പിണറായി വീട്ടിലിരിക്കും, ഇനി വിഎസ് കൂടതല്‍ ശക്തന്‍... കാരണങ്ങള്‍ ഇതാ
പാര്‍ട്ടി സംസ്ഥാന സമിതിയില്‍ വിഎസിനെ ഉള്‍പ്പെടുത്താതിരുന്നതിലൂടെ സിപിഎമ്മിലെ പിണറായി വിഭാഗം താത്കാലികമായി ശക്തി തെളിയിച്ചെങ്കിലും വരാനിരിക്കുന്ന നാളുകള്‍ പിണറായി വിജയന് ശോഭനമാകില്ലെന്നുറപ്പ്.
വിഎസ് അച്യുതാനന്ദനെ പ്രകോപിതനാക്കാതെ പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചപ്പോള്‍ പിണറായി വിജയന്‍ അതിന് കൂട്ടാക്കിയില്ല. ഇത് പിണറായി വിജയന് തന്നെ ഭാവിയില്‍ തിരിച്ചടി നല്‍കുമെന്നാണ് സൂചന.
വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ സമ്പൂര്‍ണ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യും. കേരളത്തില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം പോലെ ആവില്ല അത്. അവിടെ പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വിഎസിനൊപ്പമായിക്കും. പുതിയ ദേശീയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി കൂടി വരുമ്പോള്‍ പിണറായി വിജയന്‍ രാഷ്ട്രീയ വനവാസം നടത്തേണ്ടി വരുമോ....

വിഎസിനെതിരെ നടപടിയില്ല
സംസ്ഥാന സമ്മേളത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ നടപടിയുണ്ടാവില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിക്കഴിഞ്ഞു. ഹൈദരാബാദില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വിഎസ് കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

യെച്ചൂരി വിഎസിനൊപ്പം
അവൈലബിള്‍ പോളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷവും പിണറായിക്കൊപ്പം നിന്നപ്പോള്‍ വിഎസിന് വേണ്ടി ശക്തമായി വാദിച്ച ആളാണ് സീതാറാം യെച്ചൂരി. അടുത്ത ജനറല്‍ സെക്രട്ടറിയായി യെച്ചൂരി അവരോധിക്കപ്പെടുന്നതോടെ വിഎസ് കൂടുതല്‍ ശക്തനാകും.

കോടിയേരിക്ക് പ്രിയമില്ല
പാര്‍ട്ടിയില്‍ പിണറായി നടത്തുന്നതുപോലെയുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കോടിയേരിക്ക് താത്പര്യമില്ല. പാര്‍ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകാനായിരിക്കും കോടിയേരി ശ്രമിക്കുക.

വിഎസ് ഇല്ലെങ്കില്‍
വിഎസ് അച്യുതാനന്ദന്‍ ഇല്ലാതെ ഇന്നത്തെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് സിപിഎമ്മിന് നന്നായി അറിയാം. അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രചാരണത്തിന് വിഎസ് ഇറങ്ങില്ലെന്നതും ഉറപ്പാണ്.

പിണറായി എന്ത് ചെയ്യും
സംസ്ഥാന സെക്രട്ടറി പദം ഒഴിയുന്നതോടെ പിണറായി വിജയന്റെ പാര്‍ട്ടിയിലെ റോള്‍ എന്താണെന്ന് സ്വാഭാവികമായും ചര്‍ച്ച ഉയരും. സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള പോളിറ്റ് ബ്യൂറോ അംഗം മാത്രമായി പിണറായി ഒതുങ്ങും.

അധികാരമില്ലെങ്കില്‍
അധികാര സ്ഥാനങ്ങളില്ലാതെ പിണറായി വിജയന്‍ എന്ന കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവിനെ എത്രത്തോളം നിലനില്‍ക്കാനാവും എന്നതും ചോദ്യമാണ്.

നടപടി വരുമോ
പാര്‍ട്ടി പ്രമേയം പരസ്യപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര കമ്മിറ്റി പിണറായി വിജയനെതിരെ നടപടിയെക്കില്ലെന്ന് ഇപ്പോഴത്തെ സ്ഥിതിയില്‍ പറയാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ പിണറായി വിജയന്‍ പരാജയപ്പെട്ടതിന് തുല്യമാകും.












Click it and Unblock the Notifications