ്ററില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ, അതാകട്ടെ ആദ്യ മൂന്ന് ലോഗോകളുടെ സങ്കലനവും. മൊത്തം സിനിമയെ ഈ മൂന്ന് പ്രതീകങ്ങളിലൂടെ അവതരിക്കുകയാണ്.
1. മഞ്ഞ നിറം, സൂര്യന്റെ, ഗ്രഹങ്ങളുടെ കേന്ദ്രത്തിന്റെ പ്രതീകമാണ്. അത് ഗവര്ണ്മെന്റിനെ അഥവാ ഏതൊരു സാമൂഹിക വ്യവസ്ഥയുടെയും അധികാര കേന്ദ്രത്തെ പ്രതിനിധീകരിക്കുന്നു. നേര് രേഖയാകട്ടെ വൈദ്യശാസ്ത്രമനുസരിച്ച് മരണത്തിന്റെ പ്രതീകവും(ഹൃദയമിടിപ്പ് നിലച്ചതിന്റെ). ആലങ്കാരികമായി അത് ധാര്‍മ്മികവും വ്യക്തിപരവുമായ ഉദാസീനതയെ പ്രതിനിധീകരിക്കുന്നു. നന്മതിന്മകളെയും ശരിതെറ്റുകളെയും തിരിച്ചറിയാനാവാത്ത കഥാപാത്രങ്ങളുടെ അവസ്ഥയെയാണ് ആ മഞ്ഞ നേര് രേഖ സൂചിപ്പിക്കുന്നത്.
2. ചുവപ്പ് നിറം സംഘടിത വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു.
അര്‍ദ്ധ സ്വാസ്തികയുടെ രൂപമാണ് രണ്ടാം ലോഗോയ്ക്ക്. ഇപ്പോളും ഒരല്പം നേര് രേഖ കാണാം അതില്‍. അത് സ്വാത്ര്യത്തിനായി കൊതിക്കുമ്പോളും ഒത്തു തീര്‍പ്പുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങളെ സൂചിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൊഴിഞ്ഞു പോകുവാനുള്ള കൊമ്പല്ലുകളുടെ വളര്‍ച്ച ആരംഭിക്കുന്നതെ ഉള്ളു.
3. നീല നിറം ആകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. sinusoid ലോഗോ സ്വാതന്ത്ര്യത്തിന്റെ പരമ്യത്തെ സൂചിപ്പിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് നാം കാണുന്നിടത്തോളം എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ ഒന്ന്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോമ്പല്ലുകള്‍. അവ സിസ്റ്റത്തില്‍ നിന്നും വേരുകള്‍ അടര്‍ത്തി സ്വയം പറിഞ്ഞു പോകുന്നു.
4. മുകളില്‍ പറഞ്ഞ മൂന്ന് അവസ്ഥകളും ഒന്നിച്ചു ചേരുമ്പോള്‍ സിനിമയുടെയും സിനിമ പ്രതിനിധീകരിക്കുന്ന ആശയത്തിന്റെയും പ്രതീകമാകുന്നു നാലാമത്തെ ലോഗോ.
ഗ്രീക്ക് സിനിമയിലെ മികച്ച ഒന്നായിട്ടാണ് മിക്ക നിരൂപകരും ഇതിനെ കണക്കാക്കുന്നത്. "Greek Weird Wave" എന്നറിയപ്പെടുന്ന ഒരു പുതിയ സിനിമാ സംസ്കാരത്തിന് തന്നെ ഇത് തുടക്കം കുറിച്ചു.
ഒരുപാടു നുണകളില്‍ ജീവിക്കുന്ന ഒരു സമൂഹത്തെ, തങ്ങള്‍ ജീവിക്കുന്നതും തമ്മില്‍ തല്ലി മരിക്കുന്നതും ആരുടെയൊക്കെയോ നേട്ടങ്ങള്‍ക്ക് വേണ്ടി പടുത്തു വിടപ്പെട്ട നുണകളുടെ നിലനില്‍പ്പിനു വേണ്ടിയാണെന്ന് അറിയുക പോലും ചെയ്യാത്ത ഒരു സമൂഹത്തെ ഇത്ര കൃത്യമായി അവതരിപ്പിച്ച ഒരു സിനിമയും അടുത്തു കണ്ടിട്ടില്ല. തീര്‍ച്ചയായും നല്ല സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട ഒന്നാണിത്.
Director: Yorgos Lanthimos
Language: Greek
Writer: Efthymis Filippou, Yorgos Lanthimos
Actors: Christos Stergioglou, Michele Valley, Angeliki Papoulia, Hristos Passalis
ട്രെയിലര്‍ കാണാം:
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications