Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാനിമോള്‍ക്ക് പിന്നില്‍ ആരാണ്?

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ വലിയൊരു ചോദ്യത്തിന് പിന്നാലെ വെടികൊണ്ടതുപോലെ പായുകയാണ്. ബാര്‍ ലൈസന്‍സ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, കെപിസിസി അധ്യക്ഷനെപ്പോലും വിമര്‍ശിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍ കത്തെഴുതാനുള്ള കാരണം എന്താണ്. ആരാണ് ഷാനിമോള്‍ ഉസ്മാന്റെ പിറകില്‍...?

കേട്ടുകേള്‍വി ശരിയാണെങ്കില്‍ മദ്യ ലോബിയൊന്നും അല്ല ഈ പുകിലുണ്ടാക്കുന്നത്. വിഎം സുധീരനെ കൊണ്ട് പൊറുതി മുട്ടിയ എ, ഐ നേതാക്കള്‍ തന്നെയാണ് ഷാനിമോള്‍ക്ക് പിറകില്‍. സുധീരനെ തളക്കാന്‍ വേറെ വഴിയില്ലാതെ നില്‍ക്കുമ്പോഴാണ് ഇങ്ങനെ ഒരു സാധനം വീണുകിട്ടിയത്.

Shanimol Usman

ആദര്‍ശത്തിന്റെ കുപ്പായവും ഇട്ട് ബാറിന് ലൈസെന്‍സ് കൊടുക്കില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും. കെസി വേണുഗോപാല്‍ ഇത്തിരി നാറിയാലും വേണ്ടില്ല, സുധീരനിട്ട് ഒരു പണികൊടുത്തേ പറ്റൂ എന്ന് ആരൊക്കൊകും ചിന്തിച്ചിട്ടുണ്ടാവുക.

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് ആകുന്നതിനെ ഏറ്റവും അധികം എതിര്‍ത്ത രണ്ട് പേര്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ ഉമ്മന്‍ ചാണ്ടി വിമുഖ കാണിച്ചു. അപ്പോള്‍ പിന്നെ ഷാനിമോളുടെ പിന്നില്‍ ആരായിരിക്കാനാണ് സാധ്യത.

എന്തായാലും സുധീരന്‍ ചെയ്തത് ശരിയായില്ലെന്നാണ് ചില നിഷ്പക്ഷ വാദികളും പറയുന്നത്. ഷാനിമോള്‍ ഉസ്മാന്‍ ഒരു സ്ത്രീ അല്ലേ, അതും മുസ്ലീം സ്ത്രീ. അവരെ ഇങ്ങനെ പരസ്യമായി അപമാനിക്കാന്‍ പാടുണ്ടോ. പണ്ട് സുധീരന്‍ പറഞ്ഞതിന് അപ്പുറത്തേക്കൊന്നും ഷാനിമോള്‍ പറഞ്ഞിട്ടില്ലല്ലോ... കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നത്.

കെസി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഒരു ആരോപണം ഉന്നയിച്ചു. അതും പാര്‍ട്ടി യോഗത്തില്‍. എന്നാല്‍ അധികം വിമര്‍ശിക്കേണ്ടെന്ന താക്കീതാണ് കെപിസിസി ഷാനിമോള്‍ക്ക് നല്‍കിയത്. എന്നാല്‍ പഴങ്കഥകള്‍ ഏറെ പറയാനുണ്ടെന്ന് ഷാനിമോളും. ഒടുവില്‍ ഷാനിമോളുടെ മദ്യലോബി ബന്ധം അന്വേഷിക്കാന്‍ സുധീരന്‍ ഒരു കമ്മീഷനേയും നിയമിച്ചു.

ആരോപണങ്ങള്‍ക്ക് തെളിവ് വേണമെന്നാണ് സുധീരന്റെ പക്ഷം. അതുകൊണ്ട് സുധീരന്‍ തന്നെ ഉന്നയിച്ച മദ്യലോബി ആരോപണം അ്‌ന്വേഷിച്ച് തെളിവ് കണ്ടെത്താനാണ് കമ്മീഷനെ വച്ചത്. പക്ഷേ പാവം ഷാനിമോള്‍ ഉന്നയിച്ച ആരോപണം സംബന്ധിച്ച് അന്വേഷണവും ഇല്ല കമ്മീഷനും ഇല്ല. പിന്നെന്ത് പറയാനാണ്.

ഇത്രനാളും കൂടെയുണ്ടാകും എന്ന് കരുതിയ വിഡി സതീശന്‍ പോലും ഇപ്പോള്‍ മറുപുറത്തിരുന്ന് തെറിപറയുകയാണ്. അപ്പോള്‍ പിന്നെ ഷാനിമോളുടെ പിന്നില്‍ ആരായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+