അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ബലാത്സംഗ കേസ് കൊടുപ്പിച്ചത് മുഖ്യമന്ത്രിയോ... എങ്കില്‍ എന്തിന്?
എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കതിരെ സരിത എസ് നായര്‍ നല്കിയ ബലാത്സംഗ കേസ് ഏറെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് സരിത ആ കേസുമായി മുന്നോട്ട് പോയില്ല. ഇത് പല സംശയങ്ങള്‍ക്കും വഴി വച്ചിരുന്നു.
എന്നാല്‍ സരിത പറഞ്ഞ കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഭവം എപി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ബലാത്സംഗ കേസ് കൊടുത്തത് സംബന്ധിച്ചതാണ്. അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ബലാത്സംഗ കേസ് കൊടുക്കാന്‍ ആവശ്യപ്പെട്ടത് തമ്പാനൂര്‍ രവി ആയിരുന്നു എന്നാണ് സരിത പറഞ്ഞത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് കൊടുക്കാനും പിന്നീട് അത് പിന്‍വലിയ്ക്കാനും ആവശ്യപ്പെട്ടത് എന്നാണ് തമ്പാനൂര്‍ രവി പറഞ്ഞതായി സരിത പറയുന്നത്. എങ്കില്‍ എന്തിനാണ് ഉമ്മന്‍ ചാണ്ടി എപി അബ്ദുള്ളക്കുട്ടിയെ ബലിയാടാക്കിയത്?

എപി അബ്ദുള്ളക്കുട്ടി
സിപിഎം എംപി ആയിരുന്ന എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് നിയമസഭയിലേയ്ക്ക് മത്സരിച്ച് എംഎല്‍എ ആവുകയും ചെയ്തു.

ഞെട്ടിപ്പിയ്ക്കുന്ന പരാതി
എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സരിത പരാതി നല്‍കിയത്. കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.

പിന്നീട്
എന്നാല്‍ പിന്നീട് ഈ പരാതിയ്ക്ക് പിറകെ സരിത പോയില്ല. മാധ്യമങ്ങള്‍ പോലും ഈ വാര്‍ത്ത ഉപേക്ഷിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.

എന്തിന് ആ പരാതി?
തമ്പാനൂര്‍ രവി ആവശ്യപ്പെട്ടിട്ടാണ് താന്‍ അബ്ദുളളക്കുട്ടിയ്ക്കെതിരെ പരാതി നല്‍കിയത് എന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. വിവാദങ്ങളുടെ ഗതി മാറ്റുന്നതിന് വേണ്ടിയാണ് ഇതെന്നും തമ്പാനൂര്‍ രവി പറഞ്ഞുവത്രെ.

പിന്‍വലിച്ചതോ?
ഒടുവില്‍ പരാതി പിന്‍വലിച്ചതും തമ്പാനൂര്‍ രവി പറഞ്ഞിട്ട് തന്നെയാണെന്ന് സരിത പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരാതി കൊടുപ്പിച്ചതും പിന്‍വലിപ്പിച്ചതും എന്ന് തമ്പാനൂര്‍ രവിയും ബെന്നി ബെഹ്നാനും പറഞ്ഞതെന്നും സരിത പറയുന്നുണ്ട്.

വിശ്വാസ്യത നശിപ്പിയ്ക്കാന്‍
പൊതു സമൂഹത്തിന് മുന്നില്‍ തന്റെ വിശ്വാസ്യത നശിപ്പിയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കാര്യം തന്നെക്കൊണ്ട് ചെയ്യിച്ചത് എന്നാണ് സരിതയുടെ ആക്ഷേപം.

എന്തിന് അബ്ദുള്ളക്കുട്ടി
കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അവസാനവാക്കാണ് കെ സുധാകരന്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലെ പ്രബലനും. ആ കെ സുധാകരന്റെ വിശ്വസ്തനാണ് എപി അബ്ദുള്ളക്കുട്ടി. എന്നിടും അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ഇത്തരം ഒരു ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എന്തുകൊണ്ടാകും എന്ന ചോദ്യവും പ്രസക്തമാണ്.

കൃത്യമായ പദ്ധതി
ഡിജിപിയ്ക്ക് പരാതി നല്കാന് നിര്‍ദ്ദേശിച്ചത് തമ്പാനൂര്‍ രവി. ഡിജിപിയെ കാണും മുമ്പ്, എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞതും തമ്പാനൂര്‍ രവി. വനിത പോലീസില്‍ പരാതി നല്കാന് ആവശ്യപ്പെട്ടതും മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി കൊടുക്കാന്‍ പറഞ്ഞതും തമ്പാനൂര്‍ രവി.. സരിത പറഞ്ഞതെല്ലാം സത്യമെങ്കില്‍ എന്തായിരിയ്ക്കും ഇനി കോണ്‍ഗ്രസ്സില്‍ സംഭവിയ്ക്കുക?

അബ്ദുള്ളക്കുട്ടി പ്രതികരിയ്ക്കുമോ?
ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ എപി അബ്ദുള്ളക്കുട്ടി തയ്യാറാകുമോ എന്നതാണ് പ്രധാനം. വലിയ പ്രശ്നമുണ്ടായപ്പോഴും അന്ന് അബ്ദുള്ളക്കുട്ടിയെ സംരക്ഷിയ്ക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ്സും സ്വീകരിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications