ആരാണ് വിശാല്‍ ശിഖ?
ഇന്‍ഫോസിസ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്തെത്തുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ആ സ്ഥാപനത്തിന്റെ തുടക്കത്തില്‍ പങ്കാളിയല്ലാതിരുന്ന ഒരാള്‍ക്ക്. എന്നാല്‍ വിശാല്‍ ശിഖ എന്ന 47 കാരനായ ചെറുപ്പക്കാരന് ആ പദവി സ്വന്തമാക്കുമ്പോള്‍ ബിസിനസ് ലോകം തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ്.
1981 ല്‍ നാരായണ മൂര്‍ത്തിയും കൂട്ടരും കൂടി പടുത്തുയര്‍ത്തിയ ഇന്‍ഫോസിസിന് ഇതുവരെ അവരല്ലാതെ മറ്റൊരു തലവന്‍ ഉണ്ടായിട്ടില്ല. പടലപ്പിണക്കങ്ങള്‍ ഇപ്പോള്‍ പതിവായെങ്കിലും കമ്പനി എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് വ്യക്തമല്ല.
തുടക്കത്തിലെ ഉയര്ച്ചകളില് നിന്ന് ഇപ്പോള്‍ ഇന്‍ഫോസിസ് അല്പം പിറകിലാണ്. അതില്‍ നിന്ന് കമ്പനിയെ തിരിച്ചുകൊണ്ടുവരിക എന്നതായിരിക്കും വിശാല്‍ ശിഖയുടെ ഉത്തരവാദിത്തം. ഇദ്ദേഹത്തിന് അതിന് കഴിയുമോ....വിശാലിനെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ അങ്ങനെ ഒരു സംശയം ഉണ്ടാകില്ല.

ജനനം
1967 ല്‍ ഗുജറാത്തിലെ വഡോദരയിലാണ് വിശാല്‍ ശിഖയുടെ ജനനം. ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

പഠനം
വഡോദരയിലെ മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദം. സൈറകോസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ്. ഒടുവില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്.

ജോലികള്‍ പലവിധം
ക്സെറോക്സ് റിസര്‍ച്ച് ലാബില്‍ ആണ് വിശാല്‍ തന്റെ കരിയര്‍ തുടങ്ങുന്നത്.

സംരംഭങ്ങള്‍
ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍, സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിലായിരുന്നു വിശാലിന് താത്പര്യം. അങ്ങനെയാണ് ഐ ബ്രെയിന്‍ എന്ന കമ്പനി തുടങ്ങുന്നത്.

ബോധ ഡോട്ട് കോം
ഐ ബ്രെയിന്‍ പിന്നീട് പാറ്റേണ്‍ ആര്‍എക്സ് എന്ന കമ്പനി സ്വന്തമാക്കി. ഇതോടെ വിശാല്‍ പുതിയൊരു സ്ഥാപനം തുടങ്ങി. അതായിരുന്നു ബോധ ഡോട്ട് കോം.

ബോധക്ക് ശേഷം
ബോധ ഡോട്ട് കോം നല്ലരീതിയില്‍ പ്രവര്‍ത്തിച്ചുവരുമ്പോഴാണ് മറ്റൊരു കമ്പനി അത് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പെരഗ്രിന് സിസ്റ്റംസ്. വില്പനക്ക് വിശാല്‍ തയ്യാറായി. പിന്നീട് പെരഗ്രിന് സിസ്റ്റംസിന്റെ വൈസ് പ്രസിഡന്റ് ആയി.

സാപ്
പെരഗ്രിനില് നിന്ന് വിശാല്‍ പിന്നീടെത്തുന്നത് സാപ്പില് ആണ്. അവിടെ കരിയറിന്റെ ഉയര്‍ച്ചയുടെ പടവുകളാണ് വിശാലിനെ കാത്തിരുന്നത്. സീനിയര്‍ വൈസ് പ്രസിഡന്റ്, ചീഫ് സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റ് എന്നീ പദവികള്‍ക്ക് ശേഷം കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസറായി.

ഇന്‍ഫോസിസ്
സാപില്‍ വിശാല്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമാണ്. കരാര്‍ കാലാവധി 2017 വരെയുണ്ട്. ഇതിനിടിയിലാണ് ഇന്‍ഫോസിസില്‍ നിന്നുള്ള ഓഫര്‍. ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറും ആകുക എന്നത് ചെറിയ കാര്യമല്ലല്ലോ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications