പറയുമ്പോൾ എല്ലാം തികഞ്ഞവരാണ്.. എന്നാൽ എത്ര അപരിഷ്കൃതരാണ് റോഡിലെ ഈ മലയാളികൾ!!
വെസ്റ്റേണ്‍ ഡ്രസ്സിംഗും ഫാഷനും ആക്സസറീസും ലക്ഷ്വറി വാഹനങ്ങളും ഇഷ്ടപ്പെടുന്ന മലയാളികള്‍, വിദ്യാഭ്യാസവും ശുചിത്വവും മാത്രമല്ല സര്‍ഗാത്മകതയും രാഷ്ട്രീയബോധവും നര്‍മ്മബോധവും ഏറ്റവും കൂടുതലുള്ള മലയാളികള്‍. പക്ഷേ.. നാം പാടെ അപരിഷ്കൃതരാകുന്ന ഒരിടമുണ്ട്, റോഡുകള്‍. വാഹനമോടിക്കുമ്പോള്‍ നമ്മള് നമ്മളല്ലാതാകുന്നു എന്നു പറഞ്ഞാലും തെറ്റില്ല. ഹെല്‍മറ്റ് വച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ സീററ് ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ റോഡില്‍ കാണുന്നവരെല്ലാം പരസ്പരം മത്സരിക്കാനുള്ള എതിരാളികള്‍ എന്ന ഭാവമാണ്.
കാല്‍നടക്കാര്‍ക്കു ക്രോസ് ചെയ്യാനുള്ള സീബ്ര ക്രോസ്ലെനുകളില് അതിവേഗം പാഞ്ഞ് ഹോണടിച്ച് കടന്നു പോകുന്നവരെ കാണാം. ഒരു വാഹനം കട്ട് ചെയ്ത് റോഡിലേക്ക് കയറുമ്പോള്‍ ഒരുതരം വാശിപോലെ സ്പീഡ് കൂട്ടിപ്പോകുന്നവര്‍, വാഹനങ്ങള്‍ തിരക്കുള്ള റോഡുകളില്‍ അസൗകര്യമുണ്ടാക്കും വിധം പാര്‍ക്ക് ചെയ്യുന്നവര്‍, അങ്ങനെ മലയാളികളുടെ നിരത്തിലെ മര്യാദകേട് എണ്ണിയാല്‍ തീരില്ല.

ഒരു വാഹനം സൈഡ് തിരിക്കുമ്പോള്‍ കേള്‍ക്കാം പിറകില്‍ നിന്ന് നിര്‍ത്താതെ ഹോണടിക്കുന്നത്.. എന്താണിത്ര തിരക്ക്... അല്ലെങ്കില്‍ എങ്ങോട്ടാണീ ഓട്ടപ്പാച്ചില്‍ എന്നു ചോദിച്ചാല്‍ ഒരത്യാവശ്യവുമില്ല. അല്ലെങ്കില്‍ ലാഭിക്കുന്ന ഈ രണ്ട് മിനിട്ട് കൊണ്ട് നമുക്കൊന്നും നേടാനുമില്ല. എങ്കിലും ഞാന്‍ പോയിട്ട് മറ്റുള്ളവര്‍ പോയാ മതി എന്ന ഭാവമാണ് റോഡില്‍, അവിടെയാണ് ഏറ്റവും വലിയ അസഹിഷ്ണുതയും അക്ഷമയും.
സിഗ്നലുകളുടെ കാര്യത്തിലാണെങ്കില്‍ ഇന്‍ഡിക്കേറ്ററും ഇമ്മീഡിയേറ്റ് സ്റ്റോപ്പ് സിഗ്നലും പാലിക്കുന്നവര്‍ ചുരുക്കമാണ്. ട്രിപ്പിള്‍ വച്ച് ഹെല്‍മറ്റില്ലാതെ പാഞ്ഞ് പോകുന്ന യുവാക്കളെ ശാസിക്കാന്‍ നമുക്കെത്രമാത്രം യോഗ്യ ഉണ്ടെന്ന് സ്വയം പരിശോധിക്കേണ്ടത് ഇവിടെയാണ്. ഇനി സ്ത്രീകളാണ് ഡ്രൈവിംഗ് സീറ്റിലെന്ന് കണ്ടാലോ.. ആവശ്യമില്ലാതെ ഹോണടിച്ച് ശബ്ദമുണ്ടാക്കുക, വളരെ ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ രസമുള്ള ഹോബികളാണ് ചിലര്‍ക്ക്. ഒരു സ്ത്രീ ഡ്രൈവറുടെ പിറകില്‍ വാഹനമോടിച്ച് പോവുന്നത് ഒട്ടും സഹിക്കാന്‍ വയ്യാതെ എങ്ങനെയെങ്കിലും ഓവര്‍ടേക്ക് ചെയ്യുന്നവരുണ്ട്.
ഒരു വാഹനത്തില്‍ മറ്റൊരു വാഹനം മുട്ടിയാലോ, ഇടിച്ചാലോ വാക്കേറ്റവും കയ്യേറ്റവും തുടങ്ങും. മറ്റേയാള്‍ തെറ്റായി വണ്ടി ഓടിച്ചു എന്നു വരുത്തിത്തീര്‍ക്കണം. നമ്മുടെ ഡ്രൈവിംഗ് സംസ്കാരം എത്രമോശമാണെന്ന് തിരിച്ചറിയാന്‍ കുറച്ചനാള് കേരളത്തിന് പുറത്ത് പോയി ഒന്ന് വണ്ടി ഓടിച്ച് നോക്കണമെന്നതാണ് സത്യം. ഡ്രെവിംഗ് ടെസ്റ്റുകളില്‍ 8 മാത്രമല്ല നിയമങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഡ്രൈവിംഗ് സംസ്കാരം എന്നത് എന്താണെന്ന് പറയാനോ ഓര്‍മിക്കാനോ നമുക്കൊരു സിസ്റ്റമില്ല.
വാഹനത്തിലെ ഹോണുകള്‍ മുന്നില്‍ പതിയ പോകുന്ന വഹനത്തെ ഓടിക്കാനും ക്രോസ് ചെയ്യുന്നവരെ വിരട്ടാനുമായ് ഉപയോഗിക്കുന്നവരും ഉണ്ട്. ഏറ്റവും മിനിമം ഹോസ്പിറ്റല്‍ ഏരിയകളിലെ ശബ്ദനിയന്ത്രണങ്ങള്‍ പോലും എത്ര പേര് പാലിക്കുന്നുണ്ട്? സ്കൂളുകളില്‍ തുടങ്ങി ഡ്രൈവിംഗ് നിയമങ്ങള്‍ക്കൊപ്പം ഡ്രൈവിംഗ് സംസ്കാരവും സിലബസില്‍ ഉള്‍പ്പെടുത്തണം. സെമിനാറുകളും സോഷ്യല്‍മീഡിയ ക്യാംപെയിനുകളും നടത്തണം. ഒരു ചെറു പുഞ്ചിരിയോടെ വളരെ റിലാക്സ്ഡ് ആയി ഡ്രൈവിംഗ് സീറ്റിലിരിക്കുവാന്‍ ഒരോരുത്തര്‍ക്കും കഴിയണം. ഡ്രൈവിംഗ് എന്നാല്‍ മുന്നിലെത്താനുള്ള മത്സരവും ആവേശവും അല്ലാതെയാകണം.. റോഡ് മത്സരവേദി അല്ലാതെയാകണം. ആ മാറ്റം നമ്മളില്‍ തന്നെ തുടങ്ങണം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications