മാണിയവിടെ നിക്കട്ടെ... ഇനി ബാബു പറ!
'മെട്രോ നിക്കട്ടെ, ഇനി ശീമാട്ടി പറ' ... കൊച്ചി മെട്രോ വിഷയത്തില്‍ ശീമാട്ടിക്ക് അനുകൂലമായി ജില്ലാ ഭരണകൂടം നിലപാടെടുത്തപ്പോള്‍ ആഷിക് അബു ഫേസ്ബുക്കില്‍ എഴുതിയ വാചമായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴിത് ഇത്തിര മാറ്റി 'മാണിയവിടെ നിക്കട്ടെ... ഇനി ബാബു പറ' എന്നാക്കാവുന്ന അവസ്ഥയായിട്ടുണ്ട്.
മാണിക്കെതിരെ മാത്രം ഇത്രനാളും ആരോപണം ഉന്നയിച്ച ബിജു രമേശ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മന്ത്രിമാരെ ഇത്രനാളും മാറ്റി നിര്‍ത്തിയത്. ബാബു മാത്രമല്ല, രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ വേറേയും ഉണ്ട്. അപ്പോള്‍ മാണിയെ മാത്രം കുരിശില്‍ തറയ്ക്കാനുള്ള കാരണം എന്തായിരുന്നു.

ബിജുവിന്റെ ലക്ഷ്യം
ബാര്‍ കോഴ വിവാദം പുറത്തുകൊണ്ടുവന്നപ്പോള്‍ ബിജു രമേശിന്റെ ലക്ഷ്യം എന്തായിരുന്നു? ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് കിട്ടുക എന്നത് മാത്രമായിരുന്നു അതെന്ന് നിസംശയം പറയാം.

എന്തുകൊണ്ട് മാണി?
എന്തുകൊണ്ടാണ് ധനകാര്യമന്ത്രിയായ കെഎം മാണിയക്ക് ബാര്‍ ഉടമകള്‍ കോഴ കൊടുത്തത് എന്ന് തുടക്കത്തിലേ ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു. ബാര്‍ ലൈസന്‍സിന്റെ കാര്യമെല്ലാം എക്‌സൈസ് വകുപ്പിന്റെ കീഴിലല്ലേ.

ബാബുവും ഉമ്മന്‍ ചാണ്ടിയും
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ വിഎം സുധാരനെ നഖശിഖാന്തം എതിര്‍ത്തിരുന്നത് രണ്ട് പേര്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടിയും കെ ബാബുവും. അതുകൊണ്ടാണോ ബിജു രമേശ് കോണ്‍ഗരസ് മന്ത്രിമാര്‍ക്കെതിരെ തിരിയാതിരുന്നത്.

ഇപ്പോഴെന്ത് പറ്റി
മാണിക്ക് പണികൊടുത്ത് കാര്യം നേടാമെന്ന പ്രതീക്ഷ മുഖ്യമന്ത്രിയും കൂട്ടരും പൊളിച്ചതോടെ ബിജു രമേശിനും നിലനില്‍പ് പ്രശ്‌നമായി. ബാര്‍ ഉടമകളുടെ സംഘടനയിലെ ഒരു വിഭാഗം പോലും എതിരായി. ഇനി അന്തിമ പോരാട്ടം എന്ന രീതിയിലാണ് ബിജു രമേശ് രംഗത്തിറങ്ങിയിരിക്കുന്നത്.

ബാര്‍ ലൈസന്‍സ്
ബാര്‍ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കവെയാണ് മാര്‍ച്ച് 30 ന് ബിജു രമേശ് എക്‌സൈസ് മന്ത്രിക്കെിരെ മൊഴി നല്‍കിയിട്ടുള്ളത്. ഇത് വീണ്ടും സമ്മര്‍ദ്ദ തന്ത്രമാണോ എന്നും ആക്ഷേപമുണ്ട്.

ബാബുവിന് മറുപടിയില്ല
കെ ബാബു 10 കോടി കോഴ വാങ്ങിയെന്ന് ബിജു രമേശ് കോടതിക്ക് മുന്നില്‍ തെളിവ് നല്‍കിയപ്പോള്‍ പ്രതികരിക്കാന്‍ ബാബു തയ്യാറായില്ല. വാങ്ങിയിട്ടില്ലെങ്കില്‍ ഇല്ലെന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ എന്നാരും സംശയിക്കരുത്.












Click it and Unblock the Notifications