Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനെ ഭയക്കേണ്ട... പക്ഷേ കേരളത്തിലെ ഈ 'ചെകുത്താന്‍മാരെ' പേടിച്ചേ പറ്റൂ

ഏത് പരിഷ്‌കൃത സമൂഹവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി വര്‍ഗ്ഗീയത മാറിക്കൊണ്ടിരിക്കുകയാണ്. മതം അടിവസ്ത്രം പോലെയാണ്... എല്ലാവര്‍ക്കും അത് വേണം, പക്ഷേ അത് പ്രദര്‍ശിപ്പിച്ച് നടക്കരുത് എന്നത് സത്യമെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.

പാകിസ്താനില്‍ നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ നാം തയ്യാറായിരിക്കും. എന്നാല്‍ അപ്രതീക്ഷിതമായിരിക്കും കേരളത്തില്‍ ഇപ്പോഴുണ്ടായി വന്ന ഐസിസ് ഭീകരരുടെ ആക്രമണങ്ങള്‍.

കേരളം ഒരുതരത്തിലും പ്രതീക്ഷിക്കാത്ത ആക്രമണങ്ങളായിരുന്നു അവര്‍ അണിയറയില്‍ ഒരുക്കിയിരുന്നത് എന്നത് തന്നെയാണ് ഏറ്റവും ഭീതിപ്പെടുത്തുന്നകാര്യം. ആറ് പേരെയാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്... ഇനി 24 പേര്‍ കൂടി ഉണ്ടെന്ന് പറയുന്നു... ഒരുപക്ഷേ അതിലും എത്രയോ അധികമാകാം മാനസികമായി അവരെ പിന്തുണക്കുന്നവരുടെ എണ്ണം.

ഇനിയും എത്ര പേരുണ്ടാകും?

ഇനിയും എത്ര പേരുണ്ടാകും?

ആകെ 30 പേരാണ് അന്‍സാര്‍ ഉള്‍ ഖലീഫയില്‍ അംഗങ്ങളായിട്ടുള്ളത് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇവരെ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമായിട്ടുണ്ടത്രെ.

ചെകുത്താന്‍മാര്‍ എവിടെയെല്ലാം ഉണ്ടാകും?

ചെകുത്താന്‍മാര്‍ എവിടെയെല്ലാം ഉണ്ടാകും?

ഐസിസ് അനുകൂലികള്‍ എന്ന് വിളിക്കുന്ന ചെകുത്താന്‍മാര്‍ എവിടെയെല്ലാം ഉണ്ടാകും എന്നത് സംബന്ധിച്ച് ഒരു ഉറപ്പും പറയാന്‍ പറ്റില്ല. നമുക്ക് ചുറ്റിലും സാധാരണക്കാരെ പോലെ തന്നെ അവര്‍ ജീവിക്കുന്നുണ്ടാകാം.

വിദ്യാഭ്യാസം നേടി ഭീകരന്‍മാര്‍

വിദ്യാഭ്യാസം നേടി ഭീകരന്‍മാര്‍

പഠിപ്പും വിവരവും ഇല്ലാത്തവരാണ് ഈ ചെകുത്താന്‍മാര്‍ എന്ന് കരുതരുത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഭൂരിഭാഗം പേരും. കോയമ്പത്തൂരില്‍ നിന്ന് പിടിയിലാവര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായിരുന്നു എന്നത് മറക്കരുത്.

ആരും അറിയാതെ ഇവര്‍ ആക്രമണം നടത്തും

ആരും അറിയാതെ ഇവര്‍ ആക്രമണം നടത്തും

ആരും പ്രതീക്ഷിക്കാത്ത തരത്തിലാണ് ഇവര്‍ ആക്രമണങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. അവയ്‌ക്കെല്ലാം തന്നെ ഭീകരാക്രമണങ്ങളുടെ മോഡസ് ഓഫ് ഓപ്പറാണ്ടി തന്നെയാണ് ഉണ്ടായിരുന്നത്.

 മതം അധികമാകുമ്പോള്‍ സംഭവിക്കുന്നത്

മതം അധികമാകുമ്പോള്‍ സംഭവിക്കുന്നത്

മതവിശ്വാസം മിക്കവര്‍ക്കും ഉള്ള സംഗതി തന്നെയാണ്. എന്നാല്‍ അത് അമിതമാകുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. അതിന് കുടപിടിക്കാന്‍ മതപണ്ഡിതര്‍ എന്ന് വിളിക്കപ്പെടുന്ന ചിലര്‍ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും.

ഒരു മതം മാത്രമല്ല പ്രശ്‌നം

ഒരു മതം മാത്രമല്ല പ്രശ്‌നം

ഒരു മതം മാത്രമല്ല പ്രശ്‌നം. എല്ലാ വിശ്വാസങ്ങളും അതിര് കടന്നാല്‍ പ്രശ്‌നം തന്നെയാണ്.ഇത് മതസ്പര്‍ദ്ധയിലേക്ക് തന്നെയാണ് നയിക്കുക. അതിനെ മറികടക്കുക എളുപ്പമല്ല.

കൊലപ്പെടുത്താനുള്ള വികാരം എവിടെ നിന്ന്

കൊലപ്പെടുത്താനുള്ള വികാരം എവിടെ നിന്ന്

ആളുകളെ കൊല ചെയ്തുകൊണ്ട് മതാധികാരം സ്ഥാപിക്കാമെന്ന വികാരം എവിടെ നിന്നാണ് ഉദയം ചെയ്യുന്നത് എന്ന് കൂടി ഗൗരവമായി പരിഗണിക്കപ്പെടണം. അക്രമം നടത്തിയാല്‍ മതം ജയിക്കുമെന്ന് ഇവര്‍ എവിടെ നിന്നാണ് പഠിച്ചത്.

യഥാര്‍ത്ഥ മുസ്ലീങ്ങളെ ഭീതിയിലാഴ്ത്താന്‍

യഥാര്‍ത്ഥ മുസ്ലീങ്ങളെ ഭീതിയിലാഴ്ത്താന്‍

ഇന്ത്യന്‍ സംസ്‌കാരത്തോടും ജനാധിപത്യത്തോടും ജോയിച്ച് പോകുന്ന യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസികളെ കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുകയാണ് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍. ഇസ്ലാമിനെ സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ കൊലക്ക് കൊടുക്കുന്നത് ഇസ്ലാം മത വിശ്വാസികളെ തന്നെയാണ്.

ഇന്ത്യക്ക് പുറത്ത് ജോലി... പ്രവര്‍ത്തനം ഇവിടെ

ഇന്ത്യക്ക് പുറത്ത് ജോലി... പ്രവര്‍ത്തനം ഇവിടെ

കേരളത്തിലെ ഐസിസ് ഘടകത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് വിവരം. അവിടെ നിന്നാണ് അവര്‍ പല കാര്യങ്ങളും നിയന്ത്രിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട്... ഇപ്പോള്‍ ചെകുത്താന്‍മാരുടേയും

ദൈവത്തിന്റെ സ്വന്തം നാട്... ഇപ്പോള്‍ ചെകുത്താന്‍മാരുടേയും

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലരൊക്കെ ചേര്‍ന്ന് അതിനെ ചെകുത്താന്റെ നാട് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+