എന്തുകൊണ്ട് സൈന നേവാള്‍ ഒരു റോക്ക് സ്റ്റാര്‍ ആകുന്നു?
ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരമാകുന്ന ഒന്നാമത്തെ ഇന്ത്യക്കാരി. 25 വയസ്സില്‍ ബാഡ്മിന്റണില്‍ വെറ്ററന്‍ താരം. മുന്‍ ലോകചാമ്പ്യനെ തോല്പിച്ച് ആദ്യത്തെ ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ജേതാവ് - ഹൈദരാബാദില്‍ നിന്നുള്ള ഈ സുന്ദരിക്ക് ഇനിയും വിശേഷണങ്ങള്‍ ഏറെയുണ്ട്. ക്രിക്കറ്റില്‍ സച്ചിനെയും ടെന്നീസില്‍ പേസിനെയും ചെസില്‍ വിഷിയെയും പോലെ ഇതിഹാസ സമാനയാണ് സൈന നേവാള്‍ ഇന്ന്.
ദേശീയ സ്പോര്‍ട്സ് ആയി മാറിക്കൊണ്ടിരിക്കുന്ന ക്രിക്കറ്റ് ടീം ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ് തിരിച്ചുവന്നപ്പോഴാണ് സൈനയെ ആളുകള്‍ കണ്ടത് തന്നെ. അപ്പോഴേക്കും ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ എത്തിക്കഴിഞ്ഞിരുന്നു സൈന. പിന്നെ ഒരു ജയം കൂടി, ക്രിക്കറ്റില്‍ തോറ്റതിന്റെ വിഷമം മറന്ന് സൈനയ്ക്ക് വേണ്ടി ആര്‍ത്തുവിളിക്കുകയാണ് രാജ്യം.
സൈനയെക്കുറിച്ചറിയാനുണ്ട് ചില രസകരമായ കാര്യങ്ങള്‍, കാണൂ

കരാട്ടെ ചാമ്പ്യന്‍
കരാട്ടെയില്‍ ബ്രൗണ്‍ ബെല്റ്റിനുടമയാണ് സൈന. വയറ്റിലൂടെ ബൈക്ക് കയറ്റിയോടിക്കാന് വിസമ്മതിച്ചാണ് സൈന കരാട്ടെയോട് വിട പറഞ്ഞത്.

ഐസ്ക്രീം പ്രിയ
ഓരോ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ച്കഴിഞ്ഞാലും സൈന സൈനയെത്തന്നെ ട്രീറ്റ് ചെയ്യുന്നത് ഐസ്ക്രീം വാങ്ങിക്കഴിച്ചാണത്രെ

അച്ഛനും കൊള്ളാം അമ്മയും കൊള്ളാം
സൈനയുടെ മാതാപിതാക്കളായ ഉഷ നേവാളും ഹര്‍വീര്‍ നേവാളും ബാഡ്മിന്റണ്‍ കളിക്കാരാണ്. പിന്നെ സൈന താരമായതില്‍ അത്ഭുതപ്പെടാനുണ്ടോ

കഠിനം ആ നാളുകള്‍
സൈനയെ പരിശീലിപ്പിക്കാനായി ദിവസം 50 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാറുണ്ടായിരുന്നത്രെ ഇവര്‍

ഉയര്‍ന്നും താഴ്ന്നും
2010 ല്‍ സൈന കരിയര്‍ ബെസ്റ്റായ രണ്ടാം റാങ്കിലെത്തി. തൊട്ടടുത്ത വര്‍ഷം റാങ്കിംഗ് 6 ലേക്ക് താഴ്ന്നു. ഇപ്പോഴിതാ സൈന ഒന്നാം നമ്പര്‍.

ഒളിംപിക്സിലും ആദ്യം
ഒളിംപിക്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരമാണ് സൈന

എന്തൊക്കെ അവാര്‍ഡുകള്‍
അര്‍ജുന, രാജീവ് ഗാന്ധി ഖേല്‍രത്ന, പത്മശ്രീ പുരസ്കാരങ്ങള്‍ സൈനയ്ക്ക് മുന്നിലെത്തിക്കഴിഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications