Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ആര് ചുരമിറങ്ങും? ഷാനവാസ് ഇല്ലാത്ത തിരഞ്ഞെടുപ്പില്‍ വയനാട് ആ‍ര്‍ക്കൊപ്പം... ഇടത്തോ വലത്തോ?

Recommended Video

cmsvideo
    ഇത്തവണ വയനാട് ആർക്കൊപ്പം നിൽക്കും? | Oneindia Malayalam

    ഇന്ന് നമ്മള്‍ ചര്‍ച്ചചെയ്യുന്നത് വയനാട് ലോക്‌സഭ മണ്ഡലത്തെ കുറിച്ചാണ്. ഏറെ ഒന്നും ആയിട്ടില്ല വയനാട് ലോക്‌സഭ മണ്ഡലം രൂപീകരിക്കപ്പെട്ടിട്ട്. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആണ് മണ്ഡലം രൂപീകരിക്കപ്പെടുന്നത്. കണ്ണൂര്‍, കോഴിക്കോട്, പഴയ മഞ്ചേരി മണ്ഡലങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്.

    മാന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ജില്ലകളിലെ ഭാഗങ്ങളാണ് വയനാട് മണ്ഡലത്തിലുള്ളത്. എല്ലാം മലയോര മേഖലകളാണ്.

    2009 ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിനെ ആണ് വയനാട് പിടിക്കാന്‍ യുഡിഎഫ് ഏല്‍പിച്ചത്. സിപിഐയുടെ അഡ്വ എം റഹ്മത്തുള്ള ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്ന് വിശേഷിപ്പിക്കപ്പെട്ട എംഐ ഷാനവാസ് അന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആണ് വിജയിച്ചത്. 1.53 ലക്ഷം വോട്ടുകളായിരുന്നു ഭൂരിപക്ഷം.

    MI Shanavas

    എംപി എന്ന നിലയില്‍ പ്രാദേശികമായി ഏറെ വിമര്‍ശനങ്ങള്‍ ആദ്യ ടേമില്‍ തന്നെ ഷാനവാസ് നേരിട്ടിരുന്നു. എന്നാല്‍ മികച്ച പാര്‍ലമെന്റേറിയന്‍ ആയിരുന്നു അദ്ദേഹം. 2014 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും ഉള്ളിലെ ഏറെ എതിര്‍പ്പുകള്‍ മറികടന്നാണ് ഷാനവാസ് സ്ഥാനാര്‍ത്ഥിയായത്. സിപിഐയുടെ സത്യന്‍ മൊകേരി ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞെങ്കിലും വിജയം ഷാനവാസിനൊപ്പം തന്നെ ആയിരുന്നു. ഒന്നരലക്ഷത്തില്‍ നിന്ന് 20,870 ലേക്ക് ഭൂരിപക്ഷം ചുരുങ്ങി.

    എന്നാല്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ എംഐ ഷാനവാസ് നമുക്കൊപ്പമില്ല. 2018 നവംബര്‍ 21 ന് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു ഷാനവാസിന്റെ മരണം.

    ഇനി വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാം. ആകെ ഉള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലെണ്ണവും നിലവില്‍ ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. മാനന്തവാടി, കല്‍പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരാണ് ഉള്ളത്. നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായ പിവി അന്‍വറും. സുല്‍ത്താന്‍ ബത്തേരിയിലും വണ്ടൂരിലും കോണ്‍ഗ്രസ് എംഎല്‍എമാരും ഏറനാട് മുസ്ലീം ലീഗ് എംഎല്‍എയും.

    Wayanad map

    കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ അട്ടിമറിച്ച് വിജയം നേടിയ പിവി അന്‍വര്‍ 2014 ല്‍ വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് 37,123 വോട്ടുകളാണ് അന്‍വര്‍ സ്വന്തമാക്കിയത്. ഇടത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ആയിരുന്നു എന്ന് പോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്തായാലും ആ അന്‍വര്‍ ഇത്തവണ ഇടതുപക്ഷത്തോടൊപ്പമാണ്.

    ഈ പറഞ്ഞത് വയനാട് മണ്ഡലത്തിന്റെ സ്ഥായിയായ ഒരു രാഷ്ട്രീയ ചിത്രമല്ല. കാരണം കല്‍പറ്റയും നിലമ്പൂരും തികച്ചും അപ്രതീക്ഷിതമായി എല്‍ഡിഎഫ് തിരിച്ചുപിടിച്ചവയായിരുന്നു. മിക്കയിടത്തും മുസ്ലീം ലീഗിന്റെ വോട്ടുകളും ഏറെ നിര്‍ണായകവും ആണ്. അതുപോലെ തന്നെ ചില പോക്കറ്റുകളില്‍ കേരള കോണ്‍ഗ്രസ്സിനും വ്യക്തമായ സ്വാധീനമുണ്ട്.

    Wayanad Voters

    എംഐ ഷാനവാസ് എന്തായാലും ഇപ്പോള്‍ നമ്മോടൊപ്പമില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ പോലും ഇത്തവണ കോണ്‍ഗ്രസ് വയനാട് സീറ്റ് അദ്ദേഹത്തിന് നല്‍കുമായിരുന്നോ എന്ന കാര്യത്തിലും തീര്‍ച്ചയൊന്നും ഇല്ല. ആരായിരിക്കും ഇത്തവണ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നത് ഏറെ നിര്‍ണായകമാകും എന്ന് ഉറപ്പാണ്. എല്‍ഡിഎഫിനെ സംബന്ധിച്ച് സീറ്റ് സിപിഐയ്ക്ക് തന്നെ നല്‍കാന്‍ ആണ് സാധ്യത്. കഴിഞ്ഞ തവണ മികച്ച പോരാട്ടം കാഴ്ചവച്ച സത്യന്‍ മൊകേരിക്ക് തന്നെ ഇത്തവണയും നറുക്ക് വീണേക്കും.

    ഒരിക്കല്‍ എല്‍ഡിഎഫില്‍ നിന്ന് പിണങ്ങിപ്പോയ വീരേന്ദ്ര കുമാര്‍ ഇത്തവണ തിരിച്ചെത്തിയിരിക്കുന്നു എന്നതും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

    ബിജെപിയെ സംബന്ധിച്ച് തീരെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത മണ്ഡലം ആണ് വയനാട്. കഴിഞ്ഞ തവണ പിആര്‍ രാസ്മില്‍നാഥ് ആയിരുന്നു സ്ഥാനാര്‍ത്ഥി. ആകെ പോള്‍ ചെയ്തതിന്റെ 8.8 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാന്‍ ആയത്. എന്നാല്‍ ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കാര്യങ്ങള്‍ എങ്ങനെ മാറിമറിയും എന്ന് പറയാനും സാധിക്കില്ല.

    കഴിഞ്ഞ തവണ എസ്ഡ്പിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും എല്ലാം വയനാട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഈ മൂന്ന് പാര്‍ട്ടികളും പതിനായിരത്തിലധികം വോട്ടുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പാര്‍ട്ടികളുടെ നിലപാടുകളും ഇത്തവണ ഒരുപക്ഷേ നിര്‍ണായകം ആയേക്കാം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+