കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍ഫോണ്‍സ് പുത്രനല്ല, ആരായാലും ചൂടാകും ഇമ്മാതിരി ചോദ്യം ചോദിച്ചാല്‍... വീഡിയോ

Google Oneindia Malayalam News

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലോകത്തിലെ എല്ലാ അനീതികളേയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നാണ് വപ്പ്. എന്നാല്‍ ഒരാളുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും ആത്മാഭിമാനത്തേയും തകര്‍ക്കാന്‍ ലോകത്ത് ആര്‍ക്കും അധികാരമില്ല, ഒരു മാധ്യമ പ്രവര്‍ത്തകനും അധികാരമില്ല.

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് അല്‍ഫോണ്‍സ് പുത്രനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. ഒടുവില്‍ പുത്രന്‍ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു. എന്താണ് അവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...?

 ചോര്‍ത്തിയത് അല്‍ഫോണ്‍സോ

ചോര്‍ത്തിയത് അല്‍ഫോണ്‍സോ

സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ത്തിയത് അല്‍ഫോണ്‍സ് പുത്രനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അല്‍ഫോണ്‍സില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനും മുമ്പായിരുന്നു ഇത് പ്രചരിച്ചത്.

ആരോപണങ്ങള്‍ മീഡിയയില്‍

ആരോപണങ്ങള്‍ മീഡിയയില്‍

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ മീഡിയയില്‍ മാത്രമാണെന്നാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്. അന്‍വര്‍ റഷീദോ, അന്വേഷണ ഉദ്യോഗസ്ഥരോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

അന്വേഷണം നടക്കുന്നില്ലേ

അന്വേഷണം നടക്കുന്നില്ലേ

പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ... എല്ലാ ഭാഗത്തും അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട് എന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്.

എന്താണ് മൊഴിയെടുക്കല്‍

എന്താണ് മൊഴിയെടുക്കല്‍

എട്ട് മണിക്കൂര്‍ നീണ്ട പരിശോധനയെ കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ മൊഴിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് അല്‍ഫോണ്‍സ് മറുപടി കൊടുത്തത്. എങ്ങനെയാണ് മൊഴിയെടുക്കലെന്നും വിശദീകരിച്ചു.

നിങ്ങള്‍ക്കെങ്ങനെ വിവരം കിട്ടി

നിങ്ങള്‍ക്കെങ്ങനെ വിവരം കിട്ടി

അന്വേഷണ ഉദ്യോഗസ്ഥരോ മറ്റാരെങ്കിലുമോ പറയാതെ താനാണ് സിനിമ ചോര്‍ത്തിയതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് എന്ന് അല്‍ഫോണ്‍സ് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. അല്‍പം ദേഷ്യത്തില്‍ തന്നെ ആയിരുന്നു ഇത്.

ഫേക്ക് പരിപാടികള്‍

ഫേക്ക് പരിപാടികള്‍

നിങ്ങളെന്തിനാണ് ആവശ്യമില്ലാത്ത ഫേക്ക് പരിപാടികള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം.

വികാരപ്രകടനം

വികാരപ്രകടനം

തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കപ്പെടുന്നതിന് തന്നെ ക്വാളിറ്റിയില്ലെന്ന് പരാതിപ്പെടുന്ന താന്‍ തന്‍റെ സിസ്റ്റത്തില്‍ നിന്ന് ഒരു ക്വാളിറ്റിയും ഇല്ലാത്ത സെന്‍സര്‍ കോപ്പി പുറത്ത് വിടുമോ എന്നാണ് വികാരവിക്ഷോഭത്തോടെ അല്‍ഫോണ്‍സ് ചോദിച്ചത്.

ചോര്‍ത്തിയവനെ അറിയുമോ

ചോര്‍ത്തിയവനെ അറിയുമോ

ചോര്‍ത്തിയവനെ അറിയുമെങ്കില്‍ ഞാന്‍ പോയി പിടിക്കില്ലേ... അവന്റെ കരണക്കുറ്റിയ്ക്കിട്ട് രണ്ട് കൊടുക്കില്ലേ... അല്‍ഫോണ്‍സിന്റെ ചോദ്യം ന്യായമാണ്.

അസുഖം പറഞ്ഞപ്പോള്‍

അസുഖം പറഞ്ഞപ്പോള്‍

തന്റെ ശാരീരിക അവശതകളെ കുറിച്ച് പറഞ്ഞ് വന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണമാണ് അല്‍ഫോണ്‍സ് പുത്രനെ ചൊടിപ്പിച്ചത്. ആരായാലും ചിലപ്പോള്‍ അങ്ങനെ പ്രതികരിച്ച് പോകും.

വീഡിയോ കാണാം

അല്‍ഫോണ്‍സ് പുത്രത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ കാണാം.

English summary
Why Alphonse Putharen angry with media... see video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X