കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണത്തിന് പിന്നില്‍ ഐസിസ് അല്ല? ഭരണകൂടം നടത്തിയ ഭീകരാക്രമണമോ?

Google Oneindia Malayalam News

ഫ്രാന്‍സിനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു പാരീസില്‍ നടന്നത്. 129 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.

പക്ഷേ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ഭീകരത സൃഷ്ടിയ്ക്കാന്‍ തീവ്രവാദികളുടെ പേരില്‍ ആക്രമണങ്ങള്‍ നടത്തിയ സംഭവങ്ങള്‍ ലോകത്തിന് മുന്നില്‍ ഏറെയുണ്ട്. പലപ്പോഴും തീവ്രവാദികളെയോ എതിരാളികളേയോ മുച്ചൂടും നശിപ്പിയ്ക്കാന്‍ ഭരണകൂടങ്ങള്‍ തന്നെ ഇത്തരം ഗൂഢതന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ ചരിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

പാരീസില്‍ ഭീകരാക്രമണം നടത്തിയത് ചിലപ്പോള്‍ ഐസിസ് തന്നെയാകാം. പക്ഷേ, ചില സംശയങ്ങള്‍... അവ ഇപ്പോഴും ദുരൂഹമായിത്തന്നെ തുടരുകയാണ്.(ആശയത്തിന് കടപ്പാട് കൗണ്ടര്‍കറന്റ്‌സ് ഡോട്ട് ഓര്‍ഗ്)

എട്ടില്‍ ഒരാള്‍ രക്ഷപ്പെട്ടു... ആരാണത്?

എട്ടില്‍ ഒരാള്‍ രക്ഷപ്പെട്ടു... ആരാണത്?

എട്ട് തീവ്രവാദികള്‍ ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയത് എന്നാണ് പറയുന്നത്. ഏഴ് പേരും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയതിന് ശേഷം രക്ഷപ്പെട്ട സലാ അബ്ദുസ്സലാം എന്ന തീവ്രവാദിയെ ബല്‍ജിയം അതിര്‍ത്തിയില്‍വച്ച് ഫ്രഞ്ച് പോലീസ് പിടിച്ചു. പക്ഷേ അയാള്‍ വിട്ടയക്കപ്പെട്ടു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?

പാരീസുകാരനായ തീവ്രവാദി

പാരീസുകാരനായ തീവ്രവാദി

അക്രമി സംഘത്തില്‍ പാരീസ് സ്വദേശിയായ ഒരാളുണ്ടായിരുന്നു- ഒമര്‍ ഇസ്മായില്‍ മുസ്തഫ. ഇയാളുടെ തീവ്രവാദ ബന്ധങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. രാജ്യത്തിന് ഭീഷണിയായ വ്യക്തിയെന്ന് നിലയില്‍ അഞ്ച് വര്‍ഷമായി നിരീക്ഷണത്തിലിരിയ്ക്കുന്ന വ്യക്തിയ്ക്ക് എങ്ങനെ ഇത്തരം ഒരു തീവ്രവാദ ആക്രമണത്തില്‍ പങ്കാളിയാകാന്‍ കഴിയും?

ആ സിറിയന്‍ പാസ്‌പോര്‍ട്ട്

ആ സിറിയന്‍ പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ടും കൈയ്യില്‍ പിടിച്ചായിരിയ്ക്കുമോ ഒരു തീവ്രവാദി ചാവേറാകാന്‍ വേണ്ടി പോവുക. പാസ്‌പോര്‍ട്ട് കൈയ്യില്‍ ഉണ്ടെങ്കില്‍ തന്നെ, സ്വയം പൊട്ടിച്ചിതറിയ ചാവേറിന്റെ ശരീരത്തില്‍ നിന്ന് പാസ്‌പോര്‍ട്ട് മാത്രം വലിയ കേടുപാടില്ലാതെ എങ്ങനെ കിട്ടി? സംശയങ്ങള്‍ വലുതാണ്.

അത് സാധ്യമാണോ

അത് സാധ്യമാണോ

ഭീകരാക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഫ്രാന്‍സിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നേര്‍ക്ക് അതി ശക്തമായ സൈബര്‍ ആക്രമണം നടന്നിരുന്നത്രെ. മൊബൈല്‍ ഫോണ്‍ സേവനങ്ങളും താറുമാറായിരുന്നു. ഐസിസിനെപോലുള്ളവര്‍ക്ക് ഇത് സാധ്യമാക്കാന്‍ കഴിയില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ മുന്‍ അസോസിയേറ്റ് എഡിറ്ററായ പോള്‍ ക്രേയ്ഗ് റോബര്‍ട്ട്‌സ് കണ്ടെത്തുന്നത്.

 അഭയാര്‍ത്ഥികള്‍ക്ക് വിലക്ക് വീണു

അഭയാര്‍ത്ഥികള്‍ക്ക് വിലക്ക് വീണു

പാരീസില്‍ ഭീകരാക്രമണം നടന്ന ഉടന്‍ തന്നെ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുകയാണ് ഫ്രാന്‍സ് ചെയ്തത്. സത്യത്തില്‍ യൂറോപ്പിന്റെ അഭയാര്‍ത്ഥി പ്രശ്‌നത്തിനാണ് ഒറ്റയടിയ്ക്ക് പരിഹാരമായതെന്നും വിലയിരുത്തപ്പെടുന്നു.

 ആദ്യമേ പറഞ്ഞു, ഐസിസ് എന്ന്

ആദ്യമേ പറഞ്ഞു, ഐസിസ് എന്ന്

ഭീകരാക്രമണം നടന്ന് മണിക്കൂര്‍ ഒന്ന് തികയും മുമ്പ് തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെ ഐസിസിന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ചു. ഐസിസ് ഉത്തരവാദിത്തം സ്വയം ഏല്‍ക്കുന്നതിന് മുമ്പായിരുന്നു ഇതെന്ന് കൂടി ഓര്‍ക്കണം.

 യുദ്ധം

യുദ്ധം

ഫ്രാന്‍സിനെതിരെ യുദ്ധം എന്നായിരുന്നു ഹോളണ്ടെയുടെ ആദ്യ പ്രതികരണങ്ങളില്‍ ഒന്ന്. ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക് നടന്ന സെപ്തംബര്‍ 11 ലെ ആക്രമണത്തിനോട് അന്നത്തെ അമേരിയ്ക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പ്രതികരിച്ചതും ഇങ്ങനെ തന്നെ ആയിരുന്നു. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ലോകം കണ്ടതാണല്ലോ.

 റഷ്യയെ വിട്ട്....

റഷ്യയെ വിട്ട്....

റഷ്യയാണ് ഇപ്പോള്‍ ഐസിസിനെ ശരിയ്ക്കും വലയ്ക്കുന്നത്. റഷ്യ-സിറിയ-ഹിസ്ബുള്ള- ഇറാന്‍ അച്ചുതണ്ടാണ് ഐസിസിന്റെ നട്ടെല്ലൊടിച്ചത്. ഈ സാഹചര്യത്തില്‍ ഫ്രാന്‍സിനെ ലക്ഷ്യമിടാന്‍ എന്തെങ്കിലും കാരണം ഉണ്ടെന്ന് കരുതാനാകുമോ?

അമേരിയ്ക്ക പറഞ്ഞു, ഉടന്‍ തന്നെ

അമേരിയ്ക്ക പറഞ്ഞു, ഉടന്‍ തന്നെ

സിറിയയിലും ഇറാഖിലും കരയുദ്ധം തുടങ്ങുമെന്ന് അമേരിയ്ക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചതിന് ശേഷമാണ് പാരീസില്‍ ഭീകരാക്രമണം ഉണ്ടായത്. തുടര്‍ന്ന് നടന്ന ജി 20 ഉച്ചകോടിയില്‍ സിറിയയും തീവ്രവാദവും തന്നെയായി ഏറ്റവും വലിയ ചര്‍ച്ച.

ആര്‍ക്കാണ് ലാഭം?

ആര്‍ക്കാണ് ലാഭം?

പാരീസില്‍ ആക്രമണം നടന്നതോടെ ലാഭം ആര്‍ക്കാണ്? ഐസിസിനോ? അതോ അമേരിയ്ക്കയ്ക്കും റൂറോപ്പിനുമോ? യൂറോപ്പിന്റെ അഭയാര്‍ത്ഥി പ്രശ്‌നത്തിന് ഒറ്റയടിയ്ക്ക് പരിഹാരമായി. ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ ആയുധക്കച്ചവടക്കാരുടെ കച്ചവടം പൊടിപൊടിയ്ക്കും. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ തീവ്രദേശീയത കത്തിപ്പടര്‍ന്നും കഴിഞ്ഞു.

English summary
Was Paris Terror attack a False Flag Operation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X