Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു 'വെറും കോണ്‍ഗ്രസ് എംഎല്‍എ'...! രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത്?

48-ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ആളാണ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഏറ്റവും അധികം കാലം തുടര്‍ച്ചയായി കെപിസിസി അധ്യക്ഷ സ്ഥാനത്തിരുന്ന ആളും രമേശ് ചെന്നിത്തല തന്നെയാണ്.

എന്നാല്‍, ഇനി എന്തായിരിക്കും രമേശ് ചെന്നിത്തലയുടെ സ്ഥാനം? എന്തായിരിക്കും ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി? കേരള രാഷ്ട്രീയം വരും ദിനങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഇക്കാര്യങ്ങള്‍ ആയിരിക്കും. തന്നെ ഒഴിവാക്കി വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കടുത്ത വിഷമത്തിലാണ് ചെന്നിത്തല എന്നാണ് വിവരം.

ദല്‍ഹി ലോക്ക്ഡണ്‍ ചിത്രങ്ങള്‍ (22-05-2021)

എന്ത് ചെയ്യും

എന്ത് ചെയ്യും

നിലവിലെ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല എന്ത് ചെയ്യും എന്നത് നിര്‍ണായക ചോദ്യമാണ്. ചെന്നിത്തലയ്ക്ക് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ നല്‍കേണ്ട ബാധ്യത ഹൈക്കമാന്‍ഡിന് ഉണ്ട്. എന്നാല്‍ അതിന് എത്രനാള്‍ കാത്തിരിക്കേണ്ടി വരും?

വെറും എംഎല്‍എ

വെറും എംഎല്‍എ

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ ബെഞ്ചിലെ എംഎല്‍എ മാത്രമായിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം സ്വയം തിരസ്‌കരിച്ചതിന് ശേഷം ആയിരുന്നു അത് എന്ന് മാത്രം. അത് മാത്രമല്ല, രണ്ട് പേരും രണ്ട് ഗ്രൂപ്പുകളുടെ നേതൃത്വം വഹിക്കുന്നവരായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

സാഹചര്യം അതല്ല

സാഹചര്യം അതല്ല

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയല്ല. രമേശ് ചെന്നിത്തല തന്നെ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളില്‍ ഒരാളാണ് വിഡി സതീശന്‍. ചെന്നിത്തല തുടരാന്‍ ആഗ്രഹിച്ച പദവിയിലേക്കാണ് ഹൈക്കമാന്‍ഡ് വഴി സതീശന്‍ എത്തുന്നത്. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രതിപക്ഷ ബഞ്ചിലെ എംഎല്‍എ മാത്രമായി അദ്ദേഹം ഇരിക്കുന്നത് പരിതാപകരമാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

ചരിത്രത്തിലെ നിര്‍ഭാഗ്യം

ചരിത്രത്തിലെ നിര്‍ഭാഗ്യം

കേരളത്തില്‍, പ്രതിപക്ഷ നേതാവായിട്ട് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ പോയ ആളുകള്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മാത്രമാണ്. ഇതിന് മുമ്പ് പിടി ചാക്കോ മാത്രമായിരുന്നു ആ നിര്‍ഭാഗ്യം പേറിയത്. എന്നാലിപ്പോള്‍ രമേശ് ചെന്നിത്തലയും അതേ പാതയില്‍ എത്തിയിരിക്കുകയാണ്.

അടുത്തത തവണ

അടുത്തത തവണ

ഇത്തവണ വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതോടെ, ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള രമേശ് ചെന്നിത്തലയുടെ സാധ്യതകളും ഇല്ലാതാവുകയാണ്. അഞ്ച് വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍, സതീശനെ തന്നെ ആയിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുക.

ഇത്തവണ ഉമ്മന്‍ ചാണ്ടി

ഇത്തവണ ഉമ്മന്‍ ചാണ്ടി

അഞ്ച് വര്‍ഷം പ്രതിപക്ഷത്തെ നയിച്ചിട്ടും ഇത്തവണ തിരഞ്ഞെടുപ്പിനെ നയിക്കാനുള്ള ചുമതല രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരുന്നില്ല എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. തിരഞ്ഞെടുപ്പ് നയിക്കാനുള്ള ചുമതല ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കുകയും പരാജയപ്പെട്ടപ്പോള്‍ ചെന്നിത്തലയെ ബലിയാടാക്കുകയും ചെയ്തു എന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ദേശീയ നേതൃത്വത്തിലേക്ക്

ദേശീയ നേതൃത്വത്തിലേക്ക്

ചെന്നിത്തലയ്ക്ക് മുന്നില്‍ ഇനിയുള്ള സാധ്യത ദേശീയ നേതൃത്വത്തിലേക്ക് തിരിച്ചുവരിക എന്നതാണ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റേയും കേരളത്തില്‍ നിന്നുള്ള പുതിയൊരു നേതാവിന്റേയും പ്രസക്തി എന്താണെന്നത് ഒരു നിര്‍ണായത ചോദ്യമായി അവശേഷിക്കുകയും ചെയ്യു.

പദവികള്‍

പദവികള്‍

ദേശീയ തലത്തില്‍ 17 വര്‍ഷം മുമ്പേ വഹിച്ച പദവിയ്ക്ക് അപ്പുറമുള്ള പദവികള്‍ ഒന്നും രമേശ് ചെന്നിത്തലയെ കാത്തിരിക്കുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം നല്‍കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്നതും ചോദ്യമാണ്.

താത്പര്യമില്ലേ

താത്പര്യമില്ലേ

സോണിയ ഗാന്ധിയുടെ കാലം മുതല്‍ ഹൈക്കമാന്‍ഡിന് കേരളത്തിലെ ഐ ഗ്രൂപ്പിനോട് വലിയ താത്പര്യമില്ലാത്തതാണ്. കെ കരുണാകരന്‍ ഒരു പരിധിവരെ അതിന്റെ രക്തസാക്ഷിയും ആയിരുന്നു. എന്നാല്‍ അതേ കാലത്ത് തന്നെ ആയിരുന്നു രമേശ് ചെന്നിത്തല പ്രവര്‍ത്തക സമിതിയില്‍ എത്തിയതും.

രാഷ്ട്രീയ വനവാസം

രാഷ്ട്രീയ വനവാസം

കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും സ്ഥാനലബ്ധികളില്ലാതെ വന്നപ്പോള്‍ രാഷ്ട്രീയ വനവാസത്തിന് പോയ ചരിത്രമാണുള്ളത്. വിഎം സുധീരന്‍ അടക്കമുള്ളവരെ വേണമെങ്കില്‍ അതിന്റെ ഉദാഹരണമായി കാണാവുന്നതും ആണ്. കടുത്ത ഇച്ഛാഭംഗത്തില്‍ രമേശ് ചെന്നിത്തല അത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കുമോ എന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+