കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ഇരുമുടിക്കെട്ടുമായി മലകയറിയ രഹ്ന ഫാത്തിമ? രഹ്നയുടെ ചിത്രങ്ങള്‍ സംഘ് ഗ്രൂപ്പുകളിൽ വൈറൽ

Google Oneindia Malayalam News

ശബരിമല സ്ത്രീ പ്രവേശന വിധിയെ ഏറെ പിന്തുണച്ച ആളായിരുന്നു രഹ്ന ഫാത്തിമ പ്യാരീജാന്‍ എന്ന ഫേസ്ബുക്ക് ഐഡിയുടെ ഉടമസ്ഥയായ രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന ആളും ആണ് രഹ്ന. പാത്തൂസ് എന്നാണ് രഹ്നയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്.

പോലീസ് വേഷത്തിൽ കവിത, കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തി കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമപോലീസ് വേഷത്തിൽ കവിത, കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തി കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ രഹ്ന എത്തി എന്നതാണ് ഇപ്പോഴത്തെ വിവാദം. രഹ്ന എത്തി എന്ന് മാത്രമല്ല, നടപ്പന്തല്‍ വരെ പോലീസ് സംരക്ഷണത്തില്‍ എത്തി. അവിടെ നിന്ന് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മടങ്ങേണ്ടി വന്നു.

കറുപ്പുടുത്ത് നെറ്റിയില്‍ കുറിതൊട്ട് മാലയിട്ട് നടി രഹ്ന ഫാത്തിമ.. ഫേസ്ബുക്കിൽ തെറിയഭിഷേകംകറുപ്പുടുത്ത് നെറ്റിയില്‍ കുറിതൊട്ട് മാലയിട്ട് നടി രഹ്ന ഫാത്തിമ.. ഫേസ്ബുക്കിൽ തെറിയഭിഷേകം

ഇപ്പോള്‍ തന്നെ രഹ്ന ഫാത്തിമയെ കുറിച്ച് സംഘപരിവാര്‍ അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ രഹ്നയുടെ കൊച്ചിയിലെ വീട് അക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ഈ രഹ്ന ഫാത്തിമ? എന്തിനാണ് രഹ്ന ശബരിമല ദര്‍ശനത്തിന് എത്തിയത്.

ആരാണ് രഹ്ന ഫാത്തിമ

ആരാണ് രഹ്ന ഫാത്തിമ

കൊച്ചിയിലാണ് രഹ്നയുടെ താമസം. ജീവിത പങ്കാളിയായ മനോജിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് ഇവര്‍. സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു

ശബരിമലയില്‍

ശബരിമലയില്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന നിലപാടില്‍ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു.

കറുപ്പുടുത്ത ചിത്രം

കറുപ്പുടുത്ത ചിത്രം

വിധിയുടെ പശ്ചാത്തലത്തില്‍ കറുപ്പുടുത്ത്, ഒരു ഫോട്ടയും രഹ്ന ഫാത്തിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. എന്നാല്‍ രഹ്ന കറുപ്പുടുത്ത് മലകയറാന്‍ എത്തും എന്ന സൂചനകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.

പച്ചത്തെറിവിളി

പച്ചത്തെറിവിളി

രഹ്നയുടെ ചിത്രത്തിന് താഴെ സംഘപരിവാര്‍ അനുകൂലികളുടെ പച്ചത്തെറി വിളി ആയിരുന്നു. രഹ്നയുടെ പേരിലെ മുസ്ലീം ഐഡന്റിറ്റി തന്നെ ആയിരുന്നു പലരുടേയും പ്രശ്‌നം. അതിന്റെ പേരില്‍ തന്നെ ആയിരുന്നു തെറിവിളികളും അശ്ലീലവര്‍ഷവും.

ആക്ടിവിസ്റ്റ്

ആക്ടിവിസ്റ്റ്

രഹ്ന ഫാത്തിമ ഒരു ഭക്തയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ആ അര്‍ത്ഥത്തില്‍ രഹ്ന ഒരു ഭക്തയല്ല എന്ന് പറയേണ്ടി വരും. ഹിന്ദുമത വിശ്വാസിയും അല്ല രഹ്ന. ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താന്‍ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ള ആളാണ് രഹ്ന.

ചുംബന സമരം

ചുംബന സമരം

സദാചാര പോലീസിങ്ങിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ. അതിന്റെ പേരിലും അവര്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്നും സദാചാര പോലീസിങ്ങിനെതിരെ ശക്തമായ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.

ബിക്കിനി മോഡല്‍

ബിക്കിനി മോഡല്‍

മോഡലിങ്ങിലും ശ്രദ്ധ പതിപ്പിക്കുന്ന ആളാണ് രഹ്ന ഫാത്തിമ. തന്റെ ഫേസ്ബുക്ക് വാളില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ രഹ്ന പങ്കുവച്ചിണ്ട്. പല ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടും ഉണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

പുലികളി വിവാദം

പുലികളി വിവാദം

ശബരിമല വിവാദത്തിന് മുമ്പ്, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു. അത് തൃശൂരിലെ പുലികളിയുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് രഹ്ന ഉള്‍പ്പെടെയുള്ള ചില സ്ത്രീകള്‍ പുലികളിയില്‍ പുലിവേഷം അണിഞ്ഞ് പങ്കെടുക്കുകയും ചെയ്തിരുന്നു.

സിനിമയിലെ രംഗങ്ങള്‍

സിനിമയിലെ രംഗങ്ങള്‍

രഹ്ന പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന സിനിമയാണ് പ്രിന്‍സ് സംവിധാനം ചെയ്ത 'ഏക'. ഇന്റര്‍സെക്‌സ് വ്യക്തികളുടെ ജീവിതം വരച്ചുകാണിക്കുന്ന സിനിമയില്‍ രഹ്ന നഗ്ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളിലും രഹ്ന ശ്രദ്ധ നേടിയിരുന്നു

മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍

മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് രഹ്ന. ആദ്യ ഘട്ടത്തില്‍ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍ ആയിരുന്നു രഹ്നയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നത്. ഇപ്പോള്‍ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളും രഹ്നയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഇരുമുടിക്കെട്ടുമായെത്തി

ഇരുമുടിക്കെട്ടുമായെത്തി

ഇരുമുടിക്കെട്ടുമായി, കറുപ്പുടുത്ത് വരുന്നവരെ ശബരിമലയില്‍ പ്രവേശിപ്പിക്കും എന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന എത്തിയും ഇങ്ങനെ തന്നെ ആയിരുന്നു. തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് വലയത്തിലായിരുന്നു രഹ്നയും മാധ്യമ പ്രവര്‍ത്തകയായ കവിതയും നടപ്പന്തല്‍ വരെ എത്തിയത്.

Recommended Video

cmsvideo
ഭക്തരെന്ന വ്യാജേന സമരക്കാർ | Oneindia Malayalam
തിരിച്ചുപോകാതെ നിവൃത്തിയില്ല

തിരിച്ചുപോകാതെ നിവൃത്തിയില്ല

രഹ്നയും കവിതയും നടപ്പന്തലില്‍ എത്തിയപ്പോഴേക്കും സന്നിധാനത്ത് പ്രതിഷേധം ശക്തമായിരുന്നു. പരികര്‍മികള്‍ പൂജാകര്‍മകള്‍ പോലും നിര്‍ത്തിവച്ചത് നാമജപവുമായി രംഗത്ത് വന്നു. ആചാരലംഘനം നടന്നാല്‍ നട അടച്ചിടേണ്ടി വരും എന്ന് തന്ത്രിയും വ്യക്തമാക്കി. ഇതോടെ രഹ്നയും കവിതയിം മലയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് രഹ്ന തിരിച്ചിറങ്ങിയത്.

English summary
Who is Rehana Fathima, who tried to reach Sabarimala Sannidhanam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X