ഡിജിപിയെ പോലും ഞെട്ടിച്ച എസ്ഐ!!! ആരാണ് 'ആക്ഷൻ ഹീറോ രോഗമുള്ള' കോഴിക്കോട്ടെ എസ്ഐ വിമോദ്?
ഒരു സാധാരണ എസ്ഐ സംസ്ഥാന പോലീസ് മേധാവിയെ ഞെട്ടിപ്പിയ്ക്കുക എന്ന് പറഞ്ഞാല്‍ അത് ഇത്തിരി അത്ഭുതം തന്നെയാണ്. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്ഐ വിമോദ് ശരിയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയെ ശരിയ്ക്കും ഞെട്ടിച്ചുകളഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രശ്നങ്ങള്‍ ഏതാണ്ട് രമ്യമായി പരിഹരിച്ചുവന്നപ്പോഴാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വിമോദിന്റെ പ്രകടനം. എസ്ഐയെ സസ്പെന്റ് ചെയ്ത കാര്യം വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്തിയപ്പോഴാണ് 'താന്‍ ഞെട്ടിപ്പോയി' എന്ന് ഡിജിപി പറഞ്ഞത്.
സിനിമ സ്റ്റൈലിലുള്ള പോലീസ് ഭരണം ഈ എസ്ഐ ഇപ്പോള്‍ തുടങ്ങിയതൊന്നും അല്ല. എസ്ഐ വിമോദിന്റെ പോലീസ് ജീവിതം ഇങ്ങനെയാണ്... സംഘര്‍ഷ ഭരിതം!

തൃശൂര്‍ സ്വദേശി
തൃശൂര്‍ സ്വദേശിയാണ് എസ് പിഎം വിമോദ് കുമാര്‍. പോലീസില്‍ ചേര്‍ന്നിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളൂ.

സ്റ്റേഷന് ഓഫീസര്‍
സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയി വിമോദ് കുമാറിന് നിയമനം ലഭിച്ചിട്ട് ആറ് മാസമേ ആയിട്ടുള്ളു. 2014 എസ്ഐ ട്രെയിനിങ് ബാച്ചിലെ അംഗമാണ് വിമോദ്.

ചീത്തപ്പേര് ഏറെയുണ്ട്
ചുരുങ്ങിയ കാലത്തിനിടയില്‍ ആവശ്യത്തിലേറെ ചീത്തപ്പേര് സമ്പാദിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെയുള്ള ആക്ഷേപങ്ങള്‍ അധികവും.

മുണ്ട് ഉരിഞ്ഞു
പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ എസ്ആ ആയി ജോലി ചെയ്യുമ്പോള്‍ വാഹനപരിശോധനയ്ക്കിടെ ഉടമയുടെ മുണ്ട് വലിച്ചൂരിയത് വിമോദ് ആയിരുന്നു. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കിറുകൃത്യം.

കള്ളക്കേസ്
ചെമ്മങ്ങാട് സ്റ്റേഷനില്‍ എസ്ഐ ആയിരിക്കുമ്പോള്‍ രണ്ട് പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയതായും വിമോദിനെതിരെ പരാതിയുണ്ട്.

മോശം പെരുമാറ്റം
സ്റ്റേഷനില്‍ എന്തെങ്കിലും ആവശ്യവുമായി വരുന്നവരോട് അപമര്യാദയായി പെരുമാറുന്നതാണ് ഇയാളുടെ സ്ഥിരം രീതി എന്ന് പരാതികളുണ്ട്. ഇത് സംബന്ധിച്ച് പലയിടത്തും നാട്ടുകാര്‍ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

അവസാനത്തെ ഇര
വിമോദ് കുമാറിന്റെ അവസാനത്തെ ഇരകളായിരുന്നു കോഴിക്കോട്ട മാധ്യമ പ്രവര്‍ത്തകര്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications