കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ടു കാശ്മീര്‍; 5000 കി. മീ സൈക്കിളിൽ, സഹ്‌ല ചവിട്ടിക്കയറുന്നത് സ്വപ്‌നത്തിലേക്ക്

Google Oneindia Malayalam News

ഓരോ സഞ്ചാരിയുടെയും സ്വപ്ന ലോകമെന്ന് കാശ്മീരിനെ വിശേഷിപ്പിക്കാം. തണുത്തുറഞ്ഞ ആ സ്വപ്‌ന ഭൂമി കാണാന്‍ കൊതിക്കാത്ത ഒരു സഞ്ചാരിപോലുമുണ്ടാകില്ല. മലപ്പുറം ഊര്‍ങ്ങാട്ടിരിതച്ചണ്ണയിലെ 21കാരി സഹ്‌ലയുടെ മനസിലും കാശ്മീര്‍ തന്റെ സ്വപ്‌ന യാത്രയിലെ ലക്ഷ്യ സ്ഥാനമായിരുന്നു. ഇന്ന് സഹ്‌ല ആ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തിലാണ്. കേരളത്തില്‍ നിന്നും കാശ്മീരിലെത്തുന്ന സഹ്‌ല തന്റെ യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത് സൈക്കിള്‍ ആണെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

1

ജൂലായ് 25ന് അരീക്കോട് പൊലീസ് സ്‌റ്റേഷനില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് മൂന്ന് ദിവസം പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ല കടന്നിരിക്കുകയാണ്. 2018ല്‍ കാശ്മീരിലേക്ക് സൈക്കിള്‍ യാത്ര ചെയ്ത മുഹമ്മദ് ഷാമിലിനും ബൈക്കില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും യാത്ര ചെയ്ത മശ്ഹൂര്‍ ഷാനിനുമൊപ്പമാണ് സഹ്‌ലയുടെ യാത്ര. പണ്ടുമുതലെ മനസില്‍ തോന്നിയ വലിയ ആഗ്രഹമായിരുന്നു ഈ യാത്രയെന്ന് സഹ്‌ല വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

2

തന്റെ യാത്രയുടെ കാര്യം വീട്ടില്‍ അറിയിച്ചപ്പോള്‍ വീട്ടില്‍ നിന്നുണ്ടായ പ്രതികരണവും സഹ്‌ല പങ്കുവച്ചു. അവസരം കിട്ടിയാല്‍ ഇതുപോലൊരു യാത്ര പോകണമെന്ന് പണ്ടമുതലേ സഹ്‌ല വീട്ടില്‍ പറയാറുണ്ടായിരുന്നു. യാത്ര പോകുകയാണെന്ന് അറിയിച്ചപ്പോള്‍ പിതാവിന് വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. മാതാവിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കിയപ്പോള്‍ സമ്മതിച്ചെന്ന് സഹ്‌ല പറഞ്ഞു. പിതാവിന്റെ വലിയ പിന്തുണ സഹ്‌ലയ്ക്കുണ്ടായിരുന്നു.

3

കൊവിഡ് കാലമൊക്കെയായതിനാല്‍ ആരെയും അറിയിക്കാതെ തന്റെ സ്വപ്‌ന യാത്ര നടത്തി തിരിച്ചെത്താനായിരുന്നു സംഘം പദ്ധതിയിട്ടത്. എന്നാല്‍ യാത്രയ്ക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയതോടെ നാട്ടില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹ്‌ലയും സംഘവും യാത്ര സൈക്കിളിലാക്കിയത്. കുട്ടിക്കാലം മുതലേ സൈക്കിള്‍ ചവിട്ടാന്‍ ഇഷ്ടമുള്ള സഹ്‌ല സ്വന്തം അധ്വാനത്തിലൂടെ വാങ്ങിയ സൈക്കിളുമായാണ് സ്വപ്‌ന യാത്ര പുറപ്പെട്ടത്.

4

മധ്യപ്രദേശിലെ അമര്‍കാന്തകിലെ ഐജിഎന്‍ടിയു കേന്ദ്ര സര്‍വ്വകലാശാലയിലെ ഒന്നാം വര്‍ഷ മാധ്യമ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സഹ്‌ല. ദിവസേന 100 കിലോ മീറ്റര്‍ സൈക്കിള്‍ യാത്രയാണ് സഹ്‌ലയും സംഘവും പദ്ധതിയിട്ടിരിക്കുന്നത്. സുരക്ഷിതമായ സ്ഥാനം ലഭിക്കുകയാണെങ്കില്‍ താമസിക്കാന്‍ ടെന്റുകളും സ്ലീപ്പിംഗ് ബാഗുകളും കയ്യില്‍ കരുതിയിട്ടുണ്ട്.

5

ദില്ലി, മണാലി, ധനുഷ്‌കോടി, ഗോകര്‍ണ, ഗോവ എന്നിവിടങ്ങളിലേക്ക് സഹ്‌ല ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും സൈക്കിളില്‍ ഇങ്ങനെ ഒരു യാത്ര ആദ്യമായാണ്. തന്റെ സ്വപ്ന യാത്ര ആരംഭിച്ചതിന്റെ ത്രില്ലിലാണ് സഹ്ല. ആരെയും അറിയിക്കാതെ പദ്ധതിയിട്ടിരുന്ന സഹ്‌ലയുടെയും സംഘത്തിന്റെയും യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ എത്തുന്നുണ്ട്. പോകുന്ന വഴിയില്‍ മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് വളരെ വലുതാണെന്ന് സഹ്‌ല പറയുന്നു.

6

ഏറനാട് പെഡലേഴ്‌സ് സൈക്കിള്‍ കൂട്ടായ്മയുടെ സെക്രട്ടറി കൂടിയായ മുഹമ്മദ് ഷാമില്‍ മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്. മശ്ഹൂര്‍ ഷാന്‍ അരീക്കോട് ഐടിഐയിലെ താല്‍ക്കാലിക അധ്യാപകനായിരുന്നു. യാത്രയ്ക്ക് ജോലി തടസമായപ്പോള്‍ ജോലി ഉപേക്ഷിച്ചാണ് ഷാന്‍ യാത്രയുടെ ഭാഗമായത്. എന്താലായും സഹ്‌ലയുടെ ഈ സ്വപ്‌ന യാത്ര ഓരോ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാകുമെന്ന് നമുക്ക് കരുതാം.

മൂന്നാം മുന്നണി വരുന്നു... ഹരിയാനയില്‍ നിന്ന്, നിതീഷിനെ അടര്‍ത്തിയെടുക്കും, കോണ്‍ഗ്രസ് വരുമോ?മൂന്നാം മുന്നണി വരുന്നു... ഹരിയാനയില്‍ നിന്ന്, നിതീഷിനെ അടര്‍ത്തിയെടുക്കും, കോണ്‍ഗ്രസ് വരുമോ?

'ഒരു യൂട്യൂബ് പോളിൽ പോലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല', ഹേറ്റേഴ്സിനോട് മുട്ടി എംകെ ഫാൻസ്'ഒരു യൂട്യൂബ് പോളിൽ പോലും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല', ഹേറ്റേഴ്സിനോട് മുട്ടി എംകെ ഫാൻസ്

Recommended Video

cmsvideo
WHO's warning about delta plus virus

English summary
Viral: Media Student Sahla Start Her Dream Cycle journey from Malappuram to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X