ബല്‍റാമിന്റെ പോസ്റ്റുകള്‍ കണ്ട് പകച്ചുപോയി എന്റെ ബാല്യം

ബിനു ഫല്ഗുനന്
വിടി ബല്‍റാം എന്ന യുവ കോണ്‍ഗ്രസ് നേതാവിനെ പലരും വിശേഷിപ്പിയ്ക്കുന്നത് കമ്യൂണിസ്റ്റുകാരനായ കണ്ഗ്രസ്സുകാരന് എന്നാണ്. അദ്ദേഹത്തിന്റെ പല ചിന്തകളും ഒരു കമ്യൂണിസ്റ്റ് കാരന് ചേര്‍ന്നതാണെന്നാണ് പറയുന്നത്.
എന്നാല്‍ ബല്‍റാം ഏറ്റവും അധികം വെറുക്കുന്നത് ഇതിനെയാണത്രെ. അത് അദ്ദേഹം പലപ്പോഴായി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ വ്യക്തമാക്കിക്കൊണ്ടേയിരുന്നു. പക്ഷേ അപ്പോഴൊന്നും സൈബര്‍ സഖാക്കള്‍ അത് തിരിച്ചറിഞ്ഞില്ല.

ഒടുവില്‍ പിണറായി വിജയന്റെ പോസ്റ്റിനെ ബല്‍റാം ഹിസ്റ്റോറിക്കല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്നത് വരെ കാത്തിരിയ്ക്കേണ്ടി സൈബര്‍ സഖാക്കളുടെ കണ്ണ് തുറക്കാന്‍. അതുകൊണ്ടും തീര്‍ന്നില്ല... കോണ്‍ഗ്രസിന്റെ സ്വകാര്യ ഗ്രൂപ്പില്‍ ബല്‍റാം ഇട്ട പോസ്റ്റ് കണ്ട് സൈബര്‍ സഖാക്കള്‍ ശരിയ്ക്കും പകച്ചു പോയി.
സത്യം പറഞ്ഞാല്‍ ഇതോടെ ബല്‍റാമിന്റെ സോഷ്യല്‍ (മീഡിയ) സ്റ്റാറ്റസ് അല്പം ഇടിഞ്ഞുപോയി. ഒന്നിന് പിറകെ ഒന്നായി സോഷ്യല്‍ മീഡയയില്‍ ബല്‍റാമിന്റെ പ്രതികരണങ്ങള്‍ കണ്ട് കോരിത്തരിച്ചിരുന്ന തൃക്കാലയിലെ ബാല്യക്കാരുടെ ബാല്യം പോലും പകച്ചു എന്നാണ് പറയപ്പെടുന്നത്.

എങ്ങനെ പകയ്ക്കാതിരിയ്ക്കും. സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് ഒരാളുടെ കൊലപാതകത്തില്‍ അവസാനിച്ചപ്പോള്‍ സിപിഎമ്മുകാര്‍ കൊന്ന കണക്കെടുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത കക്ഷിയല്ലേ... വലിയ ജനാധിപത്യ വിശ്വാസിയാണെന്നാണ് ഓരോ പോസ്റ്റിലും അവകാശപ്പെടുന്നതെങ്കിലും കോണ്‍ഗ്രസിനെ തൊട്ടുള്ള ഒരു ജനാധിപത്യവും തനിയ്ക്ക് ബാധകമല്ലെന്ന് പറയാതെ പറയുകയല്ലേ കക്ഷി ചെയ്യുന്നത്.
താന്‍ ഒരു ഐക്കണ്‍ ആയി മാറിക്കഴിഞ്ഞു എന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബല്‍റാം ശരിയ്ക്കും തന്റെ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയത്. അത് വരെ അല്പം ഇടതുപക്ഷ ആഭിമുഖ്യവും സംഘി വിരോധവും കൂട്ടിക്കുഴച്ച് ആരാധകരെ സൃഷ്ടിയ്ക്കുകയായിരുന്നു. ഇപ്പോള്‍ ആവശ്യത്തിലധികം ആരാധകരായിക്കഴിഞ്ഞല്ലോ- അപ്പോ പിന്നെ ഇടതന്മാരെ സുഖിപ്പിയ്ക്കേണ്ടതില്ലെന്നായിരിയ്ക്കും ചിന്ത.

കോണ്‍ഗ്രസ് അങ്ങനെ വലിയ സ്വകാര്യങ്ങളൊന്നും ഇല്ലാത്ത പാര്‍ട്ടിയാണെന്നാണ് ബല്‍റാം പറയുന്നത്. എന്നാ പിന്നെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് കുറേ നാള് എവിടെ പോയിരിയ്ക്കുകയായിരുന്നുവെന്നെങ്കിലും തുറന്ന് പറയേണ്ടേ... അങ്ങനെ പറയാന്‍ ജനാധിപത്യ വിശ്വാസിയായ നേതാക്കള്‍ ആവശ്യപ്പെടുകയെങ്കിലും വേണ്ടേ?
തന്റെ സ്റ്റാറ്റസ് പുറത്തായതില്‍ വലിയ അത്ഭുതമൊന്നും ഇല്ലെന്ന് പ്രഖ്യാപിയ്ക്കുന്ന ബല്‍റാം പക്ഷേ വീണ്ടും 'പകപ്പിയ്ക്കുക' ആണ്. കാരണം രഹസ്യം സൂക്ഷിയ്ക്കാന്‍ പറ്റാത്ത ഗ്രൂപ്പില്‍ നിന്ന് താന്‍ പുറത്ത് പോകുന്നു എന്ന് പറഞ്ഞ കക്ഷിയാണ് ഇദ്ദേഹം. പകച്ചുപോകാന്‍ എന്നെപ്പോലുള്ളവരുടെ ജീവിതം ഇനിയും ബാക്കി.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications