കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെഡ്വലിനെക്കുറിച്ച് അമ്മ ഭക്തര്‍ക്ക് പറയാനുള്ളത്

  • By Soorya Chandran
Google Oneindia Malayalam News

അമൃതാനന്ദമയിക്കെതിരെ ഗെയ്ല്‍ ട്രെഡ്വല്‍ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ആരോപണങ്ങള്‍ ശരിയോ തെറ്റോ ആയിക്കോട്ടെ, അത് സംബന്ധിച്ച അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

മഠം വിട്ടുപോയി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗെയ്ല്‍ ട്രെഡ്വല്‍ വിവാദ പുസ്തകവുമായി രംഗത്ത് എത്തിയത്. പല സംശയങ്ങള്‍ക്കും വഴിവക്കുന്നത് വെളിപ്പെടുത്തലുകള്‍ക്കുണ്ടായ ഈ കാലതാമസമാണ്.

ഭീതിയും കടുത്ത മാനസിക സംഘര്‍ഷങ്ങളും കൊണ്ടാണ് ഇത്രനാളും ഈ പ്രശ്‌നങ്ങള്‍ പുറത്ത് പറയാതിരുന്നതെന്ന് ഗെയ്ല്‍ ട്രെഡ്വല്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മഠം വിട്ട് പോന്ന ഗെയ്‌ലിന് താമസിക്കാന്‍ ഇടം നല്‍കിയ മറ്റൊരു അമ്മ ഭക്ത ഗെയ്‌ലിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഗെയ്‌ലിനെ അടുത്ത് പരിചയമുള്ള പല അമ്മ ഭക്തരും ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. അതില്‍ പലതും ഗെയ്‌ലിനെതിരെയുള്ള സത്യവാങ്മൂലങ്ങളുമാണ്.

അമ്മ ഭക്തര്‍ ഗെയ്ല്‍ ട്രെഡ്വലിനെ എങ്ങനെ കാണുന്നു എന്ന് നോക്കാം

ഗായത്രിയെക്കുറിച്ച് അര്‍പ്പണ

ഗായത്രിയെക്കുറിച്ച് അര്‍പ്പണ

ഗെയ്ല്‍ ട്രെഡ്വല്‍ മഠം വിട്ടുപോയതിന് ശേഷം ഒരു വര്‍ഷത്തോളം താമസിച്ചത് അര്‍പ്പണക്കൊപ്പമാണ്. ഹവായിയില്‍. മഠം വിട്ടുപോന്ന ആ വര്‍ഷത്തില്‍ പോലും ഗെയ്ല്‍ ഒരു തരത്തിലും ഉള്ള മാനസിക സംഘര്‍ഷങ്ങളോ പ്രശ്‌നങ്ങളോ പ്രകടിപ്പിച്ചിട്ടില്ലെന്ന് അര്‍പ്പണ പറയുന്നു. തനിക്കൊപ്പം ഒരു കുടുംബാംഗത്തെപ്പോലെ, സൗജന്യമായാണ് ഗെയ്‌ലിനെ താമസിപ്പിച്ചതെന്നും അര്‍പ്പണ പറയുന്നു. ഈ കാലത്ത് അമ്മയെക്കുറിച്ച് ഗെയ്ല്‍ ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും അര്‍പ്പണ ഓര്‍ക്കുന്നു

ഗായത്രി പറഞ്ഞത് തെറ്റ്

ഗായത്രി പറഞ്ഞത് തെറ്റ്

ഗായത്രി തന്റെ പുസ്തകത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ശുദ്ധ നുണകളാണെന്ന് കേരളത്തിലെ അമൃതാനന്ദമയീ ഭക്തരുടെ ഫോറം പ്രതികരിച്ചു. ഗായത്രിയുടെ മാനസികാരോഗ്യനില ശരിയാണോ എന്ന് സംശയം തോന്നിപ്പിക്കുന്നുവെന്നും ഇവര്‍ പറയുന്നു.

അമ്മയല്ല അക്രമകാരി, ഗെയ്ല്‍ ആണ്

അമ്മയല്ല അക്രമകാരി, ഗെയ്ല്‍ ആണ്

യഥാര്‍ത്ഥത്തില്‍ ഗെയ്ല്‍ ട്രെഡ്വല്‍ ആണ് അക്രമകാരിയെന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രഹ്മചാരിണിയായ ലക്ഷ്മി പറയുന്നു. പോളണ്ടുകാരിയായ ലക്ഷ്മിയുടെ മുഖത്തേക്ക് ഗെയ്ല്‍ തുപ്പിയിട്ടുണ്ടത്രെ. അടിക്കുകയും തൊഴിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രെ.

ഗെയ്‌ലിന് അസൂയ

ഗെയ്‌ലിന് അസൂയ

മഠത്തില്‍ ഉണ്ടായിരുന്ന കാലം മുതലേ ഗെയ്‌ലിന്റെ ഏറ്റവും വലിയ പ്രശ്‌നം അസൂസയായിരുന്നുവെന്ന് സ്വാമിനി രുഗ്മിണി പറയുന്നു. അമ്മയെ താനല്ലാതെ മറ്റാരെങ്കിലും പരിചരിക്കുന്നത് ഗെയ്‌ലിന് സഹിക്കാനാകുമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

അമ്മ ഭക്തനോട് ഗെയ്‌ലിന് പ്രണയം

അമ്മ ഭക്തനോട് ഗെയ്‌ലിന് പ്രണയം

ആശ്രമത്തില്‍ ഉണ്ടായിരുന്ന അവസാന വര്‍ഷങ്ങളില്‍ അമ്മയുടെ പ്രമുഖനായ ഒരു ശിഷ്യനോട് ഭ്രാന്ത് പിടിച്ച പ്രണയുവമായി പാഞ്ഞു നടക്കുകയായിരുന്നു ഗെയ്ല്‍ എന്ന് അമ്മയുടെ ശിഷ്യയും സന്തത സഹചാരിയും ആയ കുസുമ പറയുന്നു. ഗെയ്ല്‍ പറയുന്നത് പോലെയുളള കാര്യങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നില്ലെന്നം ഇവര്‍ പറയുന്നു.

ഗെയ്ല്‍ പണ്ടുമുതലേ വിവേക ശൂന്യ

ഗെയ്ല്‍ പണ്ടുമുതലേ വിവേക ശൂന്യ

ആശ്രമത്തില്‍ എത്തപ്പെട്ട കാലം മുതലേ വിവേക ശൂന്യമായും അപക്വമായും ആയിരുന്നു ഗെയ്ല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്വാമി പരമാത്മാനന്ദ പറയുന്നു. തെറ്റിദ്ധാരണകള്‍ക്ക് വശപ്പെട്ടാണ് ഇപ്പോള്‍ ഇത്തരമൊരു പുസ്തകവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നതെന്നും പരമാത്മാനന്ദ പറയുന്നു.

English summary
What Amma devotees said about Gail Tredwell.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X