കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ പോയി.. അന്യദൈവത്തോട് പ്രാര്‍ഥിച്ചു... ഒന്നാം പ്രമാണം തെറ്റിച്ച ഗായകന്‍ യേശുദാസിന് നരകമോ?

  • By Kishor
Google Oneindia Malayalam News

മലയാളികളുടെ അഭിമാനമായ പാട്ടുകാരന്‍ യേശുദാസിനെതിരെ ആത്മീയ പത്രമായ പ്രവാചകശബ്ദം. ശബരിമലയില്‍ പോകുകയും അന്യദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്ത യേശുദാസിനെതിരെ കടുത്ത ശബ്ദത്തിലാണ് പ്രവാചക ശബ്ദം വിമര്‍ശനം ഉയര്‍ത്തുന്നത്.

Read Also: പുളുമുരുകനെയും കടത്തിവെട്ടി മമ്മൂട്ടിക്ക് വേണ്ടി ഐവി ശശിയുടെ തള്ള്.. ട്രോളെന്നാല്‍ എജ്ജാതി ട്രോള്‍... കരഞ്ഞുപോകും!

ദൈവത്തിന്റെ ഒന്നാം പ്രമാണം യേശുദാസ് തെറ്റിച്ചു എന്നതാണ് കുറ്റം. അന്യദൈവത്തെ സേവിച്ച യേശുദാസിനെതിരെ ദൈവകോപം ഉണ്ടാകുമെന്നും പ്രവാചക ശബ്ദം പറയുന്നു. യേശുദാസിനെപ്പോലുള്ള സെലിബ്രിറ്റികള്‍ ചെയ്യുന്നത് വിശ്വാസികള്‍ അനുകരിക്കരുത് എന്ന് മുന്നറിയിപ്പും പത്രം നല്‍കുന്നു.. വിശദമായി കാണാം.

യേശുദാസ് തെറ്റിച്ച ഒന്നാം പ്രമാണം

യേശുദാസ് തെറ്റിച്ച ഒന്നാം പ്രമാണം

നിന്റെ ദൈവമായ കര്‍ത്താവു ഞാനാണ്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് - ഇതാണ് ഒന്നാം പ്രമാണം. പ്രശസ്ത ഗായകന്‍ യേശുദാസ് വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തിയത് ദൈവത്തിന്റെ ഒന്നാം പ്രമാണം ലംഘനമാണ് എന്നാണ് പ്രവാചക ശബ്ദം വിശേഷിപ്പിക്കുന്നത്.

ആദ്യമായിട്ടല്ലല്ലോ

ആദ്യമായിട്ടല്ലല്ലോ

സെപ്തംബര്‍ 21-ാം തിയതിയാണ് അദ്ദേഹം ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത് ആദ്യമായിട്ടല്ല അദ്ദേഹം ശബരിമലയില്‍ പൂജാ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നത്.

ചെയ്യുന്നത് മാരക പാപമല്ലേ

ചെയ്യുന്നത് മാരക പാപമല്ലേ

അനേകരാല്‍ സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പ്രശസ്തര്‍ ഇപ്രകാരം മാരക പാപങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍, അവരെ ഇഷ്ടപ്പെടുന്ന വിശ്വാസികള്‍ക്ക് ഇത്തരം മാരക പാപങ്ങള്‍ വളരെ ലഘുവായി തോന്നാം.

വിശ്വാസികളേ അനുകരിക്കരുതേ

വിശ്വാസികളേ അനുകരിക്കരുതേ

ചിലരൊക്കെ ഇത്തരം പ്രവര്‍ത്തികളെ അനുകരിക്കാന്‍ ശ്രമിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളെ ഭയന്നും വായനക്കാര്‍ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്ക കൊണ്ടും ക്രൈസ്തവ മാധ്യമങ്ങള്‍ പോലും ഇത്തരം വാര്‍ത്തകള്‍ക്കു നേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.

അന്യദേവന്മാരെ സേവിക്കുകയോ

അന്യദേവന്മാരെ സേവിക്കുകയോ

നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്മാരെ നിങ്ങള്‍ സേവിക്കരുത്. സേവിച്ചാല്‍ അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്ത് നിന്നു നശിപ്പിച്ചു കളയുകയും ചെയ്യും എന്ന് ദൈവമായ കര്‍ത്താവ് ശക്തമായി താക്കീത് നല്‍കുന്നത് പ്രവാചക ശബ്ദം ഓര്‍മിപ്പിക്കുന്നു.

ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതല്ലേ

ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതല്ലേ

മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച യേശുദാസ് തന്റെ അന്യദൈവങ്ങളോടുള്ള ഭക്തി പല അവസരങ്ങളിലും പ്രകടമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം.

ഒരിക്കലും രക്ഷ പ്രാപിക്കില്ല

ഒരിക്കലും രക്ഷ പ്രാപിക്കില്ല

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രക്ഷിക്കപ്പെടുകയില്ല എന്നു സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. സഭയുടെ അംഗങ്ങളായിരിക്കുകയും സ്‌നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയം കൊണ്ടല്ലാതെ ശരീരം കൊണ്ടു മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല.

ക്രിസ്ത്യാനി തിരിച്ചറിയേണ്ടതല്ലേ

ക്രിസ്ത്യാനി തിരിച്ചറിയേണ്ടതല്ലേ

അതിനാല്‍ ആകാശത്തിനു കീഴെ ഭൂമിയില്‍ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ വേറൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന് മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രിസ്ത്യാനി തിരിച്ചറിഞ്ഞിരിക്കണം.

തെറ്റ് ചെയ്യാനുളള അവകാശമല്ല

തെറ്റ് ചെയ്യാനുളള അവകാശമല്ല

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു. മനുഷ്യന്‍ ഏകദൈവത്തെയല്ലാതെ, മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ മറ്റു ദേവന്മാരെ ആരാധിക്കുകയോ ചെയ്യരുത് എന്ന് അത് ആവശ്യപ്പെടുന്നു

യേശുദാസ് രക്ഷിക്കപ്പെടുകയില്ല

യേശുദാസ് രക്ഷിക്കപ്പെടുകയില്ല

ദൈവം ക്രിസ്തുവിലൂടെ സ്ഥാപിച്ച കത്തോലിക്കാ സഭ ആവശ്യമായ ഒന്നാണെന്ന് അറിഞ്ഞിട്ട് അതില്‍ പ്രവേശിക്കാനോ അതില്‍ നിലനില്‍ക്കാനോ വിസമ്മതിക്കുന്നവര്‍ രക്ഷിക്കപ്പെടുകയില്ല. തെറ്റ് ചെയ്ത യേശുദാസ് രക്ഷിക്കപ്പെടുകയില്ല എന്നൊരു മുന്നറിയിപ്പ് കൂടിയാണ് പ്രവാചക ശബ്ദം നല്‍കുന്നത്.

എന്തുകൊണ്ട് യേശുദാസ്

എന്തുകൊണ്ട് യേശുദാസ്

ഭാരതം കണ്ട ഏറ്റവും മികച്ച ഗായകന്മാരില്‍ ഒരാളാണ് യേശുദാസ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ നിരവധിയാണ്. - ഇതാണ് പ്രവാചക ശബ്ദത്തിന്റെ വേവലാതിക്ക് പിന്നിലെ രഹസ്യം. യേശുദാസ് ചെയ്യുന്നത് കണ്ട് കൂടുതല്‍ ആളുകള്‍ ഇത് അനുകരിച്ചാലോ.

English summary
Pravachaka Shabdam website arites about singer K J Yesudas Sabarimala temple visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X