ഐസിസില്‍ ചേര്‍ന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍... ഇതാ മുഴുവന്‍ വിവരങ്ങള്‍
ഐസിസില്‍ ചേര്‍ന്ന മലയാളി പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഇയാളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ശരിയ്ക്കും ആരാണ് ഇയാള്‍? എങ്ങനെയാണ് ഇയാള്‍ ഇസ്ലാമിക തീവ്രവാദത്തിലേയ്ക്ക് എത്തപ്പെട്ടത്? അയാള്‍ക്ക് എന്താണ് സംഭവിച്ചത്? അബു താഹിര്‍ എന്നാണ് ഇയാളുടെ പേര് എന്നാണ് പറയപ്പെടുന്നത്.

പാലക്കാട്ടുകാരന്‍
പാലക്കാട് ജില്ലയിലെ ഒലവക്കോടിനടുത്തുള്ള പുതുപ്പരിയാരം സ്വദേശിയാണ് ഇയാള്‍.

വിദ്യാഭ്യാസം മലപ്പുറത്ത്
ഇയാളുടെ വിദ്യാഭ്യാസമെല്ലാം മലപ്പുറത്തായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

തീവ്രവാദത്തിലേയ്ക്ക്
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ സമയത്ത് തന്നെ ഇയാള്‍ ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനായിരുന്നു.

ബിരുദധാരി
സോഷ്യോളജിയില്‍ ബിരുദം നേടിയ ആളാണ് ഇയാള്‍. ഇതിന് ശേഷമാണ് പത്രപ്രവര്‍ത്തനത്തിലേയ്ക്ക് വരുന്നത്.

പത്രപ്രവര്‍ത്തനം
എന്‍ഡിഎഫിന്റെ മുഖപത്രത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഒരു വര്‍ഷത്തോളം പാലക്കാട് ജോലി ചെയ്തു.

സംഘടനാ പ്രവര്‍ത്തനം
ഇയാള്‍ എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാട്ടില്‍ കേസില്ല
തീവ്രവാദത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇയാള്‍ നാട്ടില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇയാള്‍ക്കെതിരെ നാട്ടില്‍ കേസുകളൊന്നും തന്നെ ഇല്ല.

വീട്ടുകാരുടെ എതിര്‍പ്പ്
ഇയാള്‍ക്ക് ഐസിസിനോടുള്ള ആരാധന വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അത്തരത്തിലുള്ള നീക്കങ്ങള്‍ തടയുന്നതിനായിരുന്നു നിര്‍ബന്ധപൂര്‍വ്വം ഗള്‍ഫിലേയ്ക്കയച്ചത്.

ഗള്‍ഫില്‍ നിന്ന്
ഗള്‍ഫിലും പത്രത്തിന്റെ പാര്‍ട്ട് ടൈം ലേഖകനായിരുന്നു ഇയാള്‍. അവിടെ നിന്ന് സിറിയയിലേയ്ക്ക് കടക്കുകയായിരുന്നു.

ഐസിസോ അല്‍ ഖ്വായ്ദയോ
ഇയാള്‍ അല്‍ ഖ്വായ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രുവിലാണ് ചേര്‍ന്നത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ ഐസിസിലാണ് ഇയാള്‍ ഉള്ളതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിയ്ക്കുന്നു.












Click it and Unblock the Notifications