എന്താണ് അമിത് ഷായ്ക്ക് ബന്ധമുള്ള (?) സഹാറ അഴിമതി?
ദില്ലി: ശാരദ ചിട്ടിത്തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ് പശ്ചിമ ബംഗാളില്‍ പര്യടനം നടത്തുന്ന ബി ജെ പി പ്രസിഡണ്ട് അമിത് ഷാ. പകരം തൃണമൂല്‍ കോണ്‍ഗ്രസിന് പറയാനുള്ള അമിത് ഷായുടെ അഴിമതിയെക്കുറിച്ചാണ്. സഹാറ അഴിമതിയില്‍ അമിത് ഷായ്ക്ക് പങ്കുണ്ട് എന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
സഹാറ മേധാവി സുബ്രതോ റോയില്‍ നിന്നും സി ബി ഐ പിടിച്ചെടുത്ത ചുവന്ന ഡയറിയില്‍ അമിത് ഷായുടെ പേരുണ്ട് എന്നാണ് തൃണമൂല്‍ ആരോപണം. എന്നാല്‍ നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം സി ബി ഐ ഇക്കാര്യം മറച്ചുവെച്ചു. രാജ്യസഭയിലും ലോക്‌സഭയിലും ഈ വിഷയം ഉയര്‍ത്തി തൃണമൂല്‍ എം പിമാര്‍ ബഹളം വെച്ചു.

തിങ്കളാഴ്ച രാജ്യസഭയും ലോക്‌സഭയും തുടങ്ങുന്നതിന് മുമ്പ് ചുവന്ന ഡയറികളും കൈയ്യിലേന്തിയാണ് തൃണമൂല്‍ എം പിമാര്‍ ധര്‍ണ നടത്തിയത്. ഡയറിയുമായിത്തന്നെ അംഗങ്ങള്‍ സഭയിലേക്കും കയറി. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാനാണ് വിഷയം ഉന്നയിക്കാന്‍ അനുമതി തേടിയത്. ലോക്‌സഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്‍കിയില്ല.












Click it and Unblock the Notifications