Get Updates
Get notified of breaking news, exclusive insights, and must-see stories!

ബര്‍ത്ത്‌ഡേ ഗേള്‍ സാനിയ മിര്‍സയ്ക്ക് പാകിസ്താന്‍ വേണ്ട!

പാകിസ്താന്‍ കാരനായ ഷോയിബ് മാലിക്കിനെ കല്യാണം കഴിച്ചെങ്കിലും സാനിയ മിര്‍സ പാകിസ്താനില്‍ താമസിക്കുന്നില്ല. ഇരുവരും താമസം ഇന്ത്യയിലും ദുബായിലുമായാണ്. എന്തുകൊണ്ടാണ് സാനിയയ്ക്ക് പാകിസ്താനില്‍ ജീവിക്കാന്‍ ഇഷ്ടമില്ലാത്തത്, കാരണം മറ്റൊന്നുമല്ല, തീവ്രവാദം തന്നെ. തീവ്രവാദവും നിയമവാഴ്ചയിലെ വീഴ്ചയും ഒക്കെ കാരണം സാനിയയുടെ അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല മകള്‍ പാകിസ്താനില്‍ ജീവിക്കുന്നത്.

തന്റെ ജീവിതകഥ സിനിമയാക്കാന്‍ സാനിയ മിര്‍സയ്ക്ക് തല്‍ക്കാലം ആഗ്രഹമില്ല. അഥവാ എപ്പോഴെങ്കിലും അങ്ങനെ തോന്നിയാല്‍ ദീപിക പദുക്കോണ്‍ തന്റെ വേഷം ചെയ്യണം എന്നാണ് ആഗ്രഹം എന്നും സാനിയ പറഞ്ഞു. നവംബര്‍ 15 ശനിയാഴ്ച സാനിയയുടെ ഇരുപത്തേഴാം പിറന്നാളാണ്. എന്തുകൊണ്ടാണ് സാനിയ മിര്‍സയ്ക്ക് തന്റെ ജീവിതം സിനിമയാക്കുന്നത് ഇഷ്ടമല്ലാത്തത് എന്നറിയേണ്ടേ.

പ്രൈവസിയാണ് കാര്യം

പ്രൈവസിയാണ് കാര്യം

സെലിബ്രിറ്റിയാണെങ്കിലും ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്ന ആളാണ് സാനിയ മിര്‍സ. എന്റെ സ്വകാര്യ നിമിഷങ്ങളും കാര്യങ്ങളും എല്ലാവരോടും പറയാന്‍ എനിക്കിഷ്ടമല്ല.

സംവിധായകന്‍ ചോദിച്ചു

സംവിധായകന്‍ ചോദിച്ചു

ജീവിതാനുഭവങ്ങള്‍ ആളുകളോട് പറഞ്ഞ് അത് സിനിമയാക്കി... വേണ്ട. അതൊന്നും സാനിയയ്ക്ക് ഇഷ്ടമല്ല. ഒരു സംവിധായകന്‍ സാനിയയുടെ ജീവിതകഥ സിനിമയാക്കാനായി താരത്തെ സമീപിച്ചിരുന്നു, നോ പറഞ്ഞ് വിട്ടു സാനിയ.

മനസ് മാറുമോ

മനസ് മാറുമോ

നാളെ എപ്പോഴെങ്കിലും തന്റെ മനസ് മാറിക്കൂടായ്കയില്ല എന്ന് സാനിയ തന്നെ പറയുന്നു. അപ്പോള്‍ ഒരു പക്ഷേ സിനിമയെടുക്കാന്‍ ഞാന്‍ സമ്മതിച്ചു എന്നും വരും

ദീപിക പദുക്കോണ്‍ മതി

ദീപിക പദുക്കോണ്‍ മതി

അടുത്തിടെ മേരി കോമിന്റെ വേഷം അഭിനയിച്ച് കയ്യടി നേടിയ പ്രിയങ്ക ചോപ്രയെ അല്ല, ദീപിക പദുക്കോണിനെയാണ് തന്റെ വേഷം അവതരിപ്പിക്കാനായി സാനിയ മിര്‍സ തിരഞ്ഞെടുക്കുന്നത്.

ആത്മകഥ എഴുതുന്നു

ആത്മകഥ എഴുതുന്നു

എഗെയ്ന്‍സ്റ്റ് ഓള്‍ ഓഡ്‌സ് - എന്നാണ് സാനിയ മിര്‍സയുടെ ആത്മകഥയുടെ പേര്. 26 അധ്യായങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. 2012 വരെയുള്ള കാര്യങ്ങളാണ് എഴുതിക്കഴിഞ്ഞതത്രെ.

വിവാഹം വിവാദം

വിവാഹം വിവാദം

അതിര്‍ത്തി കടന്ന സാനിയയുടെ വിവാഹം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. 2010 ലാണ് പാക് ക്രിക്കറ്റ് താരമായ ഷോയിബ് മാലികിനെ സാനിയ വിവാഹം ചെയ്തത്.

സെറ്റില്‍ഡ് ഇന്‍ ദുബായ്

സെറ്റില്‍ഡ് ഇന്‍ ദുബായ്

ദുബായ് പാം ജുമൈരയിലെ ഫ്‌ലാറ്റിലാണ് ഷോയിബും സാനിയയും സെറ്റിലായിരിക്കുന്നത്. ഇടയ്ക്ക് ഹൈദരാബാദിലും വന്ന് താമസിക്കും

പാകിസ്താനോ നോ നോ നോ

പാകിസ്താനോ നോ നോ നോ

എപ്പോള്‍ വേണമെങ്കിലും ഒരു ബോംബ് പൊട്ടാം എന്നതാണ് പാകിസ്താനിലെ സ്ഥിതി. ഭര്‍ത്താവിന്റെ നാടായിട്ടും സാനിയ പാകിസ്താനില്‍ താമസിക്കാത്തതിന്റെ കാരണവും ഇത് തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+