കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന് 'ആപ്പായ' ബിന്നിയെപ്പറ്റി അറിയേണ്ടേ?

  • By Meera Balan
Google Oneindia Malayalam News

ആംദ്മി പാര്‍ട്ടിയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയ ആപ്പിന്‍റെ തന്നെ വിനോദ് കുമാര്‍ ബിന്നിയാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചെന്ന വിനോദ് കുമാര്‍ ബിന്നിയുടെ പ്രസ്താവനയാണ് ഏറ്റവും ഒടുവില്‍ വിവാദമായത്.

മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബിന്നി ആപ്പ് മന്ത്രി്‌സഭയില്‍ തനിയ്ക്ക് മന്ത്രി സ്ഥാനം ലഭിയ്ക്കാത്തത്തിനെതിരെയും പ്രതിഷേധിച്ചിരുന്നു. കെജ്രിവാളിനെ നുണയനെന്ന് പറയുകയും പാര്‍ട്ടിയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടുമെന്നും ബിന്നി പറഞ്ഞു. ആപ്പില്‍ ഇത്രയും പുകിലുകളുണ്ടാക്കുന്ന ബിന്നിയെപ്പറ്റി കൂടുതല്‍ അറിയേണ്ടേ?

വിനോദ് കുമാര്‍ ബിന്നി

വിനോദ് കുമാര്‍ ബിന്നി

ദില്ലി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലുള്ള മോട്ടിലാല്‍ നെഹ്‌റു കൊളെജില്‍ നിന്നും ബിരുദം നേടിയ ബിന്നി ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. എംഎല്‍എ ആകുന്നതിന് മുന്‍പ് വാര്‍ഡ് മെന്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിനൊപ്പം

2009 മുതല്‍ 2011 വരെ കോണ്‍ഗ്രസിനൊപ്പമായിരുന്നു ബിന്നി. 2007 ലും 2012 ലും സ്വതന്ത്രനായി മത്സരിച്ചു

പൊരുതി ജയിച്ചു

പൊരുതി ജയിച്ചു

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ആയ അശോക് കുമാര്‍ വാലിയയെ പരാജയപ്പെടുത്തിയാണ് വീണ്ടും നിയമ സഭയില്‍ എത്തിയത്.

സ്വദേശം

സ്വദേശം

കിഴക്കന്‍ ദില്ലിയിലെ വസുന്ധരയാണ് സ്വദേശം.

ആപ്പിനെതിരെ

ആപ്പിനെതിരെ

ആപ്പിനൊപ്പമാണെങ്കിലും നേതൃത്വത്തോട് ബിന്നിയ്ക്ക് താത്പര്യമില്ല. ഡിസംബര്‍ 2013 ലാണ് ബിന്നി ആപ്പിനെതിരെ ആദ്യമായി തുറന്നടിച്ചത്.

വ്യാപാരി

വ്യാപാരി

വ്യാപാരമായിരുന്നു ബിന്നിയുടെ തൊഴില്‍. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2007 ല്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു

ഹസാരെയ്‌ക്കൊപ്പം

ഹസാരെയ്‌ക്കൊപ്പം

2011 ലാണ് ബിന്നി അണ്ണാ ഹാസരെയ്‌ക്കൊപ്പംഅഴിമതി വിരുദ്ധ സമരങ്ങളില്‍ പങ്കാളിയാവുന്നത്.

കൂട്ടബലാത്സംഗത്തിനെതിരെ

കൂട്ടബലാത്സംഗത്തിനെതിരെ

ദില്ലി കൂട്ടബലാത്സംഗത്തിനെതിരെ (16 ഡിസംബര്‍ 2012) നടന്ന പ്രതിഷേധങ്ങളിലും ബിന്നി സജീവ പങ്കാളിയായിരുന്നു

 ക്രിമിനല്‍ പശ്ചാത്തലമില്ല

ക്രിമിനല്‍ പശ്ചാത്തലമില്ല

ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ലാത്ത ജനപ്രതിനിധിയാണ് ബിന്നി

English summary
Vinod Kumar Binny- the Aam Aadmi Party (AAP) MLA from east Delhi's Laxmi Nagar constituency has become a familiar name among the media as well as the political circles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X