Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരിയില്‍ കുടുങ്ങിയ സൂപ്പര്‍ നായിക; മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം!! ആരാണ് രാഗിണി ദ്വിവേദി

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. നടി അനിഘയേയും രണ്ട് മലയാളികളേയും ദിവസങ്ങള്‍ക്ക് മുമ്പ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിയുടെ വേരുകള്‍ കേരളത്തിലേക്കും നീളുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

11 വര്‍ഷമായി കന്നഡ സിനിമ മേഖലയില്‍ സജീവമാണ് രാഗിണി ദ്വിവേദി. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം മാത്രമേ രാഗിണി അഭിനയിച്ചിട്ടുള്ളു. ലഹരി കേസില്‍ കുടുങ്ങിയ സൂപ്പര്‍ നായികയുടെ വിശേഷങ്ങള്‍ ഇങ്ങനെയാണ്...

കേണലിന്റെ മകള്‍

കേണലിന്റെ മകള്‍

ഹരിയാണ സ്വദേശിയായ കേണല്‍ രാകേഷ് കുമാര്‍ ദ്വിവേദിയുടേയും രോഹിണിയുടേയും മകളാണ് രാഗിണി ദ്വിവേദി. പഞ്ചാബി കുടുംബമാണ് ഇവരുടേത്. എന്നാല്‍ രാഗിണി ജനിച്ചതവും വളര്‍ന്നതും എല്ലാം ബെംഗളൂരുവില്‍ തന്നെ ആയിരുന്നു.

18-ാം വയസ്സില്‍ മോഡലിങ്

18-ാം വയസ്സില്‍ മോഡലിങ്

ഫാഷന്‍ ഡിസൈനര്‍ ആയ പ്രസാദ് ബിദാപയാണ് രാഗിണിയിലെ മോഡലിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ലാക്‌മെ ഫാഷന്‍ വീക്ക്, ശ്രീലങ്ക ഫാഷന്‍ വീക്ക് തുടങ്ങിയവയില്‍ പങ്കെടുക്കുകയും ചെയ്തു. 2008 ല്‍, തന്റെ 18-ാം വയസ്സില്‍ ആയിരുന്നു ഇത്.

മിസ് ഇന്ത്യ റണ്ണര്‍ അപ്പ്

മിസ് ഇന്ത്യ റണ്ണര്‍ അപ്പ്

2008 ല്‍ നടന്ന ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെ ആണ് രാഗിണി ദ്വിവേദി കൂടുതല്‍ ശ്രദ്ധ നേടുന്നത്. 2009 ലെ പാന്റലൂണ്‍ മിസ് ഇന്ത്യ മത്സരത്തില്‍ റിച്ച് ഫീല്‍ ഫെമിന മിസ് ഹെയര്‍ പുരസ്‌കാരവും രാഗിണി സ്വന്തമാക്കി.

സിനിമയില്‍ ആദ്യം

സിനിമയില്‍ ആദ്യം

വീര മഡകാരി എന്ന കന്നഡ സിനിമയിലൂടെ ആയിരുന്നു രാഗിണിയുടെ സിനിമ പ്രവേശനം. ഈ സിനിമയിുലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുന്ന സുവര്‍ണ ഫിലിം അവാര്‍ഡും രാഗിണി സ്വന്തമാക്കിയിരുന്നു. സുദീപ് സംവിധാനം നിര്‍വ്വഹിച്ച ഈ സിനിമയില്‍ നായകനും സുദീപ് തന്നെ ആയിരുന്നു.

Recommended Video

cmsvideo
    കന്നട നടിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് െൈക്ര ബ്രാഞ്ച് | Oneindia Malayalam
    കെംപ ഗൗഡയോടെ സൂപ്പര്‍ താരം

    കെംപ ഗൗഡയോടെ സൂപ്പര്‍ താരം

    സുദീപ് തന്നെയാണ് രാഗിണിയ്ക്ക് കന്നഡ സിനിമയില്‍ വലിയ അവസരം നല്‍കിയതും. 2011 ല്‍ പുറത്തിറങ്ങിയ കെംപ ഗൗഡ സൂപ്പര്‍ ഹിറ്റ് ആയി. ഇതോടെ രാഗിണി ദ്വിവേദി കന്നഡ സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു.

    മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാലും മമ്മൂട്ടിയും

    രണ്ടേ രണ്ട് മലയാള സിനിമകളില്‍ മാത്രമേ രാഗിണി ദ്വിവേദി അഭിനയിച്ചിട്ടുള്ളു. മേജര്‍ രവിയുടെ കാണ്ഡഹാറും വിഎം വിനുവിന്റെ ഫേസ്2ഫേസും. കാണ്ഡഹാറില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഫേസ്2ഫേസില്‍ മമ്മൂട്ടിയും.

    തെലുങ്ക്, ഹിന്ദി, തമിഴ്

    തെലുങ്ക്, ഹിന്ദി, തമിഴ്

    കന്നഡയും മലയാളവും കൂടാതെ തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളിലും രാഗിണി അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ അമല പോളിനൊപ്പം ആണ് ജണ്ട പായി കാപിറാഗു എന്ന പൊളിറ്റിക്കല്‍ ആക്ഷന്‍ സിനിമയില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ പ്രഭുദേവ ഒരുക്കിയ ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

    മയക്കുമരുന്ന് ബന്ധം

    മയക്കുമരുന്ന് ബന്ധം

    കന്നഡ സിനിമയിലെ മയക്കുമരുന്ന് ബന്ധങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതുമുതലേ രാഗിണിയെ പേരും ഉയര്‍ന്ന് കേട്ടിരുന്നു. യെലഹങ്കയിലെ നടിയുടെ ഫ്‌ലാറ്റില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. അതിന് ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+