മമ്മൂട്ടിയെ വര്‍ഗീയവാദിയാക്കുന്നത് ആര്?
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ മെഗാതാരം മമ്മൂട്ടി വര്‍ഗീയവാദിയോ? നാല് പതിറ്റാണ്ടിനപ്പുറത്തെ പരിചയമുണ്ട് മലയാളിക്ക് മമ്മൂട്ടി എന്ന നടനെ. വര്‍ഗീയമായോ സാമുദായികമായോ ഒരു വാക്ക് പോലും ഈ കാലത്തിനിടയില്‍ മമ്മൂട്ടി പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു മതത്തിന്റെ വികാരം വ്രണപ്പെടുത്തിയിട്ടില്ല. എന്നിട്ടും മമ്മൂട്ടിക്കെതിരെ ഒരു വിഭാഗം പറയുന്നു, അദ്ദേഹം വര്‍ഗീയവാദിയാണ് എന്ന്.
ധര്‍മരക്ഷ യുവവേദി എന്ന സംഘടനയുടെ പേരിലാണ് മമ്മൂട്ടിയുടെ വര്‍ഗീയത തിരിച്ചറിയുക എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. മാതാ അമൃതാനന്ദമയിയെയും മഠത്തെയും മമ്മൂട്ടി അപകീര്‍ത്തിപ്പെടുത്തി എന്നാണ് പോസ്റ്റര്‍. എന്നാല്‍ സത്യത്തില്‍ മമ്മൂട്ടി അമൃതാനന്ദ മയി മഠത്തെ അപകീര്‍ത്തിപ്പെടുത്തിയോ.

കൈരളി - പീപ്പിള്‍ ടി വി എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല് ട്രെഡ്വെല് എന്ന ഗായത്രിയെ അഭിമുഖം ചെയ്തതാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് കരുതുന്നത്. എന്നാല്‍ ഇതില്‍ മമ്മൂട്ടിയുടെ പങ്ക് എന്താണ്. പീപ്പിള്‍ ടി വിയും കൈരളി ടി വിയും ഉള്‍പ്പെടുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനാണ് മമ്മൂട്ടി. എന്നാല്‍ ചാനലിന്റെ എഡിറ്റോറിയല്‍ പോളിസിയില്‍ മമ്മൂട്ടി ഇടപെടുന്നതായി അറിവില്ല.
എങ്കില്‍ പിന്നെ ഗായത്രി എന്ന ഗെയ്ല് ട്രെഡ്വെല്ലിനെ അഭിമുഖം ചെയ്ത ജോണ്‍ ബ്രിട്ടാസിനെയല്ലേ കുറ്റം പറയേണ്ടത്. അത് പറയാതെ മമ്മൂട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുകയും മമ്മൂട്ടി സിനിമകള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിന്റെയും പിന്നില്‍ എന്താണ്. പോലീസ് സംശയിക്കുന്നത് പോലെ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള ശ്രമം തന്നെയാണ് ഇവിടെ നടക്കുന്നത്. അമൃതാനന്ദമയി മഠത്തിന് ഇതുമായി ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ല.
മുസ്ലിം വേഷത്തില്‍ മമ്മൂട്ടി നിസ്കരിക്കുന്ന ഏതോ സിനിമയിലുള്ള ചിത്രമാണ് പോസ്റ്ററില്‍. എത്രയോ ചിത്രങ്ങളില്‍ നായരായും നമ്പൂതിരിയായും മേനോനായും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്, പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ അതെങ്കിലും ഓര്‍ക്കേണ്ടതായിരുന്നില്ലേ.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications