പാചക റാണി പാര്‍ലമെന്റില്‍ എത്തുമോ?
കേരളത്തിന്റെ പാചക റാണി ആരെന്ന് ചോദിച്ചാല്‍ ഉത്തരം ലക്ഷ്മി നായര്‍ എന്നായിരിക്കും. വെറും ലക്ഷ്മി നായര്‍ അല്ല, അഡ്വ. ഡോ. ലക്ഷ്മി നായര്‍.
ചാനല്‍ അവതാരക, പാചക വിദഗ്ധ എന്നീ ലേബലുകള്‍പ്പുറത്ത് എഴുത്തുകാരി കൂടിയാണ് ലക്ഷ്മി. തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പാളും.
ലക്ഷ്മി നായരെ സിപിഐ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയോ ലക്ഷ്മി നായരോ എന്തെങ്കിലും സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. ലക്ഷ്മി നായരുടെ കൂടുതല്‍ വിശേഷങ്ങളറിയാം....

പാചക വിദഗ്ധ
പാചക വിദഗ്ധ എന്ന പേരിലാണ് ലക്ഷ്മി നായര്‍ അറിയപ്പെടുന്നത്. കൈരളി ടിവിയിലെ മാജിക് ഓവന്‍ എന്ന പരിപാടിയാണ് ലക്ഷ്മിയെ പ്രശസ്തയാക്കിയത്. ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പരിപാചി കൂടി ലക്ഷ്മി കൈരളിയില്‍ അവതരിപ്പിക്കുന്നുണ്ട്.

പുസ്തകങ്ങള്‍
പാചക കലയെപ്പറ്റി മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ലക്ഷ്മി. മാജിക് ഓവന്‍ എന്ന സീരീസില്‍ പാചക വിധികള്‍, പാചക രുചി, പാചക കല എന്നിവയാണ് ആ പുസ്തകങ്ങള്‍.

വാര്‍ത്താ അവതാരക
ലക്ഷ്മി നായര്‍ എന്ന മാജിക് ഓവന്‍ അവതാരകയെ എല്ലാവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ലക്ഷ്മി നായര്‍ എന്ന വാര്‍ത്താവായനക്കാരിയെ അറിയാമോ... 1986 മുതല്‍ രണ്ട് വര്‍ഷക്കാലം ദൂരദര്‍ശനിലെ വാര്‍ത്ത അവതാരക ആയിരുന്നു ലക്ഷ്മി.

പഠനത്തില്‍ മിടുക്കി
എറണാകുളം സെന്റ് തെരാസാസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. പിന്നെ ഡോക്ടറേറ്റും.

ലോ അക്കാദമിയില്‍
1990 ല്‍ ഗസ്റ്റ് ലക്ചറര്‍ ആയിട്ടാണ് ലോ അക്കാദമിയില്‍ എത്തുന്നത്. 1994 ല്‍ സ്ഥിരം ലക്ചറര്‍ ആയി. 2007 ല്‍ പ്രൊഫസര്‍ . ഇപ്പോള്‍ ലോ അക്കാദമിയുടെ പ്രിന്‍സിപ്പാളാണ് ലക്ഷ്മി നായര്‍.

അച്ഛന്റെ വഴിയേ
ലക്ഷ്മി നായരുടെ അച്ഛന്‍ ഡോ എന്‍ നാരായണന്‍ നാരാണ് ലോ അക്കാദമിയുടെ സ്ഥാപക ഡയറക്ടര്‍. ലക്ഷ്മി ഇപ്പോള്‍ അവിടത്തെ പ്രിന്‍സിപ്പാളും.

വിവാദം
വിദ്യാര്‍ത്ഥി സംഘടനാ നേതാവും ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയുമായ ഒരാളെ ചേര്‍ത്ത് ലക്ഷ്മി നായര്‍ക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നിരുന്നു. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍ ഈ വിഷയം പരാതിയായി എത്തിയിരുന്നു.

കുടുംബം
അഭിഭാഷകനായ അയജ് കൃഷ്ണന്‍ ആണ് ലക്ഷ്മി നായരുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. പാര്‍വ്വതിയും വിഷ്ണുവും.

രാഷ്ട്രീയ ബന്ധം
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ അടുത്ത ബന്ധുവാണ് ലക്ഷ്മി നായര്‍.

സിപിഐ സ്ഥാനാര്‍ത്ഥി
ലക്ഷ്മി നായരെ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയാക്കാനാണത്രെ സിപിഐയുടെ താത്പര്യം. പക്ഷേ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.












Click it and Unblock the Notifications