Get Updates
Get notified of breaking news, exclusive insights, and must-see stories!

(പുരുഷന്‍മാര്‍ക്ക് മാത്രം) സ്ത്രീകളെ വളയ്ക്കാന്‍ പുരുഷന്റെ ആയുധം....!!!

സിക്‌സ് പായ്ക്ക് ബോഡിയും ഗ്ലാമറും വാഹനവും പണവും ഒക്കെയാണ് സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള സംഗതികളായി പുരുഷന്‍മാര്‍ മനസ്സില്‍ കൊണ്ടു നടക്കുന്നതെങ്കില്‍ അവരെ മണ്ടന്‍മാര്‍ എന്ന് വിളിയ്‌ക്കേണ്ടിവരും. കാരണം സ്ത്രീകളെ ഏറ്റവും അധികം ആകര്‍ഷിയ്ക്കുന്നത് അതൊന്നും അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പിന്നെ എന്താണ് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിയ്ക്കപ്പെടാന്‍ വേണ്ടത്...? അത് മറ്റൊന്നുമല്ലത്രെ, അല്‍പം നര്‍മ രസമാണെന്നാണ് പറയുന്നത്.

സരസമായി സംസാരിയ്ക്കുന്ന പുരുഷന്‍മാര്‍ വളരെ പെട്ടെന്ന് തന്നെ സ്ത്രീകളുടെ ഹൃയം കവരും എന്നാണ് കനാസസ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

ഇതാണ് ആ ആയുധം

ഇതാണ് ആ ആയുധം

സിക്‌സ് പായ്ക്ക് ബോഡിയോ ഗ്ലാമറോ ഒന്നും അല്ല. നന്നായി സംസാരിയ്ക്കാനറിയുന്ന പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് ഏറെ പ്രിയം.

നര്‍മരസം

നര്‍മരസം

ചിരിപ്പിയ്ക്കാന്‍ കഴിയണം. നല്ല തമാശകള്‍ പറയണം- ഇങ്ങനെയുള്ളവരുമായി സ്ത്രീകള്‍ പെട്ടെന്ന് സൗഹൃദത്തിലാകുമെന്നാണ് പഠനം തെളിയിയ്ക്കുന്നത്.

 പ്രണയം

പ്രണയം

സരസമായി സംസാരിയ്ക്കുന്ന പുരുഷന്‍മാരോട് സ്ത്രീകള്‍ക്ക് പെട്ടെന്ന് പ്രണയം തോന്നുമെന്നും പഠനം കണ്ടെത്തുന്നുണ്ട്.

നര്‍മവും വിശ്വാസവും

നര്‍മവും വിശ്വാസവും

തമാശയും വിശ്വാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ... സരസമായി സംസാരിയ്ക്കുന്ന പുരുഷന്‍മാര്‍ കൂടുതല്‍ വിശ്വാസ്യതയുള്ളവരാണെന്നാണത്രെ സ്ത്രീകള്‍ കരുതുന്നത്.

 പിന്നെ അത് തന്നെ

പിന്നെ അത് തന്നെ

പറയുന്ന തമാശകള്‍ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നിക്കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ അതൊരു സ്ഥിരം പരിപാടിയാക്കും. അപ്പോള്‍ പിന്നെ ആ ബന്ധം കൂടുതല്‍ രസകരമാകും.

ദൃഢമായ ബന്ധം

ദൃഢമായ ബന്ധം

പരസ്പര ബന്ധത്തില്‍ തമാശയും ചിരിയും ഒക്കെ കടന്നുവരുമ്പോള്‍ ആ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് പടനത്തിലെ വേറൊരു കണ്ടെത്തല്‍.

അപ്പോള്‍ ഇനി തമാശ പറയാം അല്ലേ

അപ്പോള്‍ ഇനി തമാശ പറയാം അല്ലേ

ഈ പഠനത്തില്‍ പറയുന്നത് പൊതുവായ ചില കാര്യങ്ങളാണ് കെട്ടോ... തമാശ ഇഷ്ടപ്പെടാത്ത സ്ത്രീകളും ചിലപ്പോള്‍ ഉണ്ടാകും. അവരുടെ അടുത്ത് തമാശയുമായി ചെന്നാല്‍ വിവരം അറിയും!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+