Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ തമിഴ്നാടിന്‍റെ തന്ത്രങ്ങളെ പൊളിച്ചടുക്കി വിഎസ്,തമിഴ് വികാരമല്ല ഇനിഎല്ലാവരും തൊഴിലാളികള്‍

'ജനനായകന്‍' എന്നൊരു വിശേഷണം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഉണ്ട്. ഓരോ നിമിഷവും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാവ് എന്നൊരു തോന്നല്‍ ജനങ്ങള്‍ക്കുണ്ടായതിനാലാകാം ഈ ഒരു വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്. രാഷ്ട്രീയക്കാരെ ഒന്നടങ്കം വിരട്ടിയോടിച്ച മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിലും നായകനായത് വിഎസ് തന്നെ. ഒരു പക്ഷേ സമരത്തില്‍ വിഎസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കില്‍ കഥ തന്നെ മാറിയേനെ.

രാഷ്ട്രീയക്കാരെ ആട്ടിപ്പായിച്ച് സ്വന്തം അജണ്ടകള്‍ നടപ്പാക്കാമെന്ന ചില തമിഴ് സംഘടനകളുടെ സ്ഥാപിത താത്പര്യങ്ങളാണ് വിഎസിന്റെ മൂന്നാര്‍ സന്ദര്‍ശനത്തോടെ ഇല്ലാതായത്. ചുരുക്കത്തില്‍ വിഎസിന്റെ സന്ദര്‍ശനം പൊളിച്ചടുക്കിയത് തമിഴ്‌നാടിന്റെ താത്പര്യങ്ങളെ തന്നെയാണ്.

ആ നേതാവിനെ എങ്ങനെ മറക്കും

ആ നേതാവിനെ എങ്ങനെ മറക്കും

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കാന്‍ നിന്ന നേതാവിനെ മൂന്നാറിലെ നിര്‍ധനരായ തോട്ടം തൊഴിലാളികള്‍ മറന്ന് കാണില്ല. അത്തരമൊരു നേതാവില്‍ അവര്‍ക്കുള്ള വിശ്വാസവും വലുതാണ്

അന്ന് പിന്തുണച്ചവര്‍

അന്ന് പിന്തുണച്ചവര്‍

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച വിഎസിന് പിന്തുണ നല്‍കിയ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് ഇടയിലേയ്ക്കാണ് അദ്ദേഹം വീണ്ടും എത്തിയത്

എതിര്‍ത്താല്‍

എതിര്‍ത്താല്‍

വിഎസിനെ സമരവേദിയിലേയ്ക്ക് എത്തുന്നത് തടഞ്ഞിരുന്നെങ്കില്‍ സമരത്തിന്റെ ഗതി തന്നെ മാറിയേനെ. ഒന്നായി നിന്ന തൊഴിലാളികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാകുമായിരുന്നു.

തമിഴ് വികാരം വിലപ്പോകില്ല

തമിഴ് വികാരം വിലപ്പോകില്ല

തമിഴ് വികാരം കത്തിപ്പടര്‍ത്തി മൂന്നാറിനേയും ഇടുക്കിയിലെ ചില ഭാഗങ്ങളേയും അടര്‍ത്തിയെടുക്കാം എന്നുള്ള തമിഴ്‌നാടിന്റെ വ്യാമോഹമാണ് വിഎസ് എത്തിയതോടെ പൊളിഞ്ഞത്

രാഷ്ട്രീയക്കാരെ അടുപ്പിയ്ക്കാത്തത്

രാഷ്ട്രീയക്കാരെ അടുപ്പിയ്ക്കാത്തത്

തമിഴ് വികാരം കത്തിയ്ക്കുന്നതിന് വേണ്ടിയുള്ള ചിലരുടെ വ്യക്തമായ താത്പര്യം നിലനില്‍ക്കുന്നതിനാലാണ് സമര വേദിിലേയ്ക്ക് രാഷ്ട്രീയക്കാരെ പ്രവേശിപ്പിയ്ക്കാത്തത്

നല്ലത് തന്നെ

നല്ലത് തന്നെ

ശമ്പളവും-ബോണസ് വര്‍ധനയും ആവശ്യപ്പെട്ട് നാലായിരത്തിലേറെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ അവരുടെ ആവശ്യങ്ങള്‍ ന്യായമാണ്

മുതലെടുപ്പുകള്‍

മുതലെടുപ്പുകള്‍

പക്ഷേ സമരത്തെ മുതലെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളെയാണ് ചെറുക്കേണ്ടത്

തൊഴിലാളികളുടെ അടുപ്പം

തൊഴിലാളികളുടെ അടുപ്പം

മൂന്നാറിലെ തൊഴിലാളികള്‍ക്ക് വിഎസ് അച്യുതാനന്ദന്‍ എന്ന നേതാവിനോടുള്ള അടുപ്പം തന്നെയാണ് അദ്ദേഹത്തെ സ്വീകരിയ്ക്കാന്‍ അവരെ പ്രേരിപ്പിച്ചത്

സര്‍ക്കാരിനും പ്രതീക്ഷ

സര്‍ക്കാരിനും പ്രതീക്ഷ

വിഎസിന്റെ സന്ദര്‍ശനത്തില്‍ സര്‍ക്കാരിന് പോലും പ്രതീക്ഷയുണ്ടെന്നാണ് കേള്‍വി

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍ വിഷയം കത്തിപ്പടര്‍ന്ന സമയത്ത് പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് തമിഴ്‌നാട് ഇക്കുറി മൂന്നാറിലും പയറ്റുന്ന

ജനകീയ മുഖം

ജനകീയ മുഖം

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഇപ്പോഴുള്ളത് ജനകീയ മുഖം തന്നെയാണ്

എതിരായാല്‍

എതിരായാല്‍

വിഎസ് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് എതിരായാല്‍ സമരത്തിന്റെ ജനകീയമുഖം നഷ്ടമാകുമെന്ന് സമരക്കാര്‍ക്ക് അറിയാം

രണ്ടാം വരവ്

രണ്ടാം വരവ്

മൂന്നാറിലേയ്ക്കുള്ള നേതാവിന്റെ രണ്ടാം വരവ് വെറുതെയാകില്ലെന്ന് പ്രതീക്ഷിയ്ക്കുന്നവര്‍ ഏറെയാണ്

ടാറ്റയെ മുട്ടുകുത്തിയ്ക്കാന്‍

ടാറ്റയെ മുട്ടുകുത്തിയ്ക്കാന്‍

ടാറ്റ കമ്പനിയെക്കൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിയ്ക്കാന്‍ ഒരു നേതാവ് വേണം

ഇനി

ഇനി

മൂന്നാര്‍ സമരം വിജയിച്ചാല്‍ കേരളത്തില്‍ തന്നെ പുതിയ ഒരു സമരപാതയാകും തുറക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+