'പുലിമുരുകനേക്കാള്‍' എന്തുകൊണ്ടും മികച്ചത് 'തോപ്പില്‍ ജോപ്പന്' തന്നെയാണ്... കാരണങ്ങള്‍
മോഹന്‍ലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും ആണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇപി ജയരാജന്റെ ബന്ധു നിയമന വിവാദവും പോലും ചിലപ്പോള്‍ സിനിമ തര്ക്കിനിടയില് താഴെ പോകുന്നു.
തലക്കെട്ടില്‍ പറഞ്ഞതിനെ ഒന്ന് കൂടി വ്യക്തമാക്കട്ടെ. പുലിമുരുകന് എന്ന് ഉദ്ദേശിച്ചത് മോഹന്‍ലാലിനേയും തോപ്പില്‍ ജോപ്പന് എന്ന് ഉദ്ദേശിച്ചത് മമ്മൂട്ടിയേയും ആണ്. ഒരു മമ്മൂട്ടി ആരാധകന്റെ മുന്നില്‍ എങ്ങനെയാണ് 'ഇക്ക' മുന്നിട്ട് നില്‍ക്കുന്നത് എന്നതാണ് വിഷയം.
മോഹന്‍ലാലിനേയോ അദ്ദേഹത്തിന്റെ സിനിമകളേയോ ഡീഗ്രേഡ് ചെയ്യാതെ എങ്ങനെയാണ് ഒരു മമ്മൂട്ടി ആരാധകന് മമ്മൂട്ടിയെ മികച്ചതാക്കുക?

ആരാണ് മുന്നില്‍
അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അതുല്യ പ്രതിഭകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ല. പക്ഷേ അഭിനയം എന്ന് പറയുന്നത് എന്താണെന്ന് കൂടി നോക്കിയാല്‍ മമ്മൂട്ടിയ്ക്ക് അല്പം മുന്‍ഗണനയുണ്ടാകും.

മോഹന്‍ലാല്‍
മോഹന്‍ലാല്‍ അനായാസമായി അഭിനയിക്കുന്ന പ്രതിഭയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഏത് കഥാപാത്രം എടുത്താലും അതില്‍ മോഹന്‍ലാലിനെ കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. അതിപ്പോള്‍ വാനപ്രസ്ഥം ആയാലും ഭരതമായാലും പുലിമുരുകനായാലും അങ്ങനെ തന്നെ.

പരകായ പ്രവേശം
എന്നാല്‍ മമ്മൂട്ടിയെ സംബന്ധിച്ച് ഇതൊരു പ്രശ്നമല്ല. കഥാപാത്രത്തിന്റെ പരകായ പ്രവേശനം മമ്മൂട്ടി സിനിമകളില്‍ നമുക്ക് വ്യക്തമായി കാണാം. പൊന്തന്മാട, വിധേയന്, അമരം, അംബേദ്കര്‍ തുടങ്ങി ഉദാഹരണങ്ങള്‍ അനവധിയാണ്.

ആക്ടര്‍
മോഹന്‍ലാലിനെ ബോണ്‍ ആക്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയെ മെയ്ഡ് ആക്ടറും. മമ്മൂട്ടി സ്വാംശീകരിച്ചെടുത്തും മോഹന്‍ ലാലിന് ജന്മസിദ്ധവും ആണ് അഭിനയം എന്ന് പറയുന്നവരുണ്ട്. പക്ഷേ ഇക്കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്.

എന്തും ചെയ്യും
ബോണ്‍ ആക്ടര്‍ ആയതുകൊണ്ട് മോഹന്‍ലാലിന് ഏത് റോളും ചെയ്യാന്‍ കഴിയും. അതിപ്പോള്‍ കോമഡിയാണെങ്കിലും നൃത്തമാണെങ്കിലും എന്താണെങ്കിലും. പക്ഷേ മമ്മൂട്ടി ചെയ്യുന്നതുപോലെയുള്ള പരകായ പ്രവേശനം സാധ്യമാണോ?

മൂന്ന് ദേശീയ പുരസ്കാരം
മൂന്ന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുള്ള അപൂര്‍വ്വം നടന്മാരില് ഒരാളാണ് മമ്മൂട്ടി. 1989 ല്‍ ഒരു വടക്കന്‍ വീരഗാഥയിലേയും മതിലുകളിലേയും അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി ദേശീയ പുരസ്കാരം ലഭിക്കുന്നത്. പിന്നീട് 1993 ലും 1999 ലും മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു.

ലാലിന് രണ്ടെണ്ണം
മോഹന്‍ലാലിന് രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ആണ് ലഭിച്ചിട്ടുള്ളത്. 1991 ല്‍ ഭരത്തിലെ പ്രരകടനത്തിനും 1999 ല്‍ വാനപ്രസ്ഥത്തിനും. രണ്ട് പുരസ്കാരമോണോ മൂന്ന് പുരസ്കാരമാണോ കൂടുതല്‍.

സംസ്ഥാന പുരസ്കാരം
സംസ്ഥാന പുരസ്കാരങ്ങളുടെ കണക്കെടുത്താലും മമ്മൂട്ടി തന്നെയാണ് മുന്നില്‍. ഏഴ് തവണ മികച്ച നടനുള്ള സംസ്ഥാന പുരക്സാരം മമ്മൂട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന് ആറ് തവണയും.

ഫിലിം ഫെയര്‍
മമ്മൂട്ടിയ്ക്ക് 13 തവണയാണ് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചത്. മോഹന്‍ലാലിനോ...? ഏഴ് തവണ മാത്രം. ഈ കണക്കിലും ആരാണ് മുന്നില്‍?

പത്മശ്രീ
രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പ്ത്മശ്രീ.1998 ല്‍ ആണ് മമ്മൂട്ടിയ്ക്ക് പത്മശ്രീ ബഹുമതി ലഭിക്കുന്നത്. മോഹന്‍ലാലിന് ബഹുമതി ലഭിക്കുന്നത് 2001 ല്‍ ആണ്.

ലോബി
തിരുവനന്തപുരം നായര്‍ ലോബി എന്നൊരു സംഗതി മലയാള സിനിമയില്‍ ഉണ്ടെന്ന് പലപ്പോഴായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ഇതിന്റെ ഭാഗമാണെന്നും പലരും ആക്ഷേപിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് എന്തായാലും ഇതുവരെ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കേണ്ടി വന്നിട്ടില്ല.

പരസ്യം
പരസ്യത്തിന്റെ പേരിലും വലിയ വിവാദം നേരിടേണ്ടി വന്നിട്ടുണ്ട് മോഹന്‍ലാല്‍. മമ്മട്ടിയാണെങ്കില് ഇത്തരം വിവാദങ്ങളിലൊന്നും ചെന്ന് ചാടാറില്ല. പെരുമാറ്റത്തിന്റെ കാര്യത്തില്‍ ചെറിയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications