സിപിഎമ്മേ... ആപ്പിനെ കണ്ട് പഠിച്ചോളൂ
ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം രാജ്യത്തെ ഇടത് പാര്‍ട്ടികള്‍ മുഴുവന്‍ കണ്ട് പഠിക്കേണ്ടതാണ്. ഇടതു പാര്‍ട്ടികള്‍ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും.
അഴിമതിക്കെതിരെ രംഗത്ത് വരികയും ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയം അതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ ഒരു വര്‍ഗ്ഗീയ, രാഷ്ട്രീയ പ്രീണനങ്ങള്‍ക്കും ജനങ്ങള്‍ വഴങ്ങില്ലെന്ന് ജനങ്ങള്‍ തെളിയിച്ചു. ഒരു ഫോട്ടോഷോപ്പ് പ്രചാരണത്തിനും ജനങ്ങളെ എക്കാലവും പറ്റിക്കാനാവില്ലെന്നും ദില്ലി തിരഞ്ഞെടുപ്പ് തെളിയിക്കുന്നു.
ഇത് ഇടത് പാര്‍ട്ടികള്‍ക്ക് മാത്രമുള്ള പാഠമല്ല. ബിജെപിയും കോണ്‍ഗ്രസും എല്ലാം ഇത് കണ്ട് പഠിച്ചാല്‍ രാജ്യത്തിന് അത് അത്രമാത്രം ഗുണകരമാകും എന്ന് ഉറപ്പ്. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളെ വലിയ പാഠം പഠിപ്പിച്ചിരിക്കുകയാണ് ആം ആദ്മിയും കെജ്രിവാളും.

സിപിഎമ്മിന്റെ സ്ഥാനം പോകും
ഇക്കണക്കിനാണെങ്കില്‍ രാജ്യത്ത് ഇടതുപക്ഷത്തിന് ഉണ്ടെന്ന് അവകാശപ്പെടാവുന്ന ശക്തി കേന്ദ്രങ്ങള്‍ കൂടി നഷ്ടമാകും. രാജ്യം കെജ്രിവാളിന് പിറകേയാകും.

രാഹുല്‍ ഗാന്ധിയുടെ പണിപോകും
കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥിതി ദയനീയമാകും. ദേശീയ നേതാവെന്ന പേരൊക്കെ പോകും. രാഷ്ട്രീയ വനവാസമാകും രാഹുലിന്റെ വിധി.

കോണ്‍ഗ്രസ് കുലുങ്ങും
കോണ്‍ഗ്രസിലെ കുടുംബ വഴക്ക് പ്രവര്‍ത്തകര്‍ അവസാനം ഉണ്ടാക്കും. പുതിയ നേതൃത്വത്തിനായി മുറവിളി ഉയരും.

ഫോട്ടോഷോപ്പ് വിജയിക്കില്ല
ഫോട്ട് ഷോപ്പ് വികസനങ്ങള്‍ കൊണ്ടൊന്നും ഇനി ജനങ്ങളെ പറ്റിക്കാനാവില്ല. ജനങ്ങള്‍ കാര്യങ്ങള്‍ അന്വേഷിച്ച് തുടങ്ങും.

മോദിവാഴ്ച നടക്കില്ല
നരേന്ദ്ര മോദിയുടെ പ്രസംഗം കൊണ്ടൊന്നും ആളുകളെ കയ്യിലെടുക്കാന്‍ പറ്റില്ലെന്ന് ദില്ലി തെളിയിച്ചു. ഏകാധിപത്യത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ദില്ലി തിരഞ്ഞെടുപ്പ് പഠിപ്പിക്കുന്നു.

ആപ്പ് ദേശീയം
അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയും ആം ആദ്മിയും തമ്മിലാകും നേര്‍ക്കുനേര്‍ പോരാട്ടം.












Click it and Unblock the Notifications