കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

62 % മുസ്ലിം ഭീകരരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍... പഠിപ്പ് കൊണ്ടും രക്ഷയില്ലേ?

  • By Desk
Google Oneindia Malayalam News

ദില്ലി: ആവശ്യത്തിന് വിദ്യഭ്യാസമില്ലായ്മ, തൊഴിലില്ലായ്മ, പണമില്ലായ്മ... ഇങ്ങനെയൊക്കെയുള്ള ഇല്ലായ്മയാണ് ഭീകരവാദത്തിന് വളമാകുന്നത് എന്നാണ് പൊതുവെയുള്ള ധാരണ. അത്യാവശ്യത്തിന് പഠിപ്പും വിവരവും ഉള്ള ആരും ഭീകരവാദം എന്നുംപറഞ്ഞ് ഇറങ്ങിത്തിരിക്കില്ല എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ ധാരണകളൊക്കെ വെറുതെയാണ്. ലോകത്തെ അടുത്തിടെ ഞെട്ടിച്ച ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ നല്ല വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ്.

നല്ല വിദ്യഭ്യാസവും ഉയര്‍ന്ന ജോലിയും മാത്രമല്ല, നല്ല ഡീസന്റായ കുടുംബപശ്ചാത്തലവും ഇവര്‍ക്കുണ്ടെന്ന് കാണാം. ധാക്കയില്‍ ആക്രമണം നടത്തിയവര്‍ക്ക് നല്ല കുടുംബപശ്ചാത്തലവും വിദ്യാഭ്യാസവും ഉണ്ട്. അമേരിക്കയെ ഞെട്ടിച്ച സെപ്തംബര്‍ 11 ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടുപേരും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ്. ഗ്ലാസ്‌കോയില്‍ വെടിവെപ്പ് നടത്തിയ കലീല്‍ അഹമ്മദ് എഞ്ചിനീയറായിരുന്നു.

isis-04

ലഭ്യമായ പല സര്‍വ്വേകളും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ 62 ശതമാനത്തോളം ഭീകരവാദികളും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. വിദ്യാഭ്യാസം കൊണ്ട് ഭീകരവാദത്തെ മറികടക്കാം എന്ന ചിന്തയുടെ കടക്കല്‍ കത്തിവെക്കുന്നതാണ് ഈ കണക്കുകള്‍. എഞ്ചിനീയര്‍മാര്‍ക്കാണ് ഭീകരവാദി ഗ്രൂപ്പുകളുടെ റിക്രൂട്ട്‌മെന്റില്‍ ആദ്യത്തെ പരിഗണന. ഹൈ പ്രൊഫൈല്‍ ഓപ്പറേഷനുകളില്‍ എഞ്ചിനീയര്‍മാരുടെ ടെക്‌നിക്കല്‍ അറിവ് ഗുണം ചെയ്യുമെന്നതിനാലാണിത്.

മുസ്ലിങ്ങള്‍ കൂട്ടമായി തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്നതിന് പിന്നില്‍ ഇല്ലായ്മയാണ് എന്ന വാദത്തെ പൊളിക്കുന്നതാണിത്. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ മാത്രമല്ല പലയിടത്തും ഇസ്ലാമിക തീവ്രവാദം വളരുന്നത്. മുസ്ലിം രാജ്യങ്ങളില്‍ പോലും ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്തായാലും ഇക്കാരണം കൊണ്ടാകില്ലല്ലോ. ഭീകരവാദ സംഘടനകള്‍ക്ക് വിദ്യാഭ്യാസമുള്ളവര്‍ വേണം എന്നത് മനസിലാക്കാം. എന്നാല്‍ പഠിപ്പും ഉയര്‍ന്ന ജോലിയും ഉള്ളവര്‍ എന്തിന് തീവ്രവാദികളാകണം.

അടുത്ത പേജില്‍: പഠിപ്പുള്ളവര്‍ തീവ്രവാദികളാകുന്നതിന്റെ മനശാസ്ത്രം ഇങ്ങനെ...

English summary
There was a time when many had said that education could help eradicate terrorism. Poverty and unemployment were considered to the major causes for terrorism. Now all that is in the past. The Dhaka attackers were all from well to do families and had a decent education.
Read in English: English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X