ആരാണ് ഈ ബിഎ ആളൂര്‍... അധോലോകത്തിന്റെ സ്വന്തം വക്കീലോ? കേട്ടാല്‍ ഞെട്ടും!!!
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്. പച്ച മലയാളി തന്നെ.
ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെ കേരളത്തിലെ മാധ്യമങ്ങളില്‍ ആളൂരിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആളൂര്‍ വക്കീല്‍ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി എന്നത് ഇപ്പോഴും ഒരു ദുരൂഹതയാണ്.
വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമി തോറ്റപ്പോള്‍ ആളൂര്‍ വക്കീലിനെ പരിഹസിക്കാനും ആളുകള്‍ മറന്നില്ല. എന്നാല്‍ സുപ്രീം കോടതിയിലെത്തിയപ്പോള്‍ കളിമാറി. ആളൂര്‍ ഇന്ന് രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ക്രിമിനല്‍ വക്കീല്‍ ആയി മാറി.
ഛോട്ടാ രാജനെ പോലുള്ള അധോലോക നായകരുടെ കേസുകള്‍ ഏറ്റെടുക്കാന്‍ പോകുന്നത് ആളൂര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സത്യത്തില്‍ ആരാണ് ഈ ബിഎ ആളൂര്‍?

തൃശൂര്‍ സ്വദേശി
തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബിഎ ആളൂര്‍. പ്രീ ഡിഗ്രിവരെ കേരളത്തിലുണ്ടായിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം.

പൂണെയില്‍
കേരളത്തില്‍ നിന്ന് പൂണെയിലേക്ക് പോയതാണ് ആളൂരിന്റെ ജീവിതം മാറ്റി മറിച്ചത് എന്ന് പറയാം. നിയമബിരുദം സ്വന്തമാക്കുന്നത് അവിടെ വച്ചാണ്. പിന്നീട് സഹോദരനൊപ്പം ഏതാണ്ട് ഒരു ദശാബ്ദത്തോളും പൂണെയില്‍ തന്നെ.

കേരളത്തില്‍
1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. ക്രിമിനല്‍ കേസുകള്‍ തന്നെയായിരുന്നു പ്രധാനം.

ക്രിമിനലുകള്‍ക്ക് വേണ്ടി
കേരളത്തില്‍ നിന്ന് വീണ്ടും പൂണെയില്‍ എത്തി. എല്ലായിടത്തും ആളൂര്‍ ഹാജരായത് കൊടും ക്രിമിനലുകള്‍ക്ക് വേണ്ടിയായിരുന്നു. മിക്ക കേസുകളിലും വിജയം ആളൂരിനൊപ്പം തന്നെ നിന്നു.

ഛോട്ടാ രാജന്
അധോലോക നായകന് ഛോട്ടാ രാജന് ഇപ്പോള്‍ പോലീസ് പിടിയിലാണ്. രാജന്റെ കേസുകളും നോക്കുന്നത് ബിഎ ആളൂര്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധോലോകം
ഇത്തരം കാര്യങ്ങള്‍ കൊണ്ട് തന്നെ പലരും ആളൂരിനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അധോലോക ബന്ധമുണ്ട് എന്ന് പോലും പലരും ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

ധബോല്‍ക്കര്‍
നരേന്ദ്ര ധബോല്‍ക്കറെ സംഘപരിവാര്‍ അനുഭാവികള്‍ വെടിവച്ച് കൊന്നപ്പോള്‍ ആ കേസിലും പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ബിഎ ആളൂര്‍ ആയിരുന്നു.

ബണ്ടി ചോര്‍
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റെ അഭിഭാഷകനും ആളൂര്‍ തന്നെയാണെന്നാണ് പറയപ്പെടുന്നത്. അഞ്ഞൂറിലേറെ മോഷണങ്ങള്‍ നടത്തിയ ആളാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്.

ദത്തത്രേയ ഫൂഗ്
സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ വ്യവസായി ആയിരുന്നു ദത്തത്രേയ ഫൂഗ്. ഇയാള്‍ അടുത്തിടെ കൊലചെയ്യപ്പെട്ടു. ഈ കേസിലും പ്രതികള്‍ക്ക് വേണ്ടി ആളൂരാണത്രെ ഹാജരാകുന്നത്.

അമീറുള്‍ ഇസ്ലാം
ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടിയും താന്‍ കോടതിയില്‍ ഹാജരാകും എന്ന് ബിഎ ആളൂര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതുകൂടിയാകുമ്പോള്‍ ബിഎ ആളൂര്‍ എന്ന അഭിഭാഷകന് കേരളത്തില്‍ ലഭിക്കുന്ന വില എന്തായിരിക്കും എന്ന് കൂടി ഓര്‍ക്കാം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications