ആരാണ് മാറുന്നത് ?

ഐശ്വര്യ പി
കുട്ടികള്‍ക്കു മൊബൈല്‍ ആവശ്യമാണോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വഴി ഉണ്ടാവുന്ന ദോഷങ്ങള്‍, മബൈല്‍ കൈകാര്യം ചെയ്യാന്‍ അറിയില്ലാ എങ്കില്‍ അത് വരുത്തിവെക്കുന്നവിനചെറുതൊന്നുമല്ല. കൗമാരക്കാരുടെ ചിന്തകളും മാതപിതാക്കളുടെ ചിന്തകളും വളരെ വ്യത്യസ്തമാണ് ആയതിനാല്‍ ഇവര്‍ തമ്മിലുള്ള അന്തരം കൂടുകയും ചെയ്യുന്നു.
മൊബൈല്‍ ഫോണിനെ എതിര്‍ക്കുന്നവരും നമുക്കിടയില്‍ ഉണ്ട് കുട്ടികള്‍ക്ക് എന്തിനാ മൊബൈല്‍ എന്ന് പറയുന്നവരും ഇക്കൂട്ടത്തില്‍ പെടും. ഇന്ന് ഓരോരുത്തരും അവനവന്റെ സാഹചര്യങ്ങല്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കു പോകുകയും, മക്കള്‍ പഠിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നുത്. എന്നാല്‍ കുട്ടികള്‍ അത് ദുരുപയോഗം ചെയ്യുന്നതിന് മതാപിതാക്കളെ പഴിച്ചിട്ട് എന്താകാര്യം. പക്ഷേ മൊബൈല്‍ എങ്ങനെയാണ് മക്കള്‍ ഉപയോഗിക്കുന്നത് എന്നു മതാപിതാക്കള്‍ ശ്രദ്ധിക്കണം.

നമ്മുടെ സമൂഹം ഒരുപാട് മാറിയിരിക്കുന്നു. ടെക്‌നോളജിയുടെ അതിപ്രസരം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കുട്ടികളെയാണന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? പുതിയ സാങ്കേതിക വിദ്യകളെയും സൗകര്യങ്ങളേയും കുറ്റം പറയുന്നതിനു പകരം അതിന്റെ അടിസ്ഥാനപരമായ കരണങ്ങള്‍ കണ്ടെത്തുകയല്ലേ വേണ്ടത്. ലൈംഗികതയും മറ്റും സ്വന്തം മക്കളോട് തുറന്നു പറയാന്‍ സാധിക്കാത്ത മാതാപിതാക്കളും, മക്കളുടെ വളര്‍ച്ചയേയും, അവരുടെ വിത്യസ്തമായ കാലഘട്ടത്തേയും അംഗീകരിക്കാതെ അവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് നേടാനാണ്.
ഏത് ലോകത്തേക്ക് പറക്കുമ്പോഴും പുതു തലമുറയെ ഭൂമിയില്‍ ഉറപ്പിക്കുന്ന വേരുകളിലേക്ക് ചേര്‍ത്തുവെയ്ക്കുക. സ്വതന്ത്ര്യത്തിനപ്പുറത്തുള്ള ചതിയുടെ മഹാലോകത്തെ കുറിച്ച് അവരോട് പറഞ്ഞ് കൊണ്ടേയിരിക്കുക












Click it and Unblock the Notifications