എന്താണീ ലൈംഗികശേഷി പരിശോധന?
ലൈംഗിക ശേഷിയില്ലെന്നും താനൊരു കുഞ്ഞിനെപ്പോലെയാണ് എന്നും വാദിക്കുന്ന നിത്യാനന്ദയെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണം എന്നാണ് സുപ്രീം കോടതി പറയുന്നത്. നേരത്തെ ലൈംഗികാരോപണ കേസില്‍ പെട്ട ആശാറാം ബാപ്പു എന്ന ആള്ദൈവത്തിനെയും ഇതേ പരിശോധന നടത്താന്‍ വിധിയുണ്ടായിരുന്നു.
വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാനായി വിവാഹത്തിന് മുന്‍പ് ലൈംഗിക ശേഷി പരിശോധിക്കുന്നത് നിര്‍ബന്ധമാക്കണം എന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭര്‍ത്താവിന് ലൈംഗികശേഷി പോര എന്ന് കാണിച്ച് യുവതി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്താണ് ലൈംഗികശേഷി പരിശോധന, എന്തിനാണ് ഇത് നടത്തുന്നത്.

പ്രധാനമായും പ്രതികളില്‍
ബലാത്സംഗക്കേസുകളിലെ ആരോപണവിധേയരെയാണ് പ്രധാനമായും ലൈംഗികശേഷി പരിശോധന എന്ന മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കുന്നത്. തങ്ങള്‍ക്ക് ശേഷിയില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇത് വേണ്ടിവരുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇതില്‍ പ്രധാനമായും ഉള്ളത്

ശുക്ല പരിശോധന
പുരുഷ ശുക്ലത്തിന്റെ പരിശോധനയും അതില്‍ അടങ്ങിയിട്ടുള്ള ബീജത്തിന്റെ അളവുമാണ് ഇവിടെ നടക്കുന്നത്. പുരുഷന് പ്രത്യുത്പാദന ശേഷിയുണ്ടോ എന്ന് തിരിച്ചറിയാന്‍ ഈ പരിശോധനയാണ് നടത്തുന്നത്.

കാരണങ്ങള്‍ ഇങ്ങനെയും
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ പുരുഷന്മാരില് ശസ്ത്രക്രിയ വിജയമായിരുന്നോ എന്നറിയാന്‍ വേണ്ടി ഈ പരിശോധന നടത്തിയിരുന്നു. ബീജദാനം നടത്തുന്ന പുരുഷരിലും മൃഗങ്ങളിലും ഇത് നടത്താറുണ്ട്.

ഉദ്ധാരണ പ്രശ്നങ്ങള്‍
പുരുഷ ലിംഗത്തിലെ രക്തപ്രവാഹത്തിന്റെ ശക്തിയും പരിശോധിക്കാറുണ്ട്. ഉദ്ധാരണപ്രശ്നമുള്ള ആളുകളിലാണ് ഈ പരിശോധന വേണ്ടിവരുന്നത്. ശരിയായ രീതിയില്‍ രക്തപ്രവാഹമില്ലാതെ വരുമ്പോഴാണ് ഉദ്ധാരണപ്രശ്നങ്ങള്‍ ഉണ്ടാകുക. നാഡീഞരമ്പുകളുടെ തളര്‍ച്ച മൂലവും ഉദ്ധാരണപ്രശനങ്ങളുണ്ടാകാം.

വിദഗ്ധ പരിശോധന
പുരുഷലിംഗം ഉദ്ധരിച്ച അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഡോക്ടര്‍ വിദഗ്ധ പരിശോധന നടത്തും. പുരുഷന്മാരില് സാധാരണയായി രാവിലെ ഉണ്ടാകുന്ന ഉദ്ധാരണവും പരിശോധനയ്ക്ക് വിധേയമാക്കും.

സ്വയംഭോഗം വേണ്ട
പീഡനക്കേസുകളിലെ പ്രതികളോട് സ്വയംഭോഗം ചെയ്ത് ശുക്ലം പരിശോധനയ്ക്ക് കൊടുക്കാനും മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്ന് കണ്ടതിനെത്തുടര്‍ന്ന് ഇതി പിന്നീട് വിലക്കി.

ആശാറാം ബാപ്പു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പു ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം എന്ന് അന്വഷണസംഘം ആവശ്യപ്പെട്ടിരുന്നു. 75 വയസ്സുണ്ട് ഇയാള്‍ക്ക്.

നിത്യാനന്ദ
സിനിമാനടി രഞ്ജിത വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നിത്യാനന്ദയ്ക്കെതിരെ ഒന്നിന് പുറകെ ഒന്നായി വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. അമേരിക്കന്‍ വനിത ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications