'നായര്‍' ആയതില്‍ സരിതയ്ക്ക് എന്ത് പ്രശ്‌നമുണ്ടാകാന്‍...?
ഒരു വ്യക്തിയുടെ പേരും ജാതിയും തമ്മില്‍ വലിയ ബന്ധമൊന്നും ഇല്ലെന്ന് പറയാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഉള്ളത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ അധികാര സ്ഥാനങ്ങള്‍ കൈയ്യടക്കുന്ന ലോകമാണിത്.
അതിനിടയിലാണ് ഒരു സരിത എസ് നായര്‍ വരുന്നത്. സരിതയുടെ ജാതിപ്പേര് കേരളത്തില്‍ ഇന്ന് ഒരു വലിയ സംഭവം ഒന്നുമല്ല. പക്ഷേ കേരളത്തിന് പുറത്ത് പോയാല്‍ സംഗതി അല്‍പം പ്രശ്‌നമാണ്.
കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായതിന് ശേഷം പുറത്തിറങ്ങിയ സരിതയെ നേരിട്ടത് അത്തരം ഒരു പ്രശ്‌നമാണ്.

മലയാളികളല്ല
മലയാളികളെ സംബന്ധിച്ച് സരിത എസ് നായര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ പ്രധാന വാര്‍ത്താ താരമാണ്. മറ്റ് കഥകള്‍ മാറ്റിവച്ച് സരിത വെളിപ്പെടുത്തുന്ന വിവരങ്ങള്‍ക്കായി കാത്തിരിയ്ക്കുകയാണ് മലയാളികള്‍.

മറ്റുള്ളവര്‍ക്കോ?
മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് സരിത എന്നാല്‍ കേരള രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്ന 'ഒരു ഹോട്ട്' വിഷയം മാത്രമാണ്.

കോയമ്പത്തൂരില്‍ എത്തിയപ്പോള്‍
തട്ടിപ്പ് കേസില്‍ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരായപ്പോള്‍ സമാനമായ ഒരു സംഭവം നടന്നു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് എന്ത് പറയും എന്നല്ല തമിഴകത്തെ ചില മാധ്യമ പ്രവര്‍ത്തകര്‍ ചേദിച്ചത്.

'നായര്‍' ചോദ്യം
പേരിലെ 'നായരെ' കുറിച്ചായിരുന്നു തമിഴ് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. സരിത ഉന്നയിക്കുന്ന അഴിമതി, ക്രമക്കേട് ആരോപണങ്ങളൊന്നും അദ്ദേഹത്തിന് വിഷയമല്ല.

സരിതയുടെ തമിഴ്
തമിഴില്‍ ചോദ്യം വന്നപ്പോള്‍ സരിത പകച്ചില്ല. നല്ല തമിഴില്‍ തന്നെ മറുപടിയും കൊടുത്തു.

നായരായതില്‍
അച്ഛന്റെ പേരില്‍ നായരുണ്ടായിരുന്നു... അങ്ങനെയാണ് തന്റെ പേരിലും നായര്‍ വന്നത് എന്നായിരുന്നു സരിത പറഞ്ഞത്.

കുഴപ്പമില്ല
നായര്‍ ആയതില്‍ തനിയ്ക്ക് ഒരു പ്രശ്‌നവും ഇല്ലെന്നാണ് സരിത ചിരിച്ചുകൊണ്ട് പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയെ അറിയാത്തവര്‍
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് പോലും അറിയാത്ത അന്യദേശക്കാര്‍ക്ക് ഇപ്പോള്‍ സരിത എസ് നായരുടെ പേര് അറിയാം എന്നതാണ് സ്ഥിതി.












Click it and Unblock the Notifications