ബലാത്സംഗം ചെയ്ത ആളെ ആ പെണ്‍കുട്ടി പ്രണയിക്കുമോ? എന്താണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം
സാം മാത്യുവിന്റെ 'പടര്‍പ്പ്' കവിത വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ തുറന്ന് വിട്ടിരിക്കുന്നത്. സ്ത്രീ/ഇര പക്ഷത്ത് നിന്ന് കവിതയെ എതിര്‍ക്കുന്നവരും സര്‍ഗ്ഗാത്മകതയുടെ പക്ഷത്ത് നിന്ന് കവിതയെ അനുകൂലിക്കുന്നവരും ഉണ്ട്.
തന്നെ ബലാത്സംഗം ചെയ്ത ഗോവിന്ദച്ചാമിയെ ജീവനുണ്ടായിരുന്നെങ്കില്‍ സൗമ്യ പ്രണയിക്കുമായിരുന്നോ? തന്നെ അതി ക്രൂരമായി പീഡിപ്പിച്ചുകൊന്ന അമീറുള്‍ ഇസ്ലാമിനെ ജീവനുണ്ടായിരുന്നെങ്കില്‍ ജിഷ പ്രണയിക്കുമായിരുന്നോ? ദില്ലിയിലെ ബസ്സില്‍ വച്ച് തന്റെ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും കാണിച്ച ആ കശ്മലന്‍മാരെ ജ്യോതി സിങ് പ്രണയിക്കുമായിരുന്നോ?
ഒറ്റ വാക്കില്‍ ഇല്ല എന്ന് ഉത്തരം പറയാന്‍ പറ്റില്ല. കാരണം മനുഷ്യ മനസ്സ് അത്രത്തോളം സങ്കീര്‍ണമാണ്. തന്നെ ബലാത്സംഗം ചെയ്ത ആളോട് പോലും ഒരു സ്ത്രീയ്ക്ക് പ്രണയം തോന്നിയേക്കാം. അതിനെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമുമായി ബന്ധപ്പെടുത്തിയേ പറയാനാവുകയുള്ളൂ.

സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം
തന്നെ കീഴ്‌പ്പെടുത്തുകയോ, തട്ടിക്കൊണ്ടുപോവുകയോ, ബന്ദിയാക്കുകയോ ചെയ്ത ആളോട് ഉണ്ടാകുന്ന വൈകാരികമായ അടുപ്പം എന്ന് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിലെ ചുരുക്കിപ്പറയാം. ഇത് ഒരു സാധാരണ മാനസികാവസ്ഥയല്ല.

ഇര
ബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയ്ക്ക് തന്നെ ബലാത്സംഗം ചെയ്ത ആളോട് പ്രണയം തോന്നുകയേയില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. സ്റ്റോക്ക് ഹോം സിന്‍ഡ്രോം ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതും സംഭവിക്കും.

എങ്ങനെ കിട്ടി
സ്വീഡനിലെ സ്‌റ്റോക്ക്ഹോമില്‍ 43 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് പേരിന് ആധാരം. അന്ന് ഒരു സംഘം സ്റ്റോക്ക് ഹോമിലെ ഒരു ബാങ്കിലെ ജീവനക്കാരെ മുഴുവന്‍ ബന്ദികളാക്കി. ആറ് ദിവസത്തോളം ഇത് തുടര്‍ന്നു. പക്ഷേ ഞെട്ടിപ്പിച്ച സംഭവം എന്താണെന്ന് വച്ചാല്‍, ഇതിനിടെ ബന്ദികളാക്കപ്പെട്ടവര്‍ക്ക് അക്രമികളോട് മാനസികമായി വളരെ അധികം അടുപ്പം ഉണ്ടായി.

പേരിട്ടത്
ഇത്തരം തികച്ചും വിഭിന്നമായ ഒരു മാനസികാവസ്ഥയെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന് പേരിട്ടത് നില്‍സ് ബെജേറോട്ട് എന്ന ക്രിമിനോളജിസ്റ്റ് ആയിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ പോലീസിന്റെ സൈക്കോളജിസ്റ്റ് ആ.ിരുന്നു ബെജെറോട്ട്.

എന്തിന് ചെയ്യുന്നു
അക്രമിയില്‍ നിന്ന് ദയ പ്രതീക്ഷിച്ചുകൊണ്ടാണ് പലരും ഇത്തരം ഒരു മാനസികാവസ്ഥയില്‍ എത്തുന്നത്. പലപ്പോഴും അങ്ങനെ ഒരു ദയ തിരിച്ചിട്ട് കിട്ടിക്കോളണം എന്നില്ല. പക്ഷേ ഇര അതിന് ശേഷവും അക്രമിയോട് വൈകാരിക അടുപ്പമുള്ള ആളായി തന്നെ തുടരാനും സാധ്യതയുണ്ട്.

എഫ്ബിഐ
ഇത്തരത്തില്‍ ആളുകള്‍ പ്രതികരിക്കുന്നതിന് എഫ്ബിഐയുടെ കൈയ്യിലും തെളിവുണ്ട്. എഫ്ബിഐ പിടികൂടുന്നവരില്‍ എട്ട് ശതമാനം ആളുകള്‍ ഇത്തരം മാനസികാവസ്ഥ പ്രകടിപ്പിക്കാറുണ്ടത്രെ.












Click it and Unblock the Notifications