2014 അല്ല ഇത് 1947, ചരിത്രം ആവര്‍ത്തിച്ചു
ആരു പറഞ്ഞു ചരിത്രം ആവര്‍ത്തിക്കില്ലെന്ന്. ചരിത്രം ആവര്‍ത്തിച്ചു. നമ്മള്‍ ഇപ്പോഴുള്ളത് ഇരുപതാം നൂറ്റാണ്ടിലാണ്. പ്രത്യേകതകള്‍ ഒരുപാടുള്ള വര്‍ഷമാണ് 2014. 1947 ലുള്ള കലണ്ടറാണ് നമ്മള്‍ ഈ വര്‍ഷം ഉപയോഗിക്കുന്നത്.
അതായത്, സ്വാതന്ത്രം ലഭിച്ച് വര്‍ഷത്തെ കലണ്ടര്‍. ഓണം വിഷു, റംസാന്‍, ഗാന്ധി ജയന്ധി, ദസ്‌റ, ഹിരോഷിമ, നാഗസാക്കി, ക്രിസ്മസ് അങ്ങനെയുള്ള ആഘോഷങ്ങളും ഓര്‍മ ദിവസങ്ങളുമെല്ലാം 47 ലേത് ആവര്‍ത്തിക്കുന്നു.

അവധികളും ആഘോഷമാക്കുന്നവരാണ് നമ്മള്‍. അടുപ്പിച്ച് മൂന്നില്‍ കൂടുതല്‍ അവധി വരുന്ന മാസങ്ങളുമുണ്ട്. ആഗസ്ത് 15 മുതല്‍ 17 വരെ അവധിയാണ്. 15 സ്വാതന്ത്ര്യ ദിനം, 16 ശനി. 17 ഞായര്‍. ഒക്ടോബറില്‍ 2 മുതല്‍ ആറ് വരെ അവധിയാണ്. 2 ഗാന്ധി ജയന്തി, 3 ദസ്‌റ, 4 ശനിയാഴ്ച, 5 ഞായര്‍, 6 ബക്രീദ്. നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയും തുടര്‍ച്ചയായി അവധിയാണ്.
മറ്റൊരു കൗതുകം എന്താണെന്നു വച്ചാല്‍ തിയ്യതികളിലാണ്. 4-4-2014 വെള്ളി, 6-6-2014 വെള്ളി, 8-8-2014 വെള്ളി, 10-10-2014 വെള്ളി, 12-12-2014 വെള്ളി. ഈ വരുന്ന ശനിയാഴ്ച ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25.5 മണിക്കൂറാണത്രെ. ഞായറാഴ്ച 25 മണിക്കൂറും ഉണ്ട്.
ആയിരത്തി അറന്നൂറ് വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന പ്രതിഭാസമാണിത്. 'ഡോളര്‍സാക്‌സ്' എന്നാണ് ഇത് അറിയപ്പെടുന്നത്. നവമാധ്യമമായ വാട്‌സ് ആപ്പിലൂടെയാണ് ഈ കൗതുകവാര്‍ത്ത പടര്‍ന്നു പിടിച്ചത്. എന്തായാലും ചരിത്രം ആവര്‍ത്തിക്കില്ലെന്ന് പറയുന്നവര്‍ക്ക് നല്‍കാന്‍ ഒരു മറുപടിയായി.












Click it and Unblock the Notifications