Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷിക് അബു മോഹന്‍ലാലിനേക്കാള്‍ വലിയ ടാഗ് ആകുന്നതെന്തുകൊണ്ട്?

താരമൂല്യം പരിഗണിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ഏഴയലത്ത് നില്‍ക്കില്ല ആഷിക് അബു. എങ്കിലും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആഷിക് അബു ലാലിനേക്കാള്‍ വലിയ ഹോട്ട് ടാഗ് ആണ്.

ചെയ്ത സിനിമകളും വിജയിപ്പിച്ച സിനിമകളും നോക്കിയാല്‍ മലയാളത്തിലെ യുവ സംവിധായകരില്‍ ആഷിക് അബുവിനേക്കാള്‍ മികച്ചവര്‍ വേറെ ഒരുപാടുണ്ട്. പക്ഷേ അവര്‍ക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ആഷിക് അബുവിന് സ്വന്തമായുള്ളത്.

മോഹന്‍ലാലിന്റെ ലാലിസം ഉണ്ടാക്കിയതിനേക്കാള്‍ വലിയ ബഹളമാണ് ആഷിക് അബുവിനേയും റീമ കല്ലിങ്കലിനേയും ചേര്‍ത്ത് കൊക്കെയ്ന്‍ കേസില്‍ വാര്‍ത്തവന്നപ്പോള്‍ ഉണ്ടായത്. ആഷിക് അബുവിനെ പിന്തുണക്കുന്നവര്‍ക്ക് ഇതിന് പറയാന്‍ ന്യായങ്ങള്‍ ഒരുപാടുണ്ട്...

രാഷ്ട്രീയം തന്നെപ്രധാനം

രാഷ്ട്രീയം തന്നെപ്രധാനം

ആഷിക് അബു തന്റെ രാഷ്ട്രീയ നിലപാട് തുറന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ്. അഭിപ്രായ പ്രകടനങ്ങളില്‍ മോഹന്‍ലാലും വ്യത്യസ്തത പുലര്‍ത്താറുണ്ടെങ്കിലും ആഷിക് അബു രാഷ്ട്രീയമായി കാര്യങ്ങളെ വിശകലനം ചെയ്യും.

 സിപിഎം സ്‌നേഹം

സിപിഎം സ്‌നേഹം

കേരളത്തിലെ മാധ്യമങ്ങള്‍ എപ്പോഴും സിപിഎമ്മിനെ വിമര്‍ശന ബുദ്ധിയോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഒരു ന്യൂജനറേഷന്‍ സിനിമ സംവിധായകന്‍ ഇടത് അനുഭാവം പ്രകടിപ്പിക്കുമ്പോള്‍ അതിനേയും വിമര്‍ശന ബുദ്ധിയോടെയാണ് കാണുന്നത്.

പഴയ എസ്എഫ്‌ഐക്കാരന്‍

പഴയ എസ്എഫ്‌ഐക്കാരന്‍

പഴയ എസ്എഫ്‌ഐ നേതാവാണ് ആഷിക് അബു. മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മിശ്ര വിവാഹം

മിശ്ര വിവാഹം

'മുസ്ലീം' ആയ ആഷിക് അബു 'ഹിന്ദു' ആയ റീമ കല്ലിങ്കലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് പലര്‍ക്കും അല്‍പം പോലും പിടിച്ചിട്ടില്ല. ഇതും ആഷികിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്.

മാണിക്കെതിരെ

മാണിക്കെതിരെ

കെഎം മാണിക്കെതിരെ എന്റെവക500 എന്ന ഹാഷ്ടാഗുമായി ഫേസ്ബുക്കില്‍ പുതിയ പ്രതിഷേധത്തിന് രൂപം കൊടുത്തതും ആഷികിനെ ചിലര്‍ക്ക് എതിരാക്കി.

ലീഗിനെതിരേയും

ലീഗിനെതിരേയും

നേരത്തെ മുസ്ലീം ലീഗിനെതിരേയും ആഷിക് അബു ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+