മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍ കൊക്കെയ്ന്‍... ആഷിക് അബു വിരല്‍ ചൂണ്ടുന്നത്
ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെറും ഒരു അഭിപ്രായ പ്രകടനം മാത്രമല്ല. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭരണകൂട-പോലീസ്-മാധ്യമ ഭീകരതക്ക് നേര്‍ക്കുള്ള ഒരു പരിഹാസം കൂടിയാണ്.
കേരളത്തില്‍ അടുത്തിടെ കണ്ടുവരുന്ന ഒരു പ്രതിഭാസമുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന എന്ത് വിവാദം ഉണ്ടായാലും ഉടന്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവാദത്തിന് തിരി തെളിക്കും.

എങ്ങനെയാണ് ഭരണകൂട-പോലീസ്-മാധ്യമ ഭീകരത അരങ്ങേറുന്നത് എന്ന് തന്നെയാണ് ആഷിക് അബു പറയുന്നത്. മാള അരവിന്ദന്റെ മരണവും, നമ്പി നാരായണന്റെ ജീവിതവും മയക്കുമരുന്ന് കേസും ഒക്കെ ഇതിന്റെ പല തരത്തിലുള്ള ഉദാഹരണങ്ങള്‍ തന്നെയെന്ന് ആഷിക് സമര്‍ത്ഥിക്കുന്നു.
ഭരണകൂട, പോലീസ് ഭീകരതക്കെതിരെ രംഗത്തെത്തേണ്ട, ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ പണി മറക്കുമ്പോള്‍, അതിനെ വേശ്യാവൃത്തിയെന്നും വ്യഭിചാരമെന്നും വിളിച്ചാല്‍ മുഖം ചുളിക്കേണ്ട ആവശ്യമില്ല. ഒരര്‍ത്ഥത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിക്കും ഉണ്ട്. കേസ് അന്വേഷിക്കുന്ന പോലീസ് പോലും മനസ്സില്‍ കരുതാത്ത കാര്യങ്ങള്‍ സ്ഥാപിത താത്പര്യങ്ങളുടെ പേരില്‍ വാര്‍ത്തയും നിറംപിടിപ്പിച്ച് പുറത്തിറക്കുമ്പോള്‍ നഷ്ടപ്പെടുന്നത് മാധ്യമ സമൂഹത്തിന്റെ വിശ്വാസ്യത തന്നെയാണ്.
ഏറെ വിവാദമായ ബാര്‍ കോഴ കേസില്‍ ആഷിക് അബു തുടങ്ങിവച്ച എന്റെവക500 എന്ന ഹാഷ്ടാഗ് പ്രതിഷേധം ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിറകിലുണ്ടെന്ന് അദ്ദേഹം തന്നെ സംശയിക്കുന്നു. എന്തായാലും ആഷിക് അബുവിന്റെ ഇപ്പോഴത്തെ പ്രതികരണം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവക്കുമെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications