സ്‌കൂള്‍ കലോത്സവം കൈപിടിച്ചുയര്‍ത്തിയ വെള്ളിത്തിരയിലെ നക്ഷത്രങ്ങള്‍
1956 ല്‍ തുടങ്ങിയ സ്‌കൂള്‍ കലോത്സവ മാമാങ്കം ഈ കാലത്തിനിടയില്‍ ഒട്ടേറെ പ്രതിഭകളെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു. ബാലകലാമേള എന്ന ചെറിയ ആശയം വളര്‍ന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരുപിടി നല്ല കലാകാരന്‍മാരെ നമുക്ക് കിട്ടിയിട്ടുണ്ട്. അവരൊക്കെ ഇന്ന് മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ടവരുമാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് എന്ന അഭിനയ പ്രതിഭയില്‍ നിന്ന് തുടങ്ങി ഇന്നത്തെ ന്യൂജനറേഷന്‍ താരങ്ങളില്‍ എത്തിനില്‍ക്കുന്നു.

കലോത്സവ വേളയില്‍ സംവിധായകന്‍മാരും അണിയറ പ്രവര്‍ത്തകരും എന്നും നിത്യ സന്ദര്‍ശകരാണ്. കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ അതിലെ മികച്ച കലാകാരന്‍മാരെ ഇവര്‍ വെള്ളിത്തിരയിലേക്ക് കൊണ്ടുപോകുന്നു. ഇത്തരത്തില്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്നും വെള്ളിത്തിരയിലേക്ക് വന്ന താരങ്ങള്‍ ഒന്നു കാണാം..

മഞ്ജു വാരിയര്‍
പഠനകാലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു മഞ്ജു വാരിയര്‍. കലോത്സവങ്ങളില്‍ താരം സമ്മാനങ്ങള്‍ വാരി കൂട്ടി. ഒടുവില്‍ സിനിമാ തട്ടകത്തിലേക്കും കടന്നു.

കാവ്യ മാധവന്‍
പതിനാലാം വയസ്സിലാണ് കാവ്യ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടം നേടിയ നടി. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു താരത്തിന്റെ ഇഷ്ട കലകള്‍

ഗാനഗന്ധര്‍വ്വന്‍
സ്‌കൂള്‍ കലോത്സവ വേദിയില്‍ ആയിരുന്നു യേശുദാസിന്റെ ശബ്ദം ഉയര്‍ന്നു കേട്ടത്. ഇരുപതാം വയസ്സില്‍ സിനിമകളില്‍ പാടി തുടങ്ങി.

പി ജയചന്ദ്രന്‍
കലോത്സവ വേദിയിലെ നിറസാന്നിധ്യമായിരുന്നു ജയചന്ദ്രന്‍. ലളിതഗാനത്തില്‍ കഴിവു തെളിയിച്ച പ്രതിഭ. പിന്നീട് സിനിമകളിലൂടെ ജയചന്ദ്രന്റെ ഈണങ്ങള്‍ കേട്ടു

നവ്യാ നായര്‍
കലോത്സവം മലയാള സിനിമയ്ക്ക് നല്‍കിയ ഐശ്വര്യമുള്ള നായികയായിരുന്നു നവ്യാ നായര്‍. കലാതിലകപ്പട്ടം നഷ്ടമായതിനു കരഞ്ഞുകൊണ്ട് വേദിവിട്ടിറങ്ങിയ നവ്യയെ ആരും മറക്കില്ല.

വിനീത്
1980ല്‍ സ്‌കൂള്‍ കലോത്സവ വേദികളില്‍ വിനീത് നിറഞ്ഞാടി. മലയാള സിനിമയില്‍ ശാസ്ത്രീയ നൃത്തത്തിന്റെ വരദാനം ആണ് വിനീത്.

അമ്പിളി ദേവി
ഭരതനാട്യം,മോഹിനിയാട്ടം,കുച്ചിപ്പുടി തുടങ്ങിയ മേഖലയില്‍ കഴിവു തെളിയിച്ച മറ്റൊരു പ്രതിഭ. കലാപ്രകടനം പിന്നീട് മലയാളസിനിമയിലേക്കുള്ള വാതില്‍ തുറപ്പിച്ചു.

ഗിന്നസ് പക്രു
മോണോ ആക്ട് വേദിയില്‍ ചിരിയുടെ അമിട്ട് പൊട്ടിച്ച താരം. കലാപ്രകടനം മിമിക്രിയിലേക്കും പിന്നീട് സിനിമയിലേക്കുമുള്ള അവസരമൊരുക്കി.

ജോമോള്‍
മലയാളത്തില്‍ ഒരുകാലത്ത് പ്രിയപ്പെട്ട താരമായിരുന്നു ജോമോള്‍. ഗൗരി എന്ന പേരിലായിരുന്നു കലോത്സവവേദിയില്‍ ജോമോള്‍ നിറഞ്ഞാടിയത്. വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയായി മലയാള സിനിമയിലെത്തി.

പാര്‍വതി നമ്പ്യാര്‍
ന്യൂജനറേഷന്‍ നടിമാരിലെ താരം. ലാല്‍ ജോസിന്റെ ഏഴു സുന്ദര രാത്രികള്‍ എന്ന സിനിമയിലൂടെ കടന്നുവന്നു. ഇപ്പോള്‍ കൂടിയാട്ടത്തില്‍ ഗവേഷണം നടത്തുകയാണ് പാര്‍വതി. കലോത്സവങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications