പീഡനങ്ങള്‍ തുടര്‍ക്കഥ ;വളരുന്നത് മനുഷ്യത്വം മരവിക്കുന്ന സമൂഹം

എ വി ബിന്ദു
പീഡനം എന്ന വാക്ക് പരിചിത പദമായിട്ട് ഏറെക്കാലമായി. ദിവസവും പത്രതാളുകളിലും ചാനലുകളിലും വരുന്ന വാര്‍ത്തകളുടെ അതേ ലാഘവത്തോടെ പീഡന വാര്‍ത്തകളെയും ആളുകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ നാം മനുഷ്യത്വം മരവിക്കുന്ന ഒരു സമൂഹമായി മാറുന്നുവെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പീഡന സംഭവങ്ങള്‍ തെളിയിക്കുന്നത്. പെരുമ്പാവൂരില്‍ മകള്‍ മൃഗീയമായി കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടാണ് ആ അമ്മ നിലവിളിച്ചത്. പക്ഷേ നിലവിളി കേട്ടിട്ടും അയല്‍വാസികളൊന്നും ശ്രദ്ധിച്ചില്ലെന്നാണ് പറയുന്നത്.
പുറമ്പോക്കിലെ ഒറ്റ മുറി വീട്ടില്‍ കഴിയുന്ന ദളിത് കുടുംബത്തെ സഹായിക്കാനോ അവരോട് അടുക്കാനോ ആരും താത്പര്യം കാണിച്ചില്ലെന്നതും ഞെട്ടിപ്പിക്കുന്നതാണ്. നൂറു ശതമാനം സാക്ഷരത നേടിയെന്ന് അഭിമാനിക്കുമ്പോഴും പ്രാകൃതമെന്നു പോലും പറയാന്‍ കഴിയാത്ത ഇത്തരം നിലപാടുകള്‍ ഓരോരുത്തരും വച്ചു പുലര്‍ത്താന്‍ തുടങ്ങിയത് എന്നു മുതലാണെന്നു തിരിഞ്ഞു നോക്കേണ്ടിവരും.പെരുമ്പാവൂരില്‍ നടന്നതിനേക്കാള്‍ മൃഗീയം എന്നു വിശേഷിപ്പിക്കാവുന്നതാണ് ബെംഗളൂരുവില്‍ ഒരാഴ്ച്ച മുന്‍പ് നടന്നത്.

റോഡരികില്‍ മൊബൈലില്‍ സംസാരിച്ചു നിന്ന മണിപ്പൂരി സ്വദേശിയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനു ദൃക്സാക്ഷികളായവര്‍ യാതൊരു സങ്കോചവും കൂടാതെ നടന്നു പോകുന്നതു വീഡിയോയില്‍ ദൃശ്യമാണ്.ഒച്ചവച്ചിട്ടും അലറിക്കരഞ്ഞിട്ടും സഹായവുമായി ആരുമെത്തിയില്ലെന്നാണ് മാനഭംഗശ്രമത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതി പിന്നീട് പോലീസിനോട് പറഞ്ഞത്. താമസിക്കുന്ന ഹോസ്റ്റലിനു മുന്നിലെ റോഡില്‍ സംസാരിച്ചു നിന്ന യുവതിയെ മൂടി ധരിച്ചെത്തിയ യുവാവ് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു.
തൊട്ടടുത്തു നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിയുടെ കൈയ്യില്‍ കടിച്ചാണ് യുവതി ഓടി രക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കരുതെന്ന് യുവതി താമസിക്കുന്ന ഹോസ്റ്റല്‍ അധികൃതരും നിര്‍ബന്ധിച്ചതായി പറയുന്നു. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്കു ശേഷം ഒരു സ്വകാര്യ കന്നട ചാനലാണ് പീഡനശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്ററു ചെയ്തിരുന്നു. സഹജീവി സ്നേഹമെന്നത് മനുഷ്യല്‍ നിന്ന് അകന്നു പോകുന്നതായാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications