പാകിസ്താനില്‍ പട്ടാള അട്ടിമറിയ്ക്ക് സാധ്യത...? സൈന്യം ഭരണത്തിലെത്തിയാല്‍ എന്തും സംഭവിക്കാം
ഏറ്റവും അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്. അവരുടെ രാജ്യത്തിന്റെ ഭാഗമായ പല പ്രവിശ്യകളിലും ഇപ്പോഴും സര്‍ക്കാരിന് വലിയ സ്വാധീനവമൊന്നും ഇല്ല. തീവ്രവാദികളും പട്ടാളവും ഒക്കെയാണ് പല ഭാഗങ്ങളും യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്.
കൂടുതൽ വാർത്തകൾ:
ഇന്ത്യ കൊന്നൊടുക്കിയ പാക് ഭീകരരുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നു
ആറ്റംബോംബ് ഇടുകയാണെങ്കില്‍ പാകിസ്താന് ഇന്ത്യയില്‍ എവിടെയിടും? കൊച്ചിയിലും ഇടാം... അത്ര എളുപ്പമല്ല
ഇപ്പോള്‍ പാകിസ്താന് കലങ്ങി മറിഞ്ഞിരിക്കുകയാണ്. ഇന്ത്യ മാത്രമല്ല, അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ അമേരിക്കയ്ക്ക് എതിരാണ്. പിന്തുണയ്ക്കാന്‍ ചൈന പോലും വരുന്നില്ല.
ഏത് സമയത്തും സൈന്യത്തിന് മേല്‍ക്കൈയ്യുള്ള പാകിസ്താനില്‍ ഇനിയും ഒരു പട്ടാള അട്ടിമറി വിദൂരമാണെന്ന് പറയാന്‍ പറ്റില്ല. അതാണ് പാകിസ്താന്റെ ചരിത്രം. അങ്ങനെയൊന്ന് സംഭവിച്ചാല്‍ പിന്നെ എന്താണ് സംഭവിക്കുക?

പട്ടാള അട്ടിമറി
മൂന്ന് തവണ പട്ടാള അട്ടിമറികള്‍ നടന്നിട്ടുള്ള രാജ്യമാണ് പാകിസ്താന്. അതിലും എത്രയോ ഏറെ തവണ അതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്. അങ്ങനെയുള്ള പാകിസ്താനില്‍ ജനാധിപത്യം അത്ര സുരക്ഷിതമല്ല.

പര്‍വേസ് മുഷറഫ്
ഏറ്റവും ഒടുവില്‍ പാകിസ്താനില്‍ പട്ടാള അട്ടിമറി നടന്നത് 199 ല്‍ ആണ്. പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ചുകൊണ്ട് സൈനിക മേധാവി പര്‍വേസ് മുഷറഫ് അധികാരം പിടിച്ചെടുത്തു. പിന്നീട് മു,റഫ് ജനാധിപത്യത്തിന്റെ വഴിയില്‍ വന്നു എന്നത് വേറെ കാര്യം.

അപ്പോഴും ഇപ്പോഴും
1999 ല്‍ പാകിസ്താനില്‍ പട്ടാള അട്ടിമറി നടക്കുമ്പോള്‍ നവാസ് ഷെരീഫ് ആയിരുന്നു പ്രധാനമന്ത്രി ഇപ്പോഴും നവാസ് ഷെരീഫ് തന്നെയാണ് പ്രധാനമന്ത്രി.

കാര്‍ഗില്‍ യുദ്ധം
1999 ല്‍ ആണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നത്. അതിന് കാരണമായ സഹാചര്യങ്ങള്‍ പാകിസ്താനാണ് സൃഷ്ടിച്ചത്. അക്കാലത്ത് തന്നെയാണ് അവിടെ സൈനിക അട്ടിമറി നടന്നത് എന്നതും ഓര്‍ക്കണം.

റഹീല്‍ ഷരീഫ്
ജനറല്‍ റഹീല്‍ ഷെരീഫ് ആണ് ഇപ്പോഴത്തെ പാകിസ്താന് സൈനിക മേധാവി. സൈന്യത്തിന് അനുകൂലമായ നിലപാടെടുത്തില്ലെങ്കില്‍ റഹീല്‍ നവാസ് ഷെരീഫ് ഭരണകൂടത്തെ അട്ടിമറിക്കുമോ?

ഭീകരരുമായി
പാകിസ്താന് സൈന്യവും പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്ഐയുും എക്കാലത്തും ഭീകരരുമായി അടുത്ത ചങ്ങാത്തത്തിലാണ്. അത് തന്നെയാണ് ഏറ്റവും വലിയ ഭയവും.

ഇന്ത്യന്‍ ആക്രമണം
ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ആണ്. അവര്‍ തിരിച്ചടിക്ക് ഒരുങ്ങുമോ ഇല്ലയോ എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. സൈന്യത്തിന് മേല്‍ ഭീകരര്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനാകുമോ?

അട്ടിമറി നടന്നാല്‍
സൈനിക അട്ടിമറി നടന്നാല്‍ ഒരു പക്ഷേ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ പോലും അവസാനിച്ചേക്കും. ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത സൈനിക ഭരണം വന്നാല്‍ അവര്‍ യുദ്ധത്തിന് തന്നെ മുന്നിട്ടിറങ്ങും.

അണ്വായുധം
യുദ്ധത്തില്‍ സൈന്യത്തെ സംബന്ധിച്ച് വിജയം മാത്രമായിരിക്കും ലക്ഷ്യം. നയം രൂപീകരിക്കാന്‍ ഒരു ജനകീയ സര്‍ക്കാര്‍ ഇല്ലാതെ വന്നാല്‍ അണ്വായുധ പ്രയോഗത്തിനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ കഴിയില്ല.

ലോകം ആര്‍ക്കൊപ്പം
പാകിസ്താനില്‍ ഒരു സൈനിക അട്ടിമറി നടന്നാല്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications