കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകുമോ? കോഴിക്കോടന്‍ ചരിത്രം ആവര്‍ത്തിച്ചാല്‍ വന്‍ ദുരന്തം

Google Oneindia Malayalam News

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യസ്- സി ഫോര്‍ രണ്ടാം ഘട്ട സര്‍വ്വേ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. അത് പ്രകാരം എല്‍ഡിഎഫ് 91 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫ് 46 മുതല്‍ 54 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു.

91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗംവന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗം

ഈ സര്‍വ്വേയില്‍ കോണ്‍ഗ്രസിനെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത് വടക്കന്‍ കേരളത്തിന്റെ ഫലസൂചനകളാണ്. യുഡിഎഫ് 13 മുതല്‍ 16 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ എന്തായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥിതി? പരിശോധിക്കാം...

മമതയുടെ തട്ടകത്തില്‍ അമിത് ഷായുടെ റോഡ് ഷോ; നന്ദിഗ്രാമിലെ ബിജെപി പ്രചാരണ ചിത്രങ്ങള്‍

കോഴിക്കോട് എന്ന ദു:സ്വപ്‌നം

കോഴിക്കോട് എന്ന ദു:സ്വപ്‌നം

കോഴിക്കോട് ജില്ല കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ദു:സ്വപ്‌നമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോഴിക്കോട് ജില്ലയില്‍ ഒരു നിയമസഭാ സീറ്റ് പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. കോഴിക്കോട് ജില്ലയുലെ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും വിജയം കൈവരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.

ഏഷ്യാനെറ്റ് ന്യൂസിന്റെ കണക്ക്

ഏഷ്യാനെറ്റ് ന്യൂസിന്റെ കണക്ക്

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ മൊത്തം അറുപത് നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതില്‍ 42 മുതല്‍ 45 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് ലഭിക്കുക 13 മുതല്‍ 16 വരെ സീറ്റുകള്‍. എന്‍ഡിഎയ്ക്ക് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

യുഡിഎഫ് സീറ്റുകള്‍

യുഡിഎഫ് സീറ്റുകള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആകെ ലഭിച്ചത് 23 സീറ്റുകള്‍ ആയിരുന്നു. അതില്‍ 17 എണ്ണവും മുസ്ലീം ലീഗിന്റേതായിരുന്നു. ബാക്കി ആറ് സീറ്റുകള്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ജയിക്കാനായത്.

ഏതൊക്കെ സീറ്റുകള്‍

ഏതൊക്കെ സീറ്റുകള്‍

പാലക്കാട് ജില്ലയിലെ തൃത്താല, പാലക്കാട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ജയിച്ചത്. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കോണ്‍ഗ്രസ് ജയിച്ചു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കണ്ണൂരിലെ ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

ഈ കണക്കില്‍ എങ്ങനെ

ഈ കണക്കില്‍ എങ്ങനെ

ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രീ പോള്‍ സര്‍വ്വേയില്‍ പറയുന്നത് ഇത്തവണ യുഡിഎഫിന് പരമാവധി ലഭിക്കുക 16 സീറ്റുകള്‍ ആണെന്നാണ്. മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗ് ഇത്തവണ പത്തില്‍ കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് രണ്ട് സീറ്റുകളും കണ്ണൂരില്‍ ഒന്നും കാസര്‍കോട് രണ്ട് സീറ്റുകളും ആണ് ലീഗിന്റെ പ്രതീക്ഷ. അത് സാധ്യമായാല്‍ ലീഗിന് തന്നെ 15 സീറ്റുകള്‍ ലഭിക്കും.

അപ്പോള്‍ കോണ്‍ഗ്രസ്?

അപ്പോള്‍ കോണ്‍ഗ്രസ്?

മുസ്ലീം ലീഗിന് 15 സീറ്റുകള്‍ ലഭിച്ചാല്‍, കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങുമോ എന്നാണ് ചോദ്യം. അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് തന്നെയാണ് പൊതു വിലയിരുത്തല്‍. അത്രയും രൂക്ഷമായ ഒരു പരാജയം കോണ്‍ഗ്രസിന്റെ ദു:സ്വപ്‌നങ്ങളില്‍ പോലും ഇല്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

കണ്ണൂരിലും വയനാട്ടിലും

കണ്ണൂരിലും വയനാട്ടിലും

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് കോട്ടയെന്ന് അറിയപ്പെടുന്ന ഇരിക്കൂറില്‍ ഇത്തവണ ആഭ്യന്തര കലഹം രൂക്ഷമാണ്. പരസ്പരം കാലുവാരാന്‍ തീരുമാനിച്ചാല്‍ വിജയ സാധ്യത കുറയുമെന്ന് ഉറപ്പാണ്. പേരാവൂരിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ ഇത്തവണ മൂന്ന് സീറ്റുകളും എല്‍ഡിഎഫ് സ്വന്തമാക്കുമെന്ന രീതിയിലും സര്‍വ്വേ ഫലങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പാലക്കാട്

പാലക്കാട്

കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന ജില്ലയാണ് പാലക്കാട്. തൃത്താലയില്‍ വിടി ബല്‍റാമും എംബി രാജേഷും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്. പാലക്കാട് മണ്ഡലത്തില്‍ ത്രികോണ മത്സരമാണ്. ഇത് കൂടാതെ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നത് ഒറ്റപ്പാലത്താണ്. നിലവിലെ സാഹചര്യത്തില്‍ ഷുവര്‍ സീറ്റ് എന്ന് വിശേഷിപ്പിക്കാവുന്നത് പാലക്കാട് മാത്രമാണ് എന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലീഗ് അപ്രമാദിത്തം

ലീഗ് അപ്രമാദിത്തം

നിലവിലുള്ളതിനേക്കാള്‍ സീറ്റ് കുറഞ്ഞാല്‍ തന്നെ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകും. മുസ്ലീം ലീഗിന്റെ അപ്രമാദിത്തം കൂടുതല്‍ ശക്തമാവുകയും ചെയ്യും. തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസിന്റെ സ്ഥിതി അത്ര സുരക്ഷിതമല്ല എന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്.

ജോസ് തുണക്കില്ലേ...? മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫിന് പ്രതീക്ഷജോസ് തുണക്കില്ലേ...? മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫിന് പ്രതീക്ഷ

ധര്‍മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് തന്നെധര്‍മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് തന്നെ

Recommended Video

cmsvideo
Election 2021 : ശക്തന്റെ നാട് ഏത് ശക്തനെ ജയിപ്പിക്കും? | Oneindia Malayalam

English summary
Kerala Assembly Election 2021: What will happen to Congress, if Asianet News pre poll survey result come into reality in North Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X