'മോഡലിംഗ് അല്ല മുലയൂട്ടൽ'.. 'അഭിനയിക്കാത്ത അമ്മമാരും മക്കളും'.. ഷിജു ബഷീറിന്റെ മുലയൂട്ടൽ ചിത്രങ്ങൾ!!
'മോഡലിംഗ് അല്ല മുലയൂട്ടൽ..' - പകല്‍ക്കിനാവന്‍ എന്ന പേരിൽ ബ്ലോഗെഴുതുന്ന ഷിജു ബഷീർ ഗൃഹലക്ഷ്മിയുടെ മൂലയൂട്ടൽ കവർ ചിത്രത്തിനോട് ഫേസ്ബുക്കിൽ പ്രതികരിച്ചത് ഇങ്ങനെയാണ്. ഗൃഹലക്ഷ്മി ചെയ്തത് ധീരമായി എന്ന് പറയുന്നവരും അല്ല അത് വെറും മാർക്കറ്റിങാണ് എന്ന് പറയുന്നവരും സോഷ്യൽ മീഡിയയിലുണ്ട്. അതിപ്പോൾ അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ.
എന്നാൽ മോഡലിംഗ് അല്ല മുലയൂട്ടൽ എന്ന് ഷിജു ബഷീർ പറയുമ്പോൾ അതിനൊരു പ്രസക്തിയുണ്ട്. അതിന് കാരണം ഷിജു ബഷീർ പകര്‍ത്തിയിട്ടുള്ള മുലയൂട്ടൽ ചിത്രങ്ങളാണ്. കാണാം തെക്ക് പടിഞ്ഞാറന്‍ എത്യോപ്യയിൽ നിന്നും ഷിജു ബഷീർ പകർത്തിയ ചിത്രങ്ങൾ. മേക്കപ്പില്ലാത്ത അമ്മമാരും അവരുടെ കുഞ്ഞുങ്ങളും.

പച്ചയായ ചിത്രങ്ങൾ
ജീവിതങ്ങൾ എന്ന് വിളിക്കാവുന്ന പച്ചയായ ചിത്രങ്ങളാണ് ഷിജു ബഷീറിന്റെത്. മേക്കപ്പും കലാസംവിധാനവുമല്ല, ഡെപ്ത് ഓഫ് ലൈഫാണ് ഷിജുവിന്റെ ആയുധം.

സഞ്ചാരം, ഫോട്ടോഗ്രഫി
എത്യോപ്യ മാത്രമല്ല, വിയറ്റ്‌നാം, കംബോഡിയ, ഫ്രാൻസ്, സ്വീഡൻ, ജർമനി, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ., ഇന്തോനീഷ്യ, തായ്‌ലാൻഡ്, സ്വിറ്റ്‌സർലൻഡ് എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നായാണ് ഷിജു ബഷീറിന്റെ ചിത്രങ്ങൾ.

സോഷ്യല്‍ മീഡിയയില്‍ സജീവം
പകൽക്കിനാവൻ എന്ന പേരിൽ ബ്ലോഗില്‍ സജീവമായിരുന്നു ഷിജു ബഷീർ. ഫേസ്ബുക്കും ഗൂഗിൾ പ്ലസും അടക്കമുള്ള സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഷിജു ബഷീറിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ്.

എത്യോപ്യയിൽ നിന്നുള്ള ചിത്രങ്ങൾ
തെക്ക് പടിഞ്ഞാറന്‍ എത്യോപ്യയിലെ ഹാമര്‍ വംശജർക്കിടയില്‍ നിന്നും ഷിജു ബഷീര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. രണ്ട് മില്യനിലധികം വരും ഇവിടത്തെ ജനസംഖ്യ. എട്ട് ട്രൈബല്‍ വിഭാഗങ്ങളുണ്ടിവിടെ.
കൂടുതൽ വാർത്തകൾ:












Click it and Unblock the Notifications