ആരാണ് ഡോ. ഇജാസ്? മലയാളികളെ ഐസിസിന് കൊടുക്കുന്ന റിക്രൂട്ടറോ? ചൈനയില്‍ നിന്ന് എംബിബിഎസ്
ഐസിസില്‍ മലയാളികളുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമായതാണ്. എന്നാല്‍ ആ അന്വേഷണങ്ങളൊന്നും തന്നെ എവിടേയും എത്തിയില്ല. കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ കേള്‍ക്കുന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുമായിരുന്നില്ല.
കാസര്‍കോട് സ്വദേശിയായ ഡോ ഇജാസ് ആണോ കേരളത്തില്‍ നിന്ന് ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്? അന്വേണ ഏജന്‍സികള്‍ ഇപ്പോള്‍ അത്തരത്തിലൊരു സംശയത്തിലാണ് ഉള്ളത്.
വടകരയ്ക്കടുത്ത് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് ഇജാസ് ആളുകളെ തീവ്രവാദ സംഘത്തിലേയ്ക്ക് റിക്രൂട്ട് ചെയ്തത്. അന്യമതസ്ഥരെ മതംമാറ്റി ഐസിസില്‍ ചേര്‍ത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇജാസ് ശരിയ്ക്കും ഡോക്ടര്‍ തന്നെ ആണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

ഡോക്ടര്‍?
ഇന്ത്യയില്‍ നിന്നല്ല ഇജാസ് എംബിബിഎസ് പാസായിട്ടുള്ളത്. തിരുവള്ളൂരിലെ ആശുപത്രിയില്‍ കാണിച്ചത് ചൈനയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.

അതൊരു മറയാണോ?
ഡോക്ടര്‍ എന്നത് ഒരു മറയാക്കിയാണോ ഇജാസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് എന്നും സംശയം ഉയരുന്നുണ്ട്.

ഈസയും യഹ്യയും
പാലക്കാട്ട് യാക്കര സ്വദേശികളായ ഈസയേയും യഹ്യയേയും ഇസ്ലാമിലേക്ക് മതംമാറ്റിയതിന് പിന്നിലും ഡോ ഇജാസ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലവ് ജിഹാദ്?
യാക്കര സ്വദേശിയായ ഈസ വിവാഹം കഴിച്ചത് തിരുവനന്തപുരം സ്വദേശിയായ നിമിഷയെ ആണ്. ആദ്യം നിമിഷയെ മതം മാറ്റി ഫാത്തിമയാക്കി. അതിന് ശേഷമായിരുന്നു വിവാഹം. ഈ വിവാഹം നടത്തിയതും ഇജാസ് ആണെന്നാണ് സൂചന.

ഭാര്യയെ ഉപയോഗിച്ചോ?
ഡെന്റല്‍ കോളേജില്‍ നിമിഷയുടെ സഹപാഠിയായിരുന്നു ഇജാസിന്റെ ഭാര്യ റിഫൈല. ഈ ബന്ധം തന്നെയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടതെന്നും സൂചനയുണ്ട്.

അബ്ദുള്‍ റഷീദ്
ഇജാസിന്റെ കൂട്ടാളിയാണ് അബ്ദുള്‍ റഷീദ്. ഇയാളും ഇപ്പോള്‍ സിറിയയിലാണെന്നാണ് റിപ്പോര്‍ട്ട്. അബ്ദുള്‍ റഷീദ് വിവാഹം കഴിച്ചത് സോണിയയെ ആണ്. സോണിയ മതപരിവര്‍ത്തനത്തിന് ശേഷം ആയിഷ എന്ന പേരാണ് സ്വീകരിച്ചിട്ടിള്ളത്.

യഹ്യയും
മെറിന്‍ എന്ന പെണ്‍കുട്ടിയെയാണ് യഹ്യ വിവാഹം കഴിച്ചത്. മതംമാറി മെറിന്‍ മറിയം എന്ന പേരും സ്വീകരിച്ചു.

എന്തിന് വേണ്ടി
എന്തിന് വേണ്ടിയാണ് മതപരിവര്‍ത്തനം നടത്തി ആളുകളെ ഐസിസിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പിന്നില്‍ മറ്റ് വല്ല ലക്ഷ്യങ്ങളും ഉണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്.

സൗമ്യനായ ഡോക്ടര്‍
ഇജാസിനെ കുറിച്ച് ആശുപത്രി മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും മോശമായി ഒന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരോടും സൗമ്യമായാണ് ഇയാള്‍ പെരുമാറിയിരുന്നത്.

പ്രഭാഷണങ്ങള്‍
ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ ഇജാസ് ചിലയിടങ്ങളില്‍ പ്രഭാഷണങ്ങള്‍ക്ക് പോയിരുന്നതായി പറയുന്നുണ്ട്. അത് എവിടെയൊക്കെ ആയിരുന്നു എന്നതും ഇനി അന്വേഷിയ്‌ക്കേണ്ടതാണ്.












Click it and Unblock the Notifications