ബിജെപിയുടെ പുതിയ സൂപ്പര്‍സ്റ്റാര്‍; ആരാണ് രൂപ ഗാംഗുലി?
കൊല്‍ക്കത്ത: സെലിബ്രിറ്റികളും സിനിമാതാരങ്ങളും രാഷ്ട്രീയത്തില്‍ ചേരുന്നത് പുതുമയുള്ള കാര്യമല്ല. ബോളിവുഡില്‍ നിന്നും ക്രിക്കറ്റില്‍ നിന്നും ഇഷ്ടം പോലെ താരങ്ങള്‍ വിവിധ പാര്ട്ടികളിലെത്തിയിട്ടുണ്ട്. പലരും ജയിച്ച് ലോക്സഭയിലും നിയമസഭയിലും എത്തി. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഈ തന്ത്രത്തില്‍ വലിയ മതിപ്പാണ്.
കേരളത്തില്‍ സുരേഷ് ഗോപി, ലാലു അലക്സ് തുടങ്ങിയ താരങ്ങള്‍ ബി ജെ പി പാളയത്തിലേക്കാണ് എന്നാണ് കേള്‍വി. ബാബു നമ്പൂതിരിയെപ്പോലെ ചിലര്‍ പാര്‍ട്ടിയില്‍ എത്തിക്കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ ഓളമുണ്ടാക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ബി ജെ പി ഏറ്റവും ഒടുവില്‍ തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവും നടിയും ഗായികയുമായ രൂപ ഗാംഗുലിയെ ആണ്.
ബംഗാളില്‍ 'ക്ലച്ച്' പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് രൂപ ഗാംഗുലിയുടെ പാര്‍ട്ടി പ്രവേശനം ഒരു 'ബൂസ്റ്റ്' ആകും എന്നാണ് ബി ജെ പി കരുതുന്നത്. ആരാണ് രൂപ ഗാംഗുലി? വായിക്കൂ.

രൂപ 'ദ്രൗപദി' ഗാംഗുലി
മഹാഭാരതം സീരിയലില്‍ ദ്രൗപദിയുടെ വേഷമിട്ട രൂപ എന്ന് തന്നെ വേണം രൂപ ഗാംഗുലിയെക്കുറിച്ച് ആദ്യമായി പറയാന്‍. 1988 മുതല്‍ സംപ്രേക്ഷണം ആരംഭിച്ച ഈ ബി ആര് ചോപ്ര സീരിയല്‍ കുടുംബസദസ്സുകളില്‍ വന്‍ ഹിറ്റായിരുന്നു.

വംഗനാടിന്റെ സൗന്ദര്യം
ഹിന്ദി, കന്നഡ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബംഗാളിയാണ് രൂപ ഗാംഗുലിയുടെ തട്ടകം. മൃണാള്‍ സെന്നിന്റെയും ഋതുപര്‍ണ ഷോഷിന്റെയും ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് 48കാരി.

ജനിച്ചത് കൊല്‍ക്കത്തയില്‍ തുടക്കം കന്നഡയില്‍
1966 നവംബര്‍ 25 ന് കൊല്‍ക്കത്തയിലാണ് രൂപ ഗാംഗുലിയുടെ ജനനം. എന്നാല്‍ സിനിമാ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചത് പി വാസുവിന്റെ കന്നഡ ചിത്രമായ കദനയിലൂടെയാണ്.

നടിയും ഗായികയും
ബംഗാളിയിലെ നായികാ പട്ടത്തിനൊപ്പം ഗായിക എന്ന നിലയിലും പ്രശസ്ത. 2012 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

ബോളിവുഡില്‍ ബര്‍ഫി
2012 ല്‍ ത്തന്നെ പുറത്തിറങ്ങിയ ബര്ഫിയാണ് രൂപ ഗാംഗുലിയുടെ അവസാനത്തെ ബോളിവുഡ് ചിത്രം. അനുരാഗ് ബസുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ബംഗാളിയില്‍ പിന്നീടും സജീവമാണ്.

വിവാഹം, വിവാഹ മോചനം
1992 ല്‍ ധ്രുബോ മുഖര്‍ജിയുമായി വിവാഹം. 2006 ല്‍ വിവാഹ മോചനം. താന്‍ നടിയെന്ന നിലയില്‍ പേരെടുക്കുന്നതില്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു എന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ രൂപ ഗാംഗുലി ഇതേക്കുറിച്ച് പറഞ്ഞത്.

സ്മൃതി ഇറാനിക്ക് പിന്നാലെ
സ്മൃതി ഇറാനിക്ക് ശേഷം ബി ജെ പിയിലെത്തുന്ന പ്രമുഖ ടി വി സീരിയല്‍ നടിയാണ് രൂപ ഗാംഗുലി. സ്മൃതി ഇറാനി രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായി.
-
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications