തട്ടിപ്പ് കേസിന് അറസ്റ്റിലായ നടി ലീന മരിയ പോള്‍ ആരാണ്?
സിനിമാ ലോകത്തുള്ളവര്‍ക്ക് കഷ്ടകാലം തുടങ്ങിയിട്ട് നാളുകുറച്ചായി. സല്മാന് ഖാന് അതില്‍ നിന്നും പുല്ലുപോലെ ഊരിപ്പോന്നുകൊണ്ടിരിയ്ക്കുന്നു. ആ വിധി കോടതിയ്ക്ക് തന്നെ വിടാം. മലയാളത്തിലേക്കെത്തിയാലോ, മയക്കുമരുന്ന് കേസ് നടിമാരെയും നടന്മാരെയും സംവിധായകരെയും നിര്മാതാക്കളെയുമെല്ലാം കുരുക്കും എന്ന അവസ്ഥയിലാണ് പോയിക്കൊണ്ടിരിയ്ക്കുന്നത്.
അതിനിടയിലാണ് സാമ്പത്തിക തട്ടിപ്പ് കേസിന് മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റിലായി എന്ന വാര്‍ത്ത കേള്‍ക്കുന്നത്. ഇതിന് മുമ്പും ഈ നടിയെ തട്ടിപ്പ് കേസിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇങ്ങനെ ഒരു നടിയെ അധികം കണ്ട് പരിചയമില്ലല്ലോ. അധികമൊന്നും വേണ്ട, ഒന്ന് രണ്ട് ചിത്രങ്ങളില്‍ വെറുതേ മുഖം കാണിച്ചാല്‍ മതി. അവര്‍ സിനിമാ നടിയോ നടനോ ആയി.
മയക്കുമരുന്ന് കേസിന് അറസ്റ്റിലായ മിഥുന് കോക്കോച്ചിയുടെ കാര്യം തന്നെയെടുക്കാം. ഏതോ ഒന്ന് രണ്ട് ചിത്രങ്ങളില്‍ മുഖം കാണിച്ചതോടെയാണ് 'നടന്' മിഥുന് കൊക്കേച്ചി എന്നായത്. സംവിധായകന് പോലും അറിയില്ലായിരിക്കും ഇയാള്‍ ചിത്രത്തിലുണ്ടായിരുന്നോ എന്ന്. എന്നാല്‍ ലീനയുടെ കാര്യം അങ്ങനെയല്ല. ഒന്ന് രണ്ട് ചിത്രങ്ങളിലേ അഭിനയിച്ചുള്ള എങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. നോക്കാം...

ചങ്ങനാശ്ശേരിക്കാരി
ചങ്ങനാശ്ശേരിക്കാരിയാണ് ലീന മരിയ പോള്‍. പക്ഷെ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു

പഠിക്കാന്‍ ഇന്ത്യയില്‍
ദുബായില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ലീന ബിഡിഎസ് പഠിക്കാനാണ് ഇന്ത്യയില്‍ എത്തുന്നത്. സ്കൂള്‍ വിദ്യാഭ്യാസമൊക്കെ ദുബായില്‍ തന്നെയായിരുന്നു.

മോഡലിങ്ങിലൂടെ സിനിമയില്‍
മിക്ക നായികമാരെയും പോലെ മോഡലിങ് തന്നെയാണ് ലീനയ്ക്കും സിനിമയിലേക്കുള്ള വഴി തുറന്നത്. സിനിമയില്‍ എത്തിയ ശേഷവും മോഡലിങ് തുടര്‍ന്നുകൊണ്ടേയിരുന്നു. ചില പരസ്യ ചിത്രങ്ങളിലും ലീന അഭിനയിച്ചു.

റെഡ് ചില്ലീസ്
മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്.

ഹസ്ബന്റ്സ് ഇന്‍ ഗോവ
ജയറാം, ഇന്ദ്രജിത്ത്, ലാല്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഹസ്ബന്റ്സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി ലീന എത്തുന്നുണ്ട്. ഇതില്‍ സരയുവിനൊപ്പം എത്തുന്ന രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍

ബിരിയാണി
മലയാളത്തില്‍ മാത്രമല്ല തമിഴിലും ലീന സാന്നിധ്യമറിയിച്ചു. കാര്‍ത്തിയും ഹന്‍സികയും മുഖ്യവേഷത്തിലെത്തിയ ബിരിയാണി എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രത്തെ എഅവതരിപ്പിച്ച് ലീനയാണ്

ബോളിവുഡിലും
തമിഴിനും മലയാളത്തിനും പുറമെ ബോളിവുഡിലും ലീന എത്തി. ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന ചിത്രത്തില്‍ ഒരു തമിഴ് റിബലായിട്ടാണ് ലീന മരിയ പോള്‍ എത്തിയത്.

ലീനയുടെ പങ്കാളി
ശേഖര്‍ ചന്ദ്രശേഖര്‍ എന്നായാളുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ലീന. ഇയാള്‍ക്കൊപ്പം കൂടിയാണ് ലീന തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളത്. ബെംഗളൂരിലെ ഒരു കോഫി ഷോപ്പില്‍വച്ചാണ് ഇയാളെ കണ്ടുമുട്ടിയതും അടുപ്പത്തിലായതും

2013 ല്‍ നടത്തിയ തട്ടിപ്പ്
2013ല്‍ ഐഎഎസ് ഉദ്യോഗസ്ഥ ചടമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ലീന പോളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ലിവ് ഇന്‍ പങ്കാളി തന്നെയായിരുന്നു കൂട്ടാളി. ചെന്നൈ കാനറ ബാങ്കില്‍ നിന്നും 19 കോടിയാണ് ലീനയും പങ്കാളിയും തട്ടിയെടുത്തത്. ഈ പണം കൊണ്ട് ദില്ലിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു.

കൊച്ചിയില്‍
കൊച്ചിയിലെ ഒരു ടെകസ്റ്റൈല്‍ സ്ഥാപനത്തിലും ഇരുവരും വന്‍ തട്ടിപ്പ് നടത്തിയിരുന്നു.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications