യെമന്‍ യുദ്ധം... ആരാണ് ഹൂതികള്‍, പുതിയ ഐസിസ്?
ഇറാഖില്‍ ഐസിസ് പിടിമുറുക്കിയപ്പോള്‍ ഏറെ ആശങ്കപ്പെട്ടവരില്‍ മലയാളികളും ഉണ്ടായിരുന്നു. കാരണം അവിടത്തെ ആശുപത്രികളില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നതില്‍ ഏറേയും മലയാളികള്‍ ആയിരുന്നു.
ഇപ്പോള്‍ യെമനില്‍ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോഴും മലയാളികള്‍ക്ക് തന്നെയാണ് ആശങ്ക കാരണം യെമനിലും ഉണ്ട് നിരവധി മലയാളികള്‍. എന്താണ് യെമനില്‍ സംഭവിക്കുന്നത്. ആരാണ് അവിടെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ സംഭവിച്ചത് പോലെ യെമനിലും സംഭവിക്കുമോ...
ഹൂതികള്‍... അവരാണ് യെമനിലെ ഇപ്പോഴത്തെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണം. ആരാണവര്‍?

ഷിയ വിഭാഗം
യെമനിലെ ഷിയ ഗോത്ര വര്‍ഗ്ഗമാണ് ഹൂതികള്‍. 1990 കളില്‍ ആണ് ഹൂതികള്‍ ശക്തി പ്രാപിക്കുന്നത്.

ആരാണ് സ്ഥാപകന്‍
ഹുസൈന്‍ അല്‍ഹൂതി എന്നയാളാണ് ഹൂതികളുടെ സ്ഥാപക നേതാവ്. 2004 ല്‍ ഇദ്ദേഹം യെമന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഹിസ്ബുള്ളക്ക് സമാനം
ലബനനില്‍ ശക്തമായ ഹിസ്ബുളളയ്ക്കു സമാനമാണ് യെമനിലെ ഹൂതികള്‍. അവരുടെ സൈനിക ശക്തിയും അങ്ങനെ തന്നെ.

സൗദി അതിര്‍ത്തി
സൗദി അറേബ്യയുടെ അതിര്‍ത്തിയിലെ ഗോത്ര മേഖലകളാണ് ഹൂതികളുടെ ശക്തി കേന്ദ്രം. അതുകൊണ്ട് കൂടിയാണ് സൗദി യെമനില്‍ സൈനിക നീക്കം നടത്തുന്നതും.

സായുധ ആക്രമണം
2004 ല്‍ ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. അന്നത്തെ യെമന്‍ പ്രസിഡന്റ് അബ്ദുള്ള സാലിഹിന്റെ നടപടികളായിരുന്നു ഇതിന് കാരണം.

സ്വന്തം സൈന്യം
ഇതോടെ ഹൂതികള്‍ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. ചില പ്രവിശ്യകളില്‍ ഇവര്‍ സമാന്തര ഭരണവും നടത്തി.

ആഭ്യന്തര യുദ്ധം
2011 ഓടെയാണ് ഹൂതികള്‍ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. സഅദ, അബ്‌റീല്‍ തുടങ്ങിയ പ്രവിശ്യകള്‍ ഇവര്‍ പിടിച്ചടക്കി.

രാഷ്ട്രീയ-സൈനിക ശക്തി
ഒരേ സമയം രാഷ്ട്രീയവും സൈനികവും ആയി ശക്തമാവുകയായിരുന്നു ഹൂതികള്‍. 2103 ല്‍ യെമന്റെ ദേശീയ സംവാദ സമ്മേളനത്തില്‍ ഇവര്‍ക്ക് വലിയ പ്രാതിനിധ്യം സര്‍ക്കാരിന് നല്‍കേണ്ടി വന്നു.

എല്ലാം പെട്ടെന്ന്
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങള്‍ മുഴുവന്‍ ഹൂതികള്‍ പിടിച്ചടക്കി. സര്‍ക്കാരും സൈന്യവും പ്രതിരോധത്തിലായി.

പുതിയ ഐസിസ്?
സിറിയയിലും ഇറാഖിലും മാത്രം ഉണ്ടായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര രൂപം പൂണ്ട് ലോകമെങ്ങും വ്യാപിക്കുന്നത് പോലെ ഹൂതികളും മാറുമോ... സുന്നി വിമതരായിരുന്നു ഐസിസിന് പിന്നില്‍. ഹുതികള്‍ ഷിയാ വിഭാഗക്കാരും.












Click it and Unblock the Notifications