Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് ശേഷം സെക്രട്ടറിയാകാന്‍ ഇവര്‍...

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിട്ട് വര്‍ഷം കുറേ ആയി. ഈ പാര്‍ട്ടി സമ്മേളനത്തോടെ സഖാവ് സ്ഥാനമൊഴിയും എന്ന് ഉറപ്പ് പറയുകയും ചെയ്തു. അല്ലെങ്കിലും മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് സെക്രട്ടറിയായിരിക്കാന്‍ പറ്റില്ലെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചതാണ്.

ആരായിരിക്കും അടുത്ത സെക്രട്ടറി? അതാണിപ്പോഴത്തെ ചോദ്യം. പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യമുള്ള പിണറായിക്ക് വേണ്ടപ്പെട്ട ആരെങ്കിലും തന്നെയാകുമോ... അതോ വിഎസിന്റെ പഴയപടക്കുതിരകളാരെങ്കിലും തിരിച്ചുവരുമോ... അതോ ഇപ്പോള്‍ ഒരു പക്ഷത്തും ഇല്ലാത്തവരാരെങ്കിലും വരുമോ....ആരായിരിക്കും കേരളത്തിലെ അടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി...

കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമാണ് കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ്. പിണറായി വിജയനുമായി അടുത്ത ബന്ധം. കൊടിയേരി സെക്രട്ടറിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

എംഎ ബേബി

എംഎ ബേബി

കേരളത്തില്‍ നിന്നുള്ള മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം. മികച്ച വാഗ്മി. സൈദ്ധാന്തികന്‍. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയും എംഎല്‍എ സ്ഥാനം രാജിവക്കാനുള്ള നീക്കവും എല്ലാം ചിലപ്പോള്‍ ബേബിക്ക് പ്രതികൂലമാകും

ഇപി ജയരാജന്‍

ഇപി ജയരാജന്‍

പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മികച്ച സംഘാടകന്‍ എന്ന് പേരെടുത്ത ആളാണ്. പല വര്‍ഗ്ഗ ബഹുജന സംഘടനളുടേയും നേതാവായും പ്രവര്‍ത്തിക്കുന്നു. പിണറായിയോട് ഏറെ അടുപ്പമുള്ള ആളാണ്.

തോമസ് ഐസക്

തോമസ് ഐസക്

മുന്‍ ധനകാര്യമന്ത്രിയും എംഎല്‍എയും ആയ ടിഎം തോമസ് ഐസക്ക് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. തെക്കന്‍ കേരളത്തില്‍ നിന്നൊരു പാര്‍ട്ടി സെക്രട്ടറി എന്ന ചിന്ത വന്നാല്‍ തോമസ് ഐസക്കിന്റെ സാധ്യത തള്ളാനാവില്ല.

എളമരം കരീം

എളമരം കരീം

പിണറായി വിജയനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മുന്‍ വ്യവസായ മന്ത്രി എളമരം കരീം. ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

എകെ ബാലന്‍

എകെ ബാലന്‍

മുന്‍ വൈദ്യുതി മന്ത്രിയായ എകെ ബാലന്‍ ഇപ്പോള്‍ എംഎല്‍എയാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും. എല്ലാ വിഭാഗക്കാരോടും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളില്‍ ഒരാളാണ് ബാലന്‍.

 പി ജയരാജന്‍

പി ജയരാജന്‍

ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി ജയരാജന്‍. തീവ്ര വിലപാടുള്ള സിപിഎം നേതാക്കളില്‍ പ്രമുഖന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാനുള്ള സ്റ്റഡി ക്ലാസ്സ് ആണെന്നാണ് സിപിഎമ്മിനുള്ളിലെ പൊതു വിലയിരുത്തല്‍.

എംവി ഗോവിന്ദന്‍

എംവി ഗോവിന്ദന്‍

കണ്ണൂരില്‍ നിന്നുള്ള മറ്റൊരു നേതാവാണ് എവി ഗോവിന്ദന്‍. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. പലപ്പോഴും പാര്‍ട്ടി നിര്‍ണായ ദൗത്യങ്ങള്‍ ഏല്‍പിക്കാറുള്ള നേതാക്കളില്‍ ഒരാളണ് എംവി ഗോവിന്ദന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+