മംഗള്‍യാന്‍ എന്ത്, എന്തിന്?
2013 നംവബര്‍ 5 ഇന്ത്യയുടേതായി ലോക ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ചൊവ്വയെ ലക്ഷ്യം വച്ച് ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ ലോകത്ത് ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ.
പിഎസ്എല്‍വിയുടെ പരിഷ്‌ക്രത രൂപമായ പിഎസ്എല്‍വിഎക്‌സ്എല്‍ എന്ന വിക്ഷേപണ വാഹനമുപയോഗിച്ച് കുതിച്ചുയര്‍ന്ന മംഗള്‍യാനിന്റെ ലക്ഷ്യം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുക എന്നതാണ്.
മംഗള്‍യാനിനെ കുറിച്ച് കൂടുതല്‍ ചിത്രങ്ങളിലൂടെ

മംഗള്‍യാന്‍
2013 നവംബര്‍ 5ല്‍ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മംഗള്‍യാന്‍

ഇന്ത്യയില്‍
ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് മംഗള്‍യാന്‍. ദൗത്യം വിജയമായാല്‍ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ.

ആദ്യപ്രഖ്യാപനം
കൊല്‍ക്കത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.

വിക്ഷേപ വാഹനം
പിഎസ്എല്‍വിയുടെ പരിഷ്‌ക്രത രൂപമായ പിഎസ്എല്‍വിഎക്‌സ്എല്‍ ആണ് നിലവില്‍ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം

ചൊവ്വയെ അറിയാന്‍
ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുക എന്നതാണ് വിക്ഷേപിച്ചതിന്റെ പ്രഥമ ഉദ്യേശം

ഭൂമിയുടെ ഭ്രമണ പഥം
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും നവംബര്‍ അഞ്ചിന് ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തുന്നു.

പൂര്‍ണമാകുന്നത്
300 ഭൗമദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്ര ഒടുവില്‍ 2014 സെപ്റ്റംബറോടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുന്നു.

വിവിരം ലഭ്യമാകുന്നത്
ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇന്‍ഫ്രാറെഡ് തരംഗങ്ങള്ളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ലക്ഷ്യം
ചൊവ്വാ പര്യവേഷണത്തിനുള്ള ഈ പ്രഥമ ഇന്ത്യന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഗ്രഹാന്തര ദൗത്യങ്ങള്‍ക്കാവശ്യമായ പദ്ധതി രൂപരേഖ തയ്യാറാക്കല്‍, ആസൂത്രണം, മാനേജ്‌മെന്റ് മുതലായവയാണ്.

ചുമതല-1
ഭൗമകേന്ദ്രീകൃത ഭ്രമണപഥത്തില്‍ നിന്നും സൗരകേന്ദ്രീകൃത ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ച ശേഷം ചൊവ്വയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുക. പിന്നീട് അതിനാവശ്യമായ ഭ്രമണപഥചലനങ്ങള്‍ ചിട്ടപ്പെടുത്തുക

ചുമതല 2
ഭ്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ആവശ്യമുള്ള മോഡലുകളും വികസിപ്പിക്കുക

ചുമതല 3
എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക

ചുമതല 4
ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊര്‍ജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക

ചുമതല 5
അപായകരമായതും അപ്രതീക്ഷിതമായ തകരാറുകള്‍ മുതലായവയെ മറികടക്കാന്‍, സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിച്ച് ഏകോപിപ്പിക്കുക

1960 മുതല്‍
1960 മുതല്‍ ഇതുവരെ 51 ദൗത്യങ്ങള്‍ ചൊവ്വ ലക്ഷ്യമിട്ട് നടന്നെങ്കിലും 21 എണ്ണം മാത്രമാണ് വിജയിച്ചത്.

ഐഎസ്ആര്‍ഒ
മംഗള്‍യാന്‍ വിജയിച്ചാല്‍ ചൊവ്വയെ കുറിച്ച് പഠിക്കുന്ന നാലാമത്തെ ഏജന്‍സിയാകും ഐഎസ്ആര്‍ഒ.

ചെലവ്
ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ പദ്ധതി എന്ന പ്രത്യേകതയും മംഗള്‍യാനിനുണ്ട്. 450 കോടി രൂപയാണ് മുതല്‍മുടക്ക്

ഇന്ത്യയ്ക്ക് മുമ്പ്
അമേരിക്കയുടെ നാസ, യൂറോപ്യന്‍ യൂണിയന്റെ ഇ എസ് എ, ജപ്പാന്റെ ജാക്‌സ , ചൈനയുടെ ചൈനീസ് നാഷ്ണല്‍ സ്‌പെസ് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് ഇതിന് മുമ്പ് ചൊവ്വാ പര്യവേഷണങ്ങള്‍ നടത്തിയിട്ടുള്ള ബഹിരാകാശ ഏജന്‍സികള്‍. വിജയിച്ചത് നാസയും റോസ്‌കോസ്‌മോസും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും മാത്രം.

ജപ്പാനും ചൈനയും
1998ല്‍ നൊസോമി എന്ന ദൗത്യത്തിലൂടെ ജപ്പാനും 2011ല്‍ ഇന്‍ഗ്വാ ഒന്നിലൂടെ ചൈനയും ചൊവ്വയിലെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.












Click it and Unblock the Notifications